Kerala Assembly Election 2026 Live: പരസ്യ പ്രചാരണം നാളെ അവസാനിക്കും, ഇനി 3 നാൾ മാത്രം
ബിജെപിയുടെ കിറ്റ് വിവാദവും, അഞ്ജലി നായരുടെ പേരുമാറ്റലും. പികെ ശശിയുടെ ഒറ്റപ്പാലം ഡീലും തുടങ്ങി തിരഞ്ഞെടുപ്പിന് ചൂട് കൂട്ടാൻ വിഷയങ്ങൾ നിരവധിയാണ് ഇത്തവണ. ഇതിനിടയിൽ ചാനലുകളുടെ എക്സിറ്റ് പോൾ ഫലങ്ങളും, അതിനൊപ്പം അവയുടെ വിശകലനങ്ങളും കൊണ്ട് വാർത്തകൾക്ക് പോലും ചൂടാണ്. ഏറ്റവും പുതിയ തിരഞ്ഞെടുപ്പ് വിശേഷങ്ങളും വാർത്തകളും നിങ്ങൾക്ക് ഇവിടെ വായിച്ചറിയാം.
LIVE NEWS & UPDATES
-
കിറ്റ് വിവാദം പുകയുന്നു, കേസെടുത്ത് പൊലീസ്; വെട്ടിലായി ബിജെപി
വാടാനപ്പള്ളിയിലെ കിറ്റ് വിവാദത്തിൽ വെട്ടിലായി ബിജെപി. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. എഫ്ഐആറിൽ തുടർനടപടിക്ക് പോലീസ് കോടതി അനുമതി തേടിയിട്ടുണ്ട്. ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിലാണ് പോലീസ് റിപ്പോർട്ട് നൽകിയത്. പിടിയിലായ പ്രാദേശിക ബിജെപി പ്രവർത്തകൻ സതീഷിനെ കൂടുതൽ ചോദ്യം ചെയ്യാനൊരുങ്ങുകയാണ്.
-
കലാശക്കൊട്ട് നാളെ
സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് കലാശക്കൊട്ട് നാളെയായിരിക്കും, ഇനി 3 ദിവസം മാത്രമാണ് തിരഞ്ഞെടുപ്പിന് ബാക്കിയുള്ളത്.
-
കേരളത്തിൽ എൻഡിഎ അധികാരത്തിൽ വന്നാൽ
കേരളത്തിൽ എൻഡിഎ അധികാരത്തിൽ വന്നാൽ ആദ്യം ചെയ്യുന്നവയിൽ ഒന്ന്
If an NDA government is formed we will arrest the culprits of temple gold theft in two months.
കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വന്നാൽ, ക്ഷേത്രസ്വർണ്ണക്കൊള്ളയ്ക്ക് പിന്നിലുള്ളവരെ രണ്ട് മാസത്തിനുള്ളിൽ അഴിക്കുളളിലാക്കും.#NDA4VikasitaKeralam pic.twitter.com/8Pcg48w6Vt
— Amit Shah (@AmitShah) April 5, 2026
-
അഞ്ജലി നായർ ഇന്ന് വീണ്ടും ഹൈക്കോടതിയിലേക്ക്
തൻ്റെ പേര് വോട്ടിംഗ് മെഷിനിൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് നടിയും തൃപ്പൂണിത്തുറ എൻഡിഎ സ്ഥാനാർത്ഥിയുമായ അഞ്ജലി നായർ ഹൈക്കോടതിയിലേക്ക്..ALSO READ
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ദിനത്തിന് ഇനി മൂന്ന് ദിവസം മാത്രമാണ് ബാക്കി. പരസ്യ പ്രചാരണം നാളെ അവസാനിക്കുന്നതോടെ കേവലും മണിക്കൂറുകളിലേക്ക് മാത്രമായി തിരഞ്ഞെടുപ്പ് ദിനം ചുരുങ്ങുകയാണ്. ബിജെപിയുടെ കിറ്റ് വിവാദവും, അഞ്ജലി നായരുടെ പേരുമാറ്റലും. പികെ ശശിയുടെ ഒറ്റപ്പാലം ഡീലും തുടങ്ങി തിരഞ്ഞെടുപ്പിന് ചൂട് കൂട്ടാൻ വിഷയങ്ങൾ നിരവധിയാണ് ഇത്തവണ. ഏറ്റവും പുതിയ തിരഞ്ഞെടുപ്പ് വിശേഷങ്ങളും വാർത്തകളും നിങ്ങൾക്ക് ഇവിടെ വായിച്ചറിയാം.
Published On - Apr 06,2026 8:02 AM