Kerala Assembly Election Result 2026: എൽഡിഎഫ് പ്രതിപക്ഷത്തേക്ക്; നയിക്കാൻ പിണറായിയോ റിയാസോ? ചർച്ചകൾ സജീവം
Kerala Assembly Election Result LDF Opposition: ചിലർ പിണറായി വിജയൻ തന്നെ പ്രതപക്ഷ നേതാവായി എത്തുമെന്ന് പറയുമ്പോൾ മറ്റ് ചിലർ മരുമോനും ബേപ്പൂരിൽ വിജയക്കൊടി പാറിച്ച മുഹമ്മദ് റിയാസോ ആകാമെന്നാണ് പ്രവചിക്കുന്നത്. പക്ഷേ ഇവരെ മാറ്റി നിർത്തിയാൽ, കെകെ ശൈലജ, എം വി ഗോവിന്ദൻ, കെ എൻ ബാലഗോപാൽ, സജി ചെറിയാൻ തുടങ്ങിയവരുടെ പേരും ഉയരുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണം വരണമെങ്കിൽ ഇനിയും കാത്തിരിക്കേണ്ടി വരും.

പിണറായി വിജയൻ, മുഹമ്മദ് റിയാസ്
2026-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഏകദേശം യുഡിഎഫിന് ഭരണം ഉറപ്പിച്ചതോടെ എൽഡിഎഫ് പ്രതിപക്ഷത്തേക്ക് രംഗപ്രവേശനം ചെയ്യുകയാണ്. പത്ത് വർഷത്തെ തുടർ ഭരണത്തിന് ശേഷം ഇടതുമുന്നണി പ്രതിപക്ഷത്തേക്ക് നീങ്ങുന്ന കാഴ്ചയാണ് കാണുന്നത്. യുഡിഎഫ് 100-ലധികം സീറ്റുകൾ നേടി കേരളത്തെ തിരിച്ചുപിടിക്കുമ്പോൾ, ഇടതുപക്ഷത്തിൻ്റെ കോട്ടകളിൽ പോലും പരാജയപ്പെട്ട ഭീതിയും ഒപ്പം തന്നെ വരാനിരിക്കുന്ന നേതൃമാറ്റത്തെക്കുറിച്ചുള്ള ചർച്ചകളും സജീവമാകുകയാണ്. ഫം ഏകദേശം ഉറപ്പിച്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ ആരാകം പ്രതിപക്ഷ നേതാവെന്ന ചോദ്യമാണ് ഉയരുന്നത്. സഭയിൽ പ്രതിപക്ഷത്തെ നയിക്കാൻ ആരെത്തും, പിണറായി വിജയൻ തന്നെയോ അതോ മുഹമ്മദ് റിയായോ എന്ന ചർച്ചയാണ് കൂടുതലായും കേൾക്കുന്നത്.
പ്രതിപക്ഷ നേതാവ് ആരെന്ന ചോദ്യത്തിന് പിന്നാലെ ആ സ്ഥാനത്തേക്ക് ഇടുതുപക്ഷത്തിൻ്റേതായി പുറത്തുവരുന്ന പേരുകളും സാധ്യതകളും ഏറെയാണ്. ചിലർ പിണറായി വിജയൻ തന്നെ പ്രതപക്ഷ നേതാവായി എത്തുമെന്ന് പറയുമ്പോൾ മറ്റ് ചിലർ മരുമോനും ബേപ്പൂരിൽ വിജയക്കൊടി പാറിച്ച മുഹമ്മദ് റിയാസോ ആകാമെന്നാണ് പ്രവചിക്കുന്നത്. പക്ഷേ ഇവരെ മാറ്റി നിർത്തിയാൽ, കെകെ ശൈലജ, എം വി ഗോവിന്ദൻ, കെ എൻ ബാലഗോപാൽ, സജി ചെറിയാൻ തുടങ്ങിയവരുടെ പേരും ഉയരുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണം വരണമെങ്കിൽ ഇനിയും കാത്തിരിക്കേണ്ടി വരും. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് ചർച്ചകളും മറ്റ് സ്ഥിരീകരണവും ഉണ്ടായിരിക്കും.
ALSO READ: താരപ്പോരാട്ടത്തിൽ താരമായി പിഷാരടി; പാലക്കാടിൻ്റെ ബിജെപി ‘ശോഭ’ മങ്ങി, അപ്രതീക്ഷിത മുന്നേറ്റം
പ്രതിപക്ഷ നേതാവിലേക്കുള്ള സാധ്യതകൾ
പിണറായി വിജയൻ: ഇടതുപക്ഷത്തിൻ്റെ ഏറ്റവും കരുത്തനായ നേതാവ് എന്ന നിലയിലും മുൻ വർഷങ്ങളിൽ മുഖ്യമന്ത്രിയായിരുന്ന വ്യക്തിയെന്ന പരിഗണനയിലും പ്രതിപക്ഷ നേതാവെന്ന നിലയിൽ പിണറായി വിജയൻ്റെ പേര് വരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. മുൻപ് വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിയപ്പോൾ പ്രതിപക്ഷ നേതാവായത് ഇടതിൻ്റെ ചരിത്രത്തിൽ നിലനിൽക്കുന്നതും പിണറായിയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ധർമ്മടത്ത് ഇത്തവണ അദ്ദേഹം, ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് വിജയം ഉറപ്പിച്ചത്.
പി എ മുഹമ്മദ് റിയാസ്: കഴിഞ്ഞ മന്ത്രിസഭയിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും, പിണറായി വിജയൻ്റെ മരുമകൻ എന്ന ഖ്യാതി നിലനിൽക്കുന്നതിലും മുഹമ്മദ് റിയാസിനെ പ്രതിപക്ഷ നേതാവാക്കി മാറ്റാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരു തലമുറമാറ്റത്തിന് എൽഡിഎഫ് തയ്യാറായാൽ ഉറപ്പായും അവിടേക്ക് ആദ്യം എത്തുന്ന പേര് റിയാസിൻ്റേതാകാം. എന്നാൽ ഇക്കാര്യത്തിൽ വരും ദിവസങ്ങളിൽ മാത്രമെ സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ.
മറ്റ് സാധ്യതകൾ എന്തെല്ലാം?
മേൽപ്പറഞ്ഞ രണ്ട് പേരുകൾ മാറ്റിനിർത്തിയാൽ, ജയിച്ച മുൻ മന്ത്രിമാരുടെ പേരുകളാണ് പുറത്തുവരുന്നത്. കെ എൻ ബാലഗോപാൽ, സജി ചെറിയാൻ തുടങ്ങിയവരുടെ പേരുകളും ചർച്ചചെയ്യപ്പെടുന്നുണ്ട്. ഇവരെ കൂടാതെ കെ കെ ശൈലജ ടീച്ചറുടേതും എം വി ഗോവിന്ദൻ്റെയും പേരുകൾ തള്ളികളയാനാകില്ല. ഒരു പക്ഷേ ഭരണ അനുഭവം കൊണ്ടും മുൻ മന്ത്രിയെന്ന നിലയിലും കെ കെ ശൈലജ ടീച്ചർ പ്രതിപക്ഷ നേതാവായി എത്തിയാൽ അത് കേരളം കാണാൻ പോകുന്ന ഏറ്റവും വലിയ ചരിത്ര സംഭവങ്ങളിൽ ഒന്നായി മാറിയേക്കും. പ്രതിപക്ഷത്തേക്ക് ഒരു വനിത എന്നത് ജനമനസ്സുകളെ പോലും ആഹ്ലാദിപ്പിച്ചേക്കാം.
English Summary:
Kerala Assembly Election result concludes today with magical winning of UDF. UDF crossing the 100-seat mark, while the LDF prepares to sit in the opposition for the first time after 10 years. Social media discussing who will lead opposition leader position from LDF.