Kerala Assembly Election 2026 Live : പ്രധാനമന്ത്രി പാലക്കാട്ടെത്തി, തൃശ്ശൂരിൽ റോഡ് ഷോ
Kerala Assembly Election 2026 Live Updates : സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള വോട്ടെടുപ്പിനായി ഇനി വെറും 12 ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. മുന്നണികൾ തങ്ങളുടെ പ്രചാരണം അടുത്തഘട്ടത്തിലേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഥാനാർഥികളുടെ പ്രാചരണത്തിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത് കേരളത്തിലെ കാലാവസ്ഥയാണ്

Pm Modi In Kerala Live Updates
പാലക്കാട്: തിരഞ്ഞെടുപ്പ് പ്രാചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാട്ടെത്തി. പാലക്കാട്ടെ പൊതു സമ്മേളനത്തിൽ സംസാരിക്കുന്ന അദ്ദേഹം തൃശ്ശൂരിലെ റോഡ് ഷോയിലും പ്രസംഗിക്കും. കേരളത്തനിമയിൽ മുണ്ടും, കുർത്തിയും ധരിച്ചെത്തിയ അദ്ദേഹം മലയാളത്തിലാണ് പ്രസംഗിച്ച് തുടങ്ങിയത്. അതേസമയം കൊടും ചൂടിൽ പ്രചാരണ ചൂട് ഒട്ടും കുറയ്ക്കാതെ പാർട്ടികളും സ്ഥാനാർഥികളും. സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിനായി ഇനി 12 ദിവസം മാത്രമാണ് ബാക്കിയുള്ളത്. സ്ഥാനാർഥികളും മുന്നണികളും അവരുടെ പ്രചാരണം അവസാനഘട്ടത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള തത്സമയ വിവരണം ചുവടെ
LIVE NEWS & UPDATES
-
പാലക്കാട് എംഎൽഎ സ്ത്രീ സുരക്ഷയ്ക്ക് ഭീഷണി; കേരളത്തിലെ സ്ത്രീകൾ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി
കേരളത്തിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് അതീവ ആശങ്ക പ്രകടിപ്പിച്ചും പാലക്കാട് എംഎൽഎയ്‌ക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട് എംഎൽഎ സ്ത്രീ സുരക്ഷയ്ക്ക് അപകടം സൃഷ്ടിക്കുകയാണെന്നും കേരളത്തിലെ സ്ത്രീകൾ ഇത്തരക്കാരെ സൂക്ഷിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എൻഡിഎ സ്ഥാനാർഥികളുടെ പ്രചാരണാർഥം കോട്ടമൈതാനത്ത് സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
-
യുവാക്കൾക്ക് സംസ്ഥാന സർക്കാർ എന്ത് ചെയ്തു?
യുവാക്കൾക്കായി സംസ്ഥാന സർക്കാർ എന്ത് ചെയ്തുവെന്ന് പ്രധാനമന്ത്രി പ്രസംഗത്തിൽ
-
-
പ്രധാനമന്ത്രി പ്രസംഗിക്കുന്നു- ലൈവ്
-
പ്രധാനമന്ത്രിയെത്തി
പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാടെത്തി. തൃശ്ശൂരിൽ റോഡ് ഷോയിലും അദ്ദേഹം പങ്കെടുക്കും.
-
വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ല; മാധ്യമങ്ങളോട് ക്ഷുഭിതനായി മുഖ്യമന്ത്രി
എല്ലാത്തരം വര്‍ഗീയതകളെയും ഇടതുമുന്നണി ഒരേപോലെ എതിര്‍ക്കുന്നുവെന്നും ഇതില്‍ യാതൊരു ചാഞ്ചാട്ടവുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. എസ്ഡിപിഐ പിന്തുണയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചു. മാധ്യമങ്ങള്‍ പ്രത്യേക അജണ്ടയുമായാണ് വന്നിരിക്കുന്നതെന്നും വാര്‍ത്താസമ്മേളനം അലങ്കോലപ്പെടുത്താനാണ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
-
അടുത്ത മുഖ്യമന്ത്രി ചെന്നിത്തല?
അടുത്ത മുഖ്യമന്ത്രിയായി രമേശ് ചെന്നിത്തല വരണമെന്ന കെ സുധാകരന്റെ പ്രസ്താവനയോട് പ്രതികരിച്ച് സണ്ണി ജോസഫ്. കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണെന്നും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. യുഡിഎഫിന് ഭൂരിപക്ഷം കിട്ടിക്കഴിഞ്ഞാൽ ഹൈക്കമാൻഡ് എംഎൽഎമാരുടെ അഭിപ്രായം കേട്ട് ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
-
എസ്ഡിപിഐയെ പറ്റി ഞാനാണോ പറയേണ്ടത് ! മുഖ്യമന്ത്രി
സിപിഎം- എസ്ഡിപിഐ ഡീൽ ആരോപണത്തിനെതിരെ മാധ്യമപ്രവർത്തകരോട് കയർത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയതയോട് വിട്ടുവീഴ്ചയില്ലെന്നും എസ്ഡിപിഐ ബന്ധത്തെക്കുറിച്ച് അവരോട് പോയി ചോദിക്കണമെന്നുമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.എൽഡിഎഫിനെ മോശമായി ചിത്രീകരിക്കാനും യുഡിഎഫ് പരിശുദ്ധനാണെന്ന് വരുത്തി തീർക്കാനുള്ള മാധ്യമങ്ങളുടെ ശ്രമമാണ് ഇത് എന്നും മുഖ്യമന്ത്രി ആരോപിച്ചു.
-
തുടർഭരണം ലഭിച്ചത് ഗിമ്മിക്ക് കൊണ്ടല്ല
കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ലഭിച്ച തുടർഭരണം കേവലം ഏതെങ്കിലും തരത്തിലുള്ള ഗിമ്മിക്കുകൾ കൊണ്ടല്ല, മറിച്ച് നാടിന്റെ പുരോഗതിക്കും ജനക്ഷേമത്തിനുമായി എൽഡിഎഫ് സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ കൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
-
വോട്ടിനായി നുണ പ്രചരിപ്പിക്കുന്നു; മുഖ്യമന്ത്രി
യുഡിഎഫ് ഉന്നയിക്കുന്ന ഡീൽ ആരോപണങ്ങളെ ജനം തള്ളിക്കളയുമെന്നും, രമേശ് ചെന്നിത്തല ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് നുണപ്രചാരണങ്ങൾ നടത്തുമ്പോൾ എൽഡിഎഫ് വികസനനേട്ടങ്ങൾ മുൻനിർത്തിയാണ് വോട്ടുതേടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
-
ഒറ്റയ്ക്ക് വരാൻ ധൈര്യമുണ്ടോ?
നേമത്ത് സിപിഎം – ബിജെപി സ്ഥാനാർത്ഥികൾ തമ്മിലുള്ള വെല്ലുവിളിയിൽ പ്രതികരണവുമായി കോൺഗ്രസ് സ്ഥാനാർത്ഥി കെഎസ് ശബരീനാഥൻ. സിപിഎം സ്ഥാനാർത്ഥി വി ശിവൻകുട്ടിയും ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറും ഒറ്റക്കെട്ടാണെന്നും, തുണ്ടുകടലാസും കൂടെ ആളുമില്ലാതെ ഒറ്റക്ക് സംവാദത്തിന് വരാൻ ശിവൻകുട്ടിക്കും രാജീവ് ചന്ദ്രശേഖറിനും ധൈര്യമുണ്ടോ എന്നും ശബരീനാഥൻ ചോദിച്ചു.
-
പോരാട്ടം യുഡിഎഫും എൻഡിഎയും തമ്മിൽ, സിപിഎമ്മിന് റോൾ ഇല്ല
നിയമസഭാ തിരഞ്ഞെടുപ്പിൽ പോരാട്ടം യുഡിഎഫും എൻഡിഎയും തമ്മിലാണെന്ന് ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി. പത്തുവർഷം കൊണ്ട് പിണറായി വിജയൻ സിപിഎമ്മിൻറെ കഥ കഴിച്ചുവെന്നും അതിനാൽ തന്നെ ഈ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് റോൾ ഇല്ലെന്നും എപി അബ്ദുള്ളക്കുട്ടി വ്യക്തമാക്കി
-
കെ സുധാകരൻ പേരാവൂരിൽ; സണ്ണി ജോസഫിനായി പ്രചാരണം
ഒടുവിൽ പേരാവൂരിൽ സണ്ണി ജോസഫിൻറെ പ്രചാരണത്തിനെത്തി കെ സുധാകരൻ. കണ്ണൂരിൽ സീറ്റ് നിഷേധിച്ചതിന്റെ പേരിൽ പേരാവൂരിൽ ഉൾപ്പെടെ കെ സുധാകരൻ അനുകൂലികൾ പോസ്റ്റർ പതിച്ചിരുന്നു. എല്ലാ ദുഖങ്ങളിലും കഷ്ടപ്പാടുകളിലും സഹായിയായി നിങ്ങളോടൊപ്പം നിൽക്കുന്ന നേതാവാണ് സണ്ണി ജോസഫെന്ന് കെ സുധാകരൻ പറഞ്ഞു.
-
ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിം ലീഗിൽ ചേർന്നു
സോപാന സംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിം ലീഗിൽ ചേർന്നു. പാണക്കാട്ട് എത്തി സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളിൽ നിന്നാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. മുസ്ലിം ലീഗ് സ്വീകരിക്കുന്ന വിശ്വമാനവിക നിലപാടുകളാണ് തന്നെ പാർട്ടിയിലേക്ക് ആകർഷിച്ചതായി ഹരിഗോവിന്ദൻ പറഞ്ഞു.
-
പ്രചാരണം കൊഴുപ്പിക്കാൻ പ്രധാനമന്ത്രി എത്തുന്നു
എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തൃശൂരി എത്തും. സ്വരാജ് റൗണ്ടിൽ വെച്ചുള്ള റോഡ് ഷോയ്ക്ക് പിന്നാലെ പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. Read More
-
പ്രചാരണം അടുത്തഘട്ടത്തിലേക്ക്
നിയമസഭ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രാചരണം അടുത്തഘട്ടത്തിലേക്ക് പ്രവേശിച്ചു. പ്രചാരണത്തിനായി പ്രധാനമന്ത്രിയും സ്റ്റാർ ക്യാമ്പയിനർമാർ രംഗത്തേക്ക്. റോഡ് ഷോയും വീടുകൾ കയറിയുള്ള രണ്ടാം ഘട്ടം പ്രചാരണവുമായി സ്ഥാനർഥികൾ മുന്നോട്ട് പോകുന്നു