Kerala Assembly Election Updates Live : ശതമാനം കൂടുന്നത് ആർക്ക് ഗുണം? യഥാർത്ഥ കണക്കുകൾ ഇന്ന്, അറിയാം വാർത്തകൾ

തൃശ്ശൂരിൽ വിരലിന് പരിക്കേറ്റ യുവതിക്ക് വോട്ടവകാശം നിഷേധിച്ചത് തുടങ്ങി വിവാദങ്ങൾക്ക് ഇത്തവണയും തിരഞ്ഞെടുപ്പിൽ കുറവുണ്ടായിരുന്നില്ല. 78.20 ശതമാനം പോളിങ് കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണെങ്കിലും അന്തിമ ശതമാന കണക്കുകൾ ഇന്ന് വരുന്നതോടെ ഒരു പക്ഷെ ഇനിയും ഉയരാം. എന്താണ് ഇനി തിരഞ്ഞെടുപ്പിൽ അറിയാനുള്ളത്. ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും, ഇവിടെ വായിച്ചറിയാം,

Kerala Assembly Election Updates Live : ശതമാനം കൂടുന്നത് ആർക്ക് ഗുണം? യഥാർത്ഥ കണക്കുകൾ ഇന്ന്, അറിയാം വാർത്തകൾ

Kerala Assembly Election 2026 Pos Polling Days

Edited By: 

Jayadevan AM | Updated On: 11 Apr 2026 | 06:40 PM

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടിംഗ് പ്രക്രിയ പൂർത്തിയായി കഴിഞ്ഞു. ഇനി മെയ്-4ന് അന്തിമ ഫലം എത്തുന്നതോടെ തിരഞ്ഞെടുപ്പ് മഹോത്സവത്തിന് തിരശ്ശീല വീഴും. സംഭവ ബഹുലമായ തിരഞ്ഞെടുപ്പ് എന്ന് പറയാൻ സാധിക്കില്ലെങ്കിലും സംസ്ഥാനത്ത് ആകെയുണ്ടായ കള്ളവോട്ട് ആരോപണങ്ങൾ, തൃശ്ശൂരിൽ വിരലിന് പരിക്കേറ്റ യുവതിക്ക് വോട്ടവകാശം നിഷേധിച്ചത് തുടങ്ങി വിവാദങ്ങൾക്ക് ഇത്തവണയും തിരഞ്ഞെടുപ്പിൽ കുറവുണ്ടായിരുന്നില്ല. 78.20 ശതമാനം പോളിങ് കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണെങ്കിലും അന്തിമ ശതമാന കണക്കുകൾ ഇന്ന് വരുന്നതോടെ ഒരു പക്ഷെ ഇനിയും ഉയരാം. എന്താണ് ഇനി തിരഞ്ഞെടുപ്പിൽ അറിയാനുള്ളത്. ഇവിടെ വായിച്ചറിയാം

LIVE NEWS & UPDATES

The liveblog has ended.
  • 10 Apr 2026 09:30 PM (IST)

    തെരഞ്ഞെടുപ്പിന് മുൻപ് എനിക്ക് പറയാമായിരുന്നു…

    കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായി എൽഡിഎഫ് എംഎൽഎ പി വി ശ്രീനിജിൻ. സ്ഥാനമാനങ്ങൾക്കായി എന്ത് നെറികേടും ചെയ്യുന്ന വ്യക്തിയാണ് യുഡിഎഫ് സ്ഥാനാർത്ഥിയെന്നും രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെ പാർട്ടി പിളർത്താനാണ് ശ്രമിക്കുന്നതെന്നും ശ്രീനിജിൻ ആരോപിച്ചു.

  • 10 Apr 2026 08:30 PM (IST)

    40 മണ്ഡലങ്ങളിൽ 80 ശതമാനത്തിലധികം വോട്ട്; മുന്നണികൾക്ക് നെഞ്ചിടിപ്പ്

    നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രാഥമിക കണക്കുകൾ പുറത്തുവരുമ്പോൾ സംസ്ഥാനത്തെ പോളിംഗ് ശതമാനത്തിലുണ്ടായ വൻ വർധനവ് മുന്നണികളെ ആശയക്കുഴപ്പത്തിലാക്കുന്നു. വിവാദവിഷയങ്ങൾ സജീവമായിരുന്ന പല മണ്ഡലങ്ങളിലും പോളിംഗ് 80 ശതമാനം കടന്നു. സർവീസ് വോട്ടുകളും ഹോം വോട്ടുകളും കൂടാതെയുള്ള കണക്കാണിത്. അന്തിമ പട്ടിക വരുമ്പോൾ കൂടുതൽ മണ്ഡലങ്ങൾ ഈ പട്ടികയിൽ ഇടംപിടിച്ചേക്കും.


  • 10 Apr 2026 07:30 PM (IST)

    നോട്ട് ആരോപണം; ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്തു

    വോട്ടിന് പണം നൽകിയെന്ന ആരോപണത്തിൽ പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്തു. പാലക്കാട് റിട്ടേണിങ് ഓഫീസറാണ് ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്തത്. പരാതി നൽകിയ കോൺഗ്രസ് നേതാവ് സിവി ബാലനും റിട്ടേണിങ് ഓഫീസർ മുൻപാകെ ഹാജരായി.

  • 10 Apr 2026 06:30 PM (IST)

    ബിജെപി അക്കൗണ്ട് ഡബിൾ പൂട്ടിട്ട് പൂട്ടും; 14 മണ്ഡലങ്ങളിലും എൽഡിഎഫ് ജയിക്കും’: എ.എ. റഹീം

    നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 14 മണ്ഡലങ്ങളിലും ഇടതുമുന്നണി ഉജ്ജ്വല വിജയം നേടുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയും എം.പിയുമായ എ.എ. റഹീം. ബിജെപിയുടെ വിജയസാധ്യതകളെ തള്ളിക്കളഞ്ഞ അദ്ദേഹം, കേരളത്തിൽ ബിജെപി അക്കൗണ്ടുകൾ ഇത്തവണ ‘ഡബിൾ പൂട്ടിട്ട്’ പൂട്ടുമെന്നും മാതൃഭൂമി ഡോട്ട്കോമിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.  ബിജെപിക്ക് വോട്ട് ചെയ്തിട്ട് കേരളത്തിന് എന്ത് ഗുണമാണ് ലഭിക്കാനുള്ളതെന്ന് റഹീം ചോദിച്ചു. സംസ്ഥാനത്ത് ബിജെപിയുടെ സ്വാധീനം വർധിക്കില്ലെന്നും അവരുടെ അക്കൗണ്ട് തുറക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

    കേരളത്തിൽ സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരമില്ലെന്ന് റഹീം പറഞ്ഞു. എന്നാൽ അങ്ങനെയൊന്നുണ്ടെന്ന് വരുത്തിത്തീർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഭരണമാറ്റത്തിനായുള്ള വികാരം ജനങ്ങൾക്കിടയിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  • 10 Apr 2026 05:30 PM (IST)

    ശ്രുതിയെ പച്ചക്കള്ളം പറഞ്ഞ് പ്രചാരണത്തിലേക്ക് വലിച്ചെഴച്ചു

    മുഖ്യമന്ത്രിയും മന്ത്രി കെ രാജനും വയനാട് ദുരന്തബാധിതരെ പ്രചാരണത്തിന് ഉപയോഗിച്ചത് മോശമെന്ന് ടി സിദ്ദിഖ്. ദുരന്തബാധിതരെ രാഷ്ട്രീയത്തിന് ഉപയോഗിച്ചത് മനുഷ്യത്വരഹിതമെന്ന് ടി സിദ്ദിഖ് പറഞ്ഞു. ശ്രുതിയെ പച്ചക്കള്ളം പറഞ്ഞ് പ്രചാരണത്തിലേക്ക് വലിച്ചെഴച്ചുവെന്നും സിദ്ദിഖ് വ്യക്തമാക്കി.

  • 10 Apr 2026 04:33 PM (IST)

    40 വർഷമായി കുറ്റിക്കോലിലെ ഒന്നാമൻ, വോട്ടിംഗിലെ റെക്കോർഡ് തിരുത്താതെ ചാത്തുക്കുട്ടി

    തിരഞ്ഞെടുപ്പുകളിൽ ജയപരാജയങ്ങൾ മാറിമറിഞ്ഞേക്കാം, എന്നാൽ കുറ്റിക്കോൽ ഗവ. ഹൈസ്കൂളിലെ 237-ാം നമ്പർ ബൂത്തിൽ ഒരു കാര്യത്തിന് മാത്രം മാറ്റമില്ല. കഴിഞ്ഞ 40 വർഷമായി ഇവിടെ ആദ്യ വോട്ട് രേഖപ്പെടുത്തുന്നത് ബി. ചാത്തുക്കുട്ടിയാണ്. ഇത്തവണയും ആ പതിവ് തെറ്റിക്കാതെ ഒന്നാമനായി തന്നെ വോട്ട് ചെയ്ത് അദ്ദേഹം തന്റെ റെക്കോർഡ് കാത്തുസൂക്ഷിച്ചു.

  • 10 Apr 2026 03:30 PM (IST)

    വോട്ട് ചെയ്യാനെത്തിയ നവദമ്പതികൾ.

  • 10 Apr 2026 03:00 PM (IST)

    സതീശന് വനവാസത്തിനുള്ള സൗകര്യം ഒരുക്കും

    വി ഡി സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ. യുഡിഎഫ് അധികാരത്തിൽ വന്നില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവനയിൽ പ്രതികരിച്ചുകൊണ്ടാണ് എ കെ ശശീന്ദ്രൻ ഇക്കാര്യം പറഞ്ഞത്.

  • 10 Apr 2026 02:19 PM (IST)

    എന്താണ് പിങ്ക് ബൂത്ത്

    പൂർണ്ണമായും സ്ത്രീകൾ മാത്രം പോളിം​ഗ് ഉദ്യോ​ഗസ്ഥരായുളള ബൂത്തുകൾ

  • 10 Apr 2026 12:15 PM (IST)

    ഇന്നലെ വൈകിയും വോട്ട് ചെയ്യാൻ കാത്തിരുന്നത്

    ഇന്നലെ വൈകിയും വോട്ട് ചെയ്യാൻ കാത്തിരുന്നത് വോട്ടർമാരുടെ മനസ്സിൽ എന്തായിരിക്കാം- ഗായകൻ ജി വേണുഗോപാലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

  • 10 Apr 2026 11:11 AM (IST)

    LDF: ഭരണത്തുടര്‍ച്ച ഉറപ്പെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

    ഭരണത്തുടര്‍ച്ച ഉറപ്പെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. ഭരണവിരുദ്ധ വികാരമില്ലെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തല്‍. തുടര്‍ച്ചയായി യുഡിഎഫ് കളവ് പ്രചരിപ്പിച്ചു. സ്ഥാനാര്‍ത്ഥികളെ പോലും വ്യക്തിപരമായി ആക്ഷേപിച്ചു. തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നും രാമകൃഷ്ണന്‍ ആരോപിച്ചു.

  • 10 Apr 2026 10:38 AM (IST)

    കാസർകോട്ടെ കന്നിവോട്ടുകാർക്ക് മധുരം

    കാസർകോട്ടെ കന്നിവോട്ടുകാർക്ക് മധുരം നൽകി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ

  • 10 Apr 2026 10:19 AM (IST)

    നേമത്ത് ഒരുവോട്ടിന് 15000 രൂപ വരെ ബിജെപി നല്‍കി; വി ശിവൻകുട്ടി

    നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് ബിജെപി വൻതോതിൽ പണം ഒഴുക്കിയെന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായ വി ശിവൻകുട്ടി. ഒരു വോട്ടിന് 15000 രൂപ വരെ നൽകി എന്നും ആരോപണം. പണം നൽകി പല സംഘടനകളെയും വിലക്കെടുത്തതായും ആരോപിക്കുന്നു.

  • 10 Apr 2026 09:58 AM (IST)

    BJP Kerala: രണ്ടിടത്ത് വിജയം ഉറപ്പെന്ന് ബിജെപി

    സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ വിജയം ഉറപ്പെന്ന വിശ്വാസത്തില്‍ ബിജെപി. നേമത്തും, കഴക്കൂട്ടത്തുമാണ് ബിജെപിയുടെ ഉറച്ച പ്രതീക്ഷ. 10 മണ്ഡലങ്ങളില്‍ അട്ടിമറി സാധ്യതയുണ്ടെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. പാലക്കാട്, മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ്, ചാത്തന്നൂര്‍, ആറ്റിങ്ങല്‍ അടക്കമുള്ള മണ്ഡലങ്ങളിലാണ് ബിജെപി അട്ടിമറി ജയം പ്രതീക്ഷിക്കുന്നത്.

  • 10 Apr 2026 09:11 AM (IST)

    Kerala Election Updates: ഭരണത്തുടര്‍ച്ചയോ, അതോ മാറ്റമോ? കേരളത്തിന്റെ വിധി

    ഭരണത്തുടര്‍ച്ചയോ, അതോ മാറ്റമോ? കേരളത്തിന്റെ വിധി മെയ് നാലിന് അറിയാം; നെഞ്ചിടിപ്പില്‍ മുന്നണികള്‍: ALSO READ

Follow Us
കറുമുറാ ശബ്ദമില്ലേ?ചക്ക വറുക്കുമ്പോൾ ഇത് ശ്രദ്ധിക്കണം
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്