AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Assembly Election Result 2026: താരപ്രഭയിൽ കേരളം മയങ്ങില്ല! അഖിൽ മുതൽ അഞ്ജലി വരെ; തോറ്റ് തൊപ്പിയിട്ടവർ

Kerala Assembly Election Result 2026 Updates: ബിഗ് ബോസ് താരം അഖിൽ മാരാർ മുതൽ ചലചിത്ര നടി അഞ്ജലി നായർ വരെയുള്ള സെലിബ്രിറ്റികൾക്ക് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മുതൽ ​ഗ്ലാമർ പരിവേഷം കെട്ടി കൊണ്ടാടിയവരാണ് സെലിബ്രിറ്റി സ്റ്റാറ്റസിൽ മത്സരത്തിനിറങ്ങിയവരിൽ ഏറെയും. ജനങ്ങൾ വില കൽപ്പിക്കുന്നത് രാഷ്ട്രീയ പരിജയമുള്ള നേതാക്കന്മാർക്കാണെന്ന് തെളിയിക്കുന്നതാണ് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ.

Kerala Assembly Election Result 2026: താരപ്രഭയിൽ കേരളം മയങ്ങില്ല! അഖിൽ മുതൽ അഞ്ജലി വരെ; തോറ്റ് തൊപ്പിയിട്ടവർ
തിരഞ്ഞെടുപ്പിൽ മത്സരിച്ച താരങ്ങൾImage Credit source: Facebook
Neethu Vijayan
Neethu Vijayan | Published: 04 May 2026 | 01:59 PM

കേരളം ഉറ്റുനോക്കിയ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ഞെട്ടിക്കുന്ന വിജയമാണ് യുഡിഎഫ് കൈവരിച്ചിരിക്കുന്നത്. എൽഡിഎഫിൻ്റെ പ്രധാന കോട്ടകളെല്ലാം തകർത്താണ് യുഡിഎഫ് മുന്നേറിയത്. അടുത്ത അഞ്ച് വർഷം കേരളം ത്രിവർണ കരങ്ങൾ കാക്കുമെന്ന സൂചനയാണ് ഫലം പുറത്തുവരുമ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്. എന്നാൽ ഇതിനെല്ലാം അപ്പുറം കേരള രാഷ്ട്രീയത്തിൽ താരപ്പൊലിമയേക്കാൾ കൂടുതൽ ജനങ്ങൾ വില കൽപ്പിക്കുന്നത് രാഷ്ട്രീയ പരിജയമുള്ള നേതാക്കന്മാർക്കാണെന്ന് തെളിയിക്കുന്നതാണ് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ.

ബിഗ് ബോസ് താരം അഖിൽ മാരാർ മുതൽ ചലചിത്ര നടി അഞ്ജലി നായർ വരെയുള്ള സെലിബ്രിറ്റികൾക്ക് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മുതൽ ​ഗ്ലാമർ പരിവേഷം കെട്ടി കൊണ്ടാടിയവരാണ് സെലിബ്രിറ്റി സ്റ്റാറ്റസിൽ മത്സരത്തിനിറങ്ങിയവരിൽ ഏറെയും. വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ ജനങ്ങളുടെ സിനിമാ പ്രേമത്തെയോ സെലിബ്രിറ്റി പ്രീതിയെയോ വോട്ടാക്കി മാറ്റാൻ താരങ്ങൾക്ക് കഴിഞ്ഞില്ല എന്നതാണ് സത്യം.

ALSO READ: ചക്കയൊക്കെ ചീഞ്ഞു, അഖില്‍ മാരാരും തോറ്റു; ബിഗ് ബോസ് തന്ത്രം ഏറ്റില്ല

തോറ്റവർ ആരെല്ലാം?

അഖിൽ മാരാർ (തൃക്കാക്കര): ബിഗ് ബോസ് വിജയത്തിന് ശേഷം വലിയ ആരാധകവൃന്ദമുള്ള വ്യക്തിയായിരുന്നു അഖിൽ മാരാർ. എന്നാൽ തൻ്റെ സെലിബ്രിറ്റി സ്റ്റാറ്റസ് വോട്ടാക്കി മാറ്റാനാകുമെന്ന കടുത്ത ആത്മവിശ്വാസത്തിലാണ് അഖിൽ മാരാർ തൃക്കാക്കരയിൽ കന്നിയങ്കത്തിനിറങ്ങിയത്. എന്നാൽ പ്രതീക്ഷിച്ച വോട്ടുപോലും നേടാനായില്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന വാർത്ത. യുഡിഎഫിൻ്റെ ഉമാ തോമസിനോടാണ് അഖിൽ മാരാർ അങ്കത്തിനിറങ്ങിയത്. 16728 വോട്ടുകളോടെ മൂന്നാം സ്ഥാനത്താണ് അഖിൽ.

അഞ്ജലി നായർ (തൃപ്പൂണിത്തുറ): സിനിമയിലെ തിരക്കുകൾ മാറ്റിവെച്ച് താരപ്പൊലിമിയിൽ ആരാധന വോട്ടാക്കി മാറ്റാമെന്ന മോഹവുമായി മത്സരത്തിനിറങ്ങിയ താരമാണ് അഞ്ജലി നായർ. പലരും നാടിന്റെ വികസനങ്ങൾ എണ്ണിപ്പറഞ്ഞ് വോട്ട് പിടിക്കുമ്പോൾ, താൻ അഭിനയിച്ച ചിത്രങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു നടിയുടോ വോട്ട് തേടൽ. തൃപ്പൂണിത്തുറയിൽ പോരാട്ടത്തിനിറങ്ങിയ അഞ്ജലിക്ക് വോട്ടർമാരുടെ ഇടയിൽ വലിയ സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ല എന്നതാണ് ഫലം പുറത്തുവരുമ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്. 15002 വോട്ടുകളോടെ യുഡിഎഫിൻ്റെ ദീപക് ജോയിയോട് പരാജയം ഉറപ്പിച്ചിരിക്കുകയാണ് അജ്ഞലി.

റോബിൻ രാധാകൃഷ്ണൻ: ബിജെപിയുടെ പേരിൽ ബി​ഗ് ബോസ് ആരാധന വോട്ടാക്കി മാറ്റാൻ രം​ഗത്തിറങ്ങിയ റോബിൻ രാധാകൃഷ്ണനും ലഭിച്ചത് വൻ പരാജയമാണ്. യുഡിഎഫിൻ്റെ പി സി വിഷ്ണുനാഥിനോട് 14392 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തേക്ക് പിൻവാങ്ങിയിരിക്കുകയാണ് റോബിൻ. സെലിബ്രിറ്റി സ്റ്റാറ്റസിനേക്കാൾ ഉപരിയായി രാഷ്ട്രീയ പാർട്ടികൾക്ക് എത്രത്തോളം മുൻഗണന ലഭിക്കുമെന്നത് തുറന്നുകാട്ടിയിരിക്കുകയാണ് ഇത്തവണത്തെ തിര‍ഞ്ഞെടുപ്പ്.

സുധീർ കരമന: തിരുവനന്തപുരം സെൻട്രൽ നിയമസഭാ മണ്ഡലത്തിൽ നിന്ന് ഇടത് സ്വതന്ത്രനായാണ് നടൻ സുധീർ കരമന മത്സരരം​ഗത്ത് എത്തിയത്. എന്നാൽ യുഡിഎഫും ബിജെപിയും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടമാണ് മണ്ഡലത്തിൽ കാണാൻ സാധിക്കുന്നത്. 23407 വോട്ടുകളോടെ മൂന്നാം സ്ഥാനത്താണ് സുധീർ കരമന. യുഡിഎഫ് സ്ഥാനാർത്ഥിയായി സിഎംപി നേതാവും കമ്യൂണിസ്റ്റ് സൈദ്ധാന്തികനുമായ സിപി ജോണും ബിജെപിയുടെ കരമന ജയനും തമ്മിലാണ് മത്സരം നടക്കുന്നത്.

മേജർ രവി: ബിജെപി സ്ഥാനാർത്ഥിയായി ഒറ്റപ്പാലത്ത് നിന്നാണ് മേജർ രവി ജനവിധി തേടിയത്. എന്നാൽ തൻ്റെ പട്ടാളചിട്ടയും സിനിമ ചരിത്രവും ഒറ്റപ്പാലത്ത് വോട്ടായി മാറിയില്ല. 74890 വോട്ടുകളോടെ എൽഡിഎഫിൻ്റെ കെ പ്രേംകുമാറാണ് മണ്ഡലത്തിൽ ലീഡ് ചെയ്യുന്നത്. 42303 വോട്ടുകളോടെ മേജർ രവി മൂന്നാം സ്ഥാനത്താണ്.

വിവേക് ഗോപൻ: അരുവിക്കരയിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച വ്യക്തിയാണ് നടൻ വിവേക് ഗോപൻ. എൽഡിഎഫിൻ്റെ ജി സ്റ്റീഫനോട് 16975 വോട്ടകൾ നേടി വിവേക് ​ഗോപൻ പരാജയം സമ്മതിച്ചിരിക്കുകയാണ്. സീരിയൽ സിനിമ പ്രേമികൾ അരുവിക്കരയിൽ വിവേകന് കൈ കൊടുത്തില്ല എന്ന് തന്നെ വോട്ടെണ്ണൽ കഴിയുമ്പോൾ പറയാം.

പ്രോമി കുര്യാക്കോസ്: വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ പ്രോമി കുര്യാക്കോസ് അങ്കമാലിയിലെ ട്വന്റി ട്വന്റി സ്ഥാനാർത്ഥിയായിരുന്നു. ഇൻസ്റ്റാ​ഗ്രാം റീലുകളിലൂടെ ജനങ്ങൾക്കിടയിൽ ശ്രദ്ധേയനാണ് അദ്ദേഹം. എന്നാൽ ഇതൊന്നും തനിക്ക് വോട്ടാക്കി മാറ്റാൻ സാധിച്ചില്ല എന്നതാണ് സത്യം. വെറും 3771 വോട്ടുകളോടെ മൂന്നാം സ്ഥാനത്തേക്ക് പിന്മാറിയിരിക്കുകയാണ് പ്രോമി കുര്യാക്കോസ്.

English Summary:

2026 Kerala Assembly Election results have delivered a clear verdict on stardom does not lead to political seats. Akhil Marar, Anjali Nari, Robin Radhakrishnan, Vivek Gopan, Sudheer Karamana, Major Ravi all are loss their seats in constituency election.

Follow Us