Kerala Assembly Election 2026: ഇനി നാല് നാൾ, ചരിത്രമാകുമോ ഈ തിരഞ്ഞെടുപ്പ്- LIVE
കോൺഗ്രസ്സിൻ്റെ വയനാട് ഫണ്ട് വിവാദം ഒരു വശത്ത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നതിനൊപ്പം എൽഡിഎഫിൻ്റെ ജനവിരുദ്ധ നയങ്ങളെയും, ശബരിമല പോലെയുള്ള വിഷയങ്ങളെയും ഉയർത്തിക്കാട്ടാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് കോൺഗ്രസ്സും, ബിജെപിയും അവകാശപ്പെടുന്നു. ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമായതിനാൽ പ്രചാരണം വേഗത്തിലാക്കിയിരിക്കുകയാണ് പാർട്ടികൾ. തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും ഇവിടെ വായിക്കാം.
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം കൊട്ടിക്കലാശത്തിൽ നിന്നും പോളിംഗ് ദിനത്തിലേക്ക് എത്താൻ ഇനി നാല് നാൾ മാത്രമാണ് ബാക്കി. അരയും തലയും മുറുക്കി തിരഞ്ഞെടുപ്പ് അംഗത്തിൻ്റെ അവസാന മണിക്കൂറുകൾ വോട്ടുകൾ തങ്ങളുടെ സ്വന്തമാക്കാനുള്ള വേഗതയിലാണ് സ്ഥാനാർത്ഥികൾ. കോൺഗ്രസ്സിൻ്റെ വയനാട് ഫണ്ട് വിവാദം ഒരു വശത്ത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നതിനൊപ്പം എൽഡിഎഫിൻ്റെ ജനവിരുദ്ധ നയങ്ങളെയും, ശബരിമല പോലെയുള്ള വിഷയങ്ങളെയും ഉയർത്തിക്കാട്ടാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് കോൺഗ്രസ്സും, ബിജെപിയും അവകാശപ്പെടുന്നു. തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും ഇവിടെ വായിക്കാം.
LIVE NEWS & UPDATES
-
കിറ്റ് വിവാദം; കേസെടുക്കാത്തത് സത്യം ഇല്ലാത്തത് കൊണ്ട്
വാടാനപ്പള്ളിയില്‍ ബിജെപിക്കെതിരായ കിറ്റ് വിവാദത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി. കിറ്റ് ആരോപണത്തിൽ സത്യമില്ലെന്നും സത്യം ഇല്ലാത്തതുകൊണ്ടാണ് പോലീസ് കേസെടുക്കാത്തതെന്നും സുരേഷ് ഗോപി പറഞ്ഞു.
-
Suresh Gopi: കിറ്റ് വിവാദത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി
വാടാനപ്പള്ളിയിലെ കിറ്റ് വിവാദത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി. ആരോപണത്തില്‍ കഴമ്പില്ലെന്നും, അതുകൊണ്ടാണ് പൊലീസ് കേസെടുക്കാത്തതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
-
ക്രിസ്തുവിൻ്റെ അനുയായികൾ എൻഡിഎയ്ക്ക് വോട്ട് ചെയ്യണം
ക്രിസ്തുവിൻ്റെ അനുയായികൾ എൻഡിഎയ്ക്ക് വോട്ട് ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തിൽ എത്തിയ ശേഷം സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. Read More….
-
TN Prathapan: ടിഎന്‍ പ്രതാപന്‍ അറസ്റ്റില്‍
തൃശൂര്‍ വാടാനപ്പള്ളിയില്‍ സംഘര്‍ഷം. ബിജെപി കിറ്റ് വിതരണം നടത്തിയെന്നാരോപിച്ച് നടത്തിയ പ്രതിഷേധത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിഎന്‍ പ്രതാപന്‍ അടക്കമുള്ളവരെ അറസ്റ്റു ചെയ്ത് നീക്കി. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ പ്രദേശത്ത് ഉന്തും തള്ളുമുണ്ടായി.
-
എം വിന്‍സെന്റിന്റെ ഓഫിസ് ആക്രമിച്ചെന്ന് പരാതി
കോവളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എം വിന്‍സെന്റിന്റെ ഓഫിസ് ആക്രമിച്ചെന്ന് പരാതി. ഉച്ചക്കടയിലുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസാണ് അജ്ഞാതർ അടിച്ചുതകർത്തത്. ലാപ്ടോപ്പും പ്രിന്ററും അക്രമികൾ നശിപ്പിച്ചു.
-
സിപിഎമ്മിൽ തെറ്റ് തിരുത്തൽ
സിപിഎമ്മിൽ തെറ്റു തിരുത്തൽ ഉണ്ടാവുമെന്ന് എംഎ ബേബി. തിരഞ്ഞെടുപ്പിന് ശേഷം ചർച്ച ചെയ്ത് തീരുമാനമെടുക്കും.
-
2021ൽ തുടര്‍ഭരണം കിട്ടിയത് ബിജെപി-സിപിഎം ഡീൽ
വീണ്ടും ഡീൽ ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 2021ൽ എൽഡിഎഫിന് തുടര്‍ഭരണം കിട്ടിയത് ബിജെപിയുമായുള്ള ഡീലിലൂടെയാണെന്നും ഇത്തവണയും ഈ ഡീൽ ആവര്‍ത്തിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
-
സംസ്ഥാനത്ത് യുഡിഎഫ് തരംഗം; അധികാരത്തിലെത്തും
സംസ്ഥാനത്ത് എല്ലായിടത്തും യുഡിഎഫ് തരംഗമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നൂറിലധികം സീറ്റുകളുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്നും, സർക്കാരിന് എതിരായ അതിശക്തമായ പ്രതിഷേധവും യുഡിഎഫിനെ കുറിച്ചുള്ള പ്രതീക്ഷകളും ജനങ്ങൾക്കിടയിലുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
-
എൽഡിഎഫിന് വിട നൽകാൻ കേരളം- നരേന്ദ്ര മോദി
എൽഡിഎഫിന് വിട നൽകാൻ കേരളം ഒരുങ്ങിക്കഴിഞ്ഞു; അയ്യപ്പനെ പ്രണമിച്ചുകൊണ്ട് തിരുവല്ലയെ ആവേശത്തിലാക്കി മോദി. ALSO READ
-
ലീഗ് നേതൃത്വത്തോടുള്ള പ്രതിഷേധം അവസാനിപ്പിച്ചു; അബ്ദുറഹിമാൻ രണ്ടത്താണി യു.ഡി.എഫ് പ്രചാരണത്തിനെത്തി
സ്ഥാനാർഥി പ്രഖ്യാപനത്തെച്ചൊല്ലി മുസ്‌ലിം ലീഗ് നേതൃത്വവുമായി പരസ്യമായി ഇടഞ്ഞ മുൻ എം.എൽ.എ അബ്ദുറഹിമാൻ രണ്ടത്താണി പ്രതിഷേധം അവസാനിപ്പിച്ചു. തിരൂരങ്ങാടിയിലെ യു.ഡി.എഫ് സ്ഥാനാർഥി പി.എം.എ സമീറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അദ്ദേഹം മണ്ഡലത്തിലെത്തി. രണ്ടത്താണി ഇടത് സ്ഥാനാർഥിയായേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെയാണ് നാടകീയമായ ഈ തിരിച്ചുവരവ്.
-
അഞ്ജലി നായര്‍ വീണ്ടും ഹൈക്കോടതിയിലേക്ക്
തൃപ്പുണിത്തുറ എന്‍ഡിഎ സ്ഥാനാര്‍ഥി അഞ്ജലി നായര്‍ വീണ്ടും ഹൈക്കോടതിയിലേക്ക്. ആവശ്യപ്പെട്ട പേര് ബാലറ്റില്‍ പരിഗണിച്ചില്ലെന്ന് കാണിച്ചാണ് നീക്കം. ഇക്കാര്യം തിങ്കാഴ്ച വീണ്ടും ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും.
-
വോട്ടർപട്ടികയിൽ പേരുണ്ടോ?
നിങ്ങളുടെ പേര് വോട്ടർ പട്ടികയിലുണ്ടോ എന്ന് പരിശോധിക്കാൻ മൂന്ന് വഴികളുണ്ട്, ലളിതമാണ് എല്ലാം ALSO READ
-
വോട്ടിനായി കിറ്റ്
വോട്ടിനായി ബിജെപി കിറ്റുകള്‍ വിതരണം ചെയ്തതില്‍ തൃശൂര്‍ വെസ്റ്റ് പോലീസ് കേസെടുത്തു. രാധാകൃഷ്ണനാണ് കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്തത്. ഇയാളെ ഒന്നാം പ്രതിയാക്കിയിട്ടുണ്ട്. ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയത്.
-
തിരുവല്ലക്കാർക്ക് നന്ദി പറഞ്ഞ് മോദി
തിരുവല്ല എന്നെ സ്വീകരിച്ചതിങ്ങനെയാണ്! ഈ സ്നേഹത്തിന് നന്ദി. pic.twitter.com/Wl9OinqSJ5
— Narendra Modi (@narendramodi) April 4, 2026
-
ദേശിയ നേതാക്കൾ ഇന്നും
മൂന്ന് ജില്ലകളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും, കൊട്ടാരക്കരയിൽ എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയും പ്രചാരണത്തിന് എത്തും
-
ഇനി 4 ദിവസം
തിരഞ്ഞെടുപ്പ് ദിനത്തിന് ഇനി വെറും 4 ദിവസം മാത്രമാണുള്ളത്. ഏപ്രിൽ 9-നാണ് പോളിംഗ്
Published On - Apr 05,2026 7:40 AM