Kerala Assembly Election Result 2026: യുഡിഎഫ് വിജയത്തിലെ പെൺകരുത്ത്! ബിന്ദു കൃഷ്ണ മുതൽ ഉമാ തോമസ് വരെ
Kerala Assembly Election UDF Female Candidate Winners: യുഡിഎഫിൻ്റെ ഉജ്ജ്വല വിജയത്തിന് മാറ്റുക്കൂട്ടുയതിൽ വനിതാ സ്ഥാനാർത്ഥികളുടെ കരുത്തുറ്റ പ്രകടനത്തെ മാറ്റിനിർത്താനാകില്ല. ഇടതുപക്ഷത്തിൻ്റെ പല കോട്ടകൾ തകർത്തും നിലവിലുള്ള മണ്ഡലങ്ങളിൽ ആധിപത്യം ഉറപ്പിച്ചും ചരിത്രവിജയമാണ് യുഡിഎഫ് മിക്ക മണ്ഡലങ്ങളിലും പ്രകടമാക്കിയിരിക്കുന്നത്. ഉമ തോമസ്, ബിന്ദു കൃഷ്ണ, കെ കെ രമ തുടങ്ങി യുഡിഎഫിലെ പെൺകരുത്ത് വളരെ വലുതാണ്.

ഉമ തോമസ്, കെ കെ രമ, ബിന്ദു കൃഷ്ണ
2026ലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ പത്ത് വർഷത്തിന് ശേഷം യുഡിഎഫിൻ്റെ ഏറ്റവും വലിയ തിരിച്ചുവരവാണ് കാണാൻ സാധിക്കുന്നത്. എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചതുപോലെ കേരളത്തിൽ യുഡിഎഫ് തരംഗം ആഞ്ഞടിക്കുകയായിരുന്നു. 102 സീറ്റുകളിലാണ് യുഡിഎഫ് വിജയക്കൊടിപാറിച്ചത്. അതേസമയം എൽഡിഎഫ് വളരെ കുറഞ്ഞ സീറ്റുകളിലാണ് വിജയിച്ചിരിക്കുന്നത്. 35 സീറ്റുകളാണ് നേടിയത്. അതേസമയം കുറവാണെങ്കിലും ബിജെപി കേരളത്തിൽ വേരുറപ്പിക്കുന്നതിൻ്റെ സൂചനയാണ് ഇത്തവണത്തെ ഫലം പുറത്തുവരുമ്പോൾ വ്യക്തമാകുന്നത്. കഴക്കൂട്ടം, നേമം, ചാത്തന്നൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് ബിജെപി കരുത്ത് തെളിയിച്ചിരിക്കുന്നത്.
യുഡിഎഫിൻ്റെ ഉജ്ജ്വല വിജയത്തിന് മാറ്റുക്കൂട്ടുയതിൽ വനിതാ സ്ഥാനാർത്ഥികളുടെ കരുത്തുറ്റ പ്രകടനത്തെ മാറ്റിനിർത്താനാകില്ല. ഇടതുപക്ഷത്തിൻ്റെ പല കോട്ടകൾ തകർത്തും നിലവിലുള്ള മണ്ഡലങ്ങളിൽ ആധിപത്യം ഉറപ്പിച്ചും ചരിത്രവിജയമാണ് യുഡിഎഫ് മിക്ക മണ്ഡലങ്ങളിലും പ്രകടമാക്കിയിരിക്കുന്നത്. ഉമ തോമസ്, ബിന്ദു കൃഷ്ണ, കെ കെ രമ തുടങ്ങി യുഡിഎഫിലെ പെൺകരുത്ത് വളരെ വലുതാണ്. 10 വർഷത്തിന് ശേഷം യുഡിഎഫ് മന്ത്രിസഭ രൂപീകരിക്കുമ്പോൾ ഇവരിൽ ആരെല്ലാം മന്ത്രിസ്ഥാനത്തേക്ക് വരുമെന്ന കാര്യത്തിലും കേരളമാകെ ചർച്ച തുടങ്ങി കഴിഞ്ഞു.
ALSO READ: അവസാനത്തെ കനലും അണഞ്ഞു; താത്വികമായി അവലോകനം ചെയ്യുമ്പോള്‍ പിഴച്ചത് എവിടെ?
യുഡിഎഫിൻ്റെ പെൺകരുത്തുകൾ
അഡ്വ. ബിന്ദു കൃഷ്ണ
കഴിഞ്ഞ തവണത്തെ തോൽവിക്ക് ഒരു മധുരപ്രതികാരം എന്നൊക്കെ പറയാൻ പറ്റുന്ന തരത്തിലുള്ള വിജയമാണ് കൊല്ലത്ത് എസ് ജയമോഹനെ പരാജയപ്പെടുത്തി ബിന്ദു കൃഷ്ണ സ്വന്തമാക്കിയിരിക്കുന്നത്. 16830 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ബിന്ദു കൃഷ്ണ വിജയിച്ചത്. ബിന്ദു കൃഷ്ണയ്ക്ക് 63416 വോട്ടുകളും എതിരാളികളായ എൽഡിഎഫ് സ്ഥാനാർഥി എസ് ജയമോഹന് 46586 വോട്ടുകളും, എൻഡിഎ സ്ഥാനാർഥി ഡോ. പ്രതാപ് കുമാറിന് 18537 വോട്ടുകളുമാണ് ലഭിച്ചത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായ എം മുകേഷ് 2072 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു യുഡിഎഫിന് വേണ്ടി മത്സരിച്ച ബിന്ദു കൃഷ്ണയെ പരാജയപ്പെടുത്തിയത്.
ഉമാ തോമസ്
2026-ലെ തൃക്കാക്കര നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് 50,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഉമ തോമസ് വിജയം ഉറപ്പിച്ചത്. ജയിച്ച ഉമ തോമസിന് 83375 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. പുഷ്പ ദാസിന് 33164 വോട്ടുകളും എൻഡിഎ സ്ഥാനാർഥി അഖിൽ മാരാർ 21424 വോട്ടുകളും നേടിയാണ് മൂന്നാം സ്ഥാനത്തേക്ക് എത്തിയത്. 2021ലെ തെരഞ്ഞെടുപ്പിൽ ജനങ്ങളുമായി അടുത്ത ബന്ധമുള്ള പിടി തോമസിനെതന്നെ വീണ്ടും കോൺഗ്രസ് രംഗത്ത് ഇറക്കിയത്. അദ്ദേഹത്തിൻ്റെ അപ്രതീക്ഷിത വിടവാങ്ങലിന് പിന്നാലെ ഉമ തോമസ് രംഗത്ത് ഇറങ്ങുകയായിരുന്നു.
ഉഷ വിജയൻ
മാനന്തവാടി മണ്ഡലത്തിൽ അട്ടിമറി വിജയമാണ് ഇത്തവണ കാഴ്ച്ചവച്ചിരിക്കുന്നത്. 77425 വോട്ടുകൾ നേടിയാണ് ഉഷ വിജയൻ മാനന്തവാടിയിൽ എൽഡിഎഫിൻ്റെ ഒ ആർ കേളുവിനെ തോൽപ്പിച്ചത്. അപ്രതീക്ഷിത വിജയമാണ് മാനന്തവാടിയിൽ ഉഷ സ്വന്തമാക്കിയത്.
കെ കെ രമ
ടിപി ചന്ദ്രശേഖരൻറെ ഓർമദിനമായ ഇന്ന് കെ കെ രമയെ സംബന്ധിച്ച് വൈകാരികമായ അവസ്ഥയിലൂടെയാണ് കടന്നുപോയത്. 14 വർഷം മുൻപ് 2012 മെയ് 4 നാണ് ടിപി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത്. അന്നേ ദിവസം തന്നെ തനിക്ക് വിജയിക്കാനായത് രമയെ സംബന്ധിച്ച് ദുഃഖകരമായ ഓർമ്മകൾക്കിടയിലും അല്പം ആശ്വാസം നൽകുന്ന കാര്യമാണ്. 70117 വോട്ടുകൾ നേടിയാണ് കെ കെ രമ വടകരയിൽ വിജയിച്ചിരിക്കുന്നത്.
കെ എ തുളസി
62734 വോട്ടുകൾ നേടിയാണ് എൽഡിഎഫിൻ്റെ സ്ഥാനാർത്ഥിയായ അഡ്വ. കെ ശാന്തകുമാരിയെ കെ എ തുളസി പിന്നിലാക്കിയത്. 59028 കെ എ തുളസി രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. പാലക്കാട്ടെ എൽഡിഎഫ് കോട്ടയായ കോങ്ങാടിനെ തകർത്താണ് കെ എ തുളസി വിജയിച്ചിരിക്കുന്നത്.
English Summary:
2026 Kerala Assembly Election UDF has marked a historic victory in match. Central to this who are the winners of UDF famale candidates include Uma Thomas, K K Rema And Bindhu Krishna.