AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Assembly Election 2026: വോട്ടെടുപ്പ് വിവരങ്ങൾ തത്സമയം അറിയാം; എവിടെ, എങ്ങനെ?

Platforms To Check Live Updates of Voting: എല്ലാവരും നിർബന്ധമായും സമ്മദിദാനാവകാശം ഉറപ്പ് വരുത്തേണ്ടതാണ്. സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വ്യാജ പ്രചരണങ്ങളിൽ വീഴാതെ ശ്രദ്ധിക്കുക. ഔദ്യോ​ഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കുക. വോട്ടെടുപ്പ് വിവരങ്ങൾ അറിയാനുള്ള പ്രധാന വഴികൾ ഇതാ...

Kerala Assembly Election 2026: വോട്ടെടുപ്പ് വിവരങ്ങൾ തത്സമയം അറിയാം; എവിടെ, എങ്ങനെ?
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 09 Apr 2026 | 08:28 AM

ജനവിധി തേടി കേരളം. വോട്ടെടുപ്പ് ആരംഭിച്ച് ഒരു മണിക്കൂർ പിന്നിടുമ്പോൾ ബൂത്തുകളിൽ നീണ്ട നിരയാണ്. വിവിധ സ്ഥാനാർത്ഥികളും ചലച്ചിത്ര മേഖലകളിൽ നിന്നുള്ളവരും വോട്ട് രേഖപ്പെടുത്തി. ഇന്നത്തെ ദിവസം ഓരോ മലയാളികളും ഉറ്റുനോക്കുന്നത് വോട്ടെടുപ്പ് വിവരങ്ങളിലേക്കാണ്. സാങ്കേതിക വിദ്യ പുരോ​ഗമിച്ചതോടെ തത്സമയ വിവരങ്ങൾ നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാണ്.

അതേസമയം, എല്ലാവരും നിർബന്ധമായും സമ്മദിദാനാവകാശം ഉറപ്പ് വരുത്തേണ്ടതാണ്. യുവാക്കൾക്കിടെയിൽ വലിയൊരു ശതമാനവും വോട്ടവകാശത്തോട് വിമുഖത പ്രകടിപ്പിക്കുന്നുണ്ടെന്നാണ് കണക്കുകൾ. അതിനാൽ, എല്ലാവരും വോട്ട് രേഖപ്പെടുത്തേണ്ടതാണ്. അതിനോടൊപ്പം സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വ്യാജ പ്രചരണങ്ങളിൽ വീഴാതെ ശ്രദ്ധിക്കുക. ഔദ്യോ​ഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കുക. വോട്ടെടുപ്പ് വിവരങ്ങൾ അറിയാനുള്ള പ്രധാന വഴികൾ ഇതാ…

വോട്ടെടുപ്പ് വിവരങ്ങൾ തത്സമയം അറിയാനുള്ള മാർ​ഗങ്ങൾ

ഇലക്ഷൻ കമ്മീഷൻ വെബ്സൈറ്റ്

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോ​ഗിക വെബ്സൈറ്റ് വഴി വോട്ടെടുപ്പ് വിവരങ്ങൾ അറിയാൻ സാധിക്കും. ഓരോ മിനിറ്റിലും പുതുക്കുന്ന കൃത്യമായ കണക്കുകൾ ഇവിടെ കാണാൻ സാധിക്കും. (https://ecinet.eci.gov.in/homepage)

ALSO READ: അന്ന് അവര്‍ ആവേശത്തോടെ ഓടി നടന്നു; ഇന്ന്‌ നമ്മളോടൊപ്പമില്ല; വിട പറഞ്ഞ 2021-ലെ സ്ഥാനാര്‍ത്ഥികള്‍

വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ്

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔ​ദ്യോ​ഗിക ആപ്പായ വോട്ടർ ഹെൽപ്പ് ലൈൻ ആപ്പിലൂടെയും വോട്ടെടുപ്പ് വിവരങ്ങൾ അറിയാം. ഓരോ മണ്ഡലത്തിലെയും പോളിം​ഗ് ശതാമാനം, സ്ഥാനാർത്ഥികളുടെ വിവരങ്ങൾ തുടങ്ങിയവയെല്ലാം അറിയാൻ സാധിക്കും.

ടിവി9 മലയാളം ന്യൂസ്

ടിവി9 മലയാളം ന്യൂസ് വെബ്സൈറ്റിൽ ലൈവ് ബ്ലോ​ഗ് ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ തത്സമയവിവരങ്ങൾ അറിയാൻ സാധിക്കും. വോട്ടെടുപ്പ് ശതമാനം, 140 മണ്ഡലങ്ങളിലെ ബൂത്തുകളിലെ പ്രധാനപ്പെട്ട വിവരങ്ങളെല്ലാം അറിയാവുന്നതാണ്.  ടിവി9 മലയാളം ലൈവ് ബ്ലോഗ്

Follow Us