Kerala Assembly Election Result 2026: മന്ത്രിപ്പടയ്ക്ക് കാലിടറി! പ്രമുഖരെല്ലാം പടിക്ക് പുറത്ത്; ജയിച്ചു കയറിയവർ ഇവർ മാത്രം

Kerala Assembly Election Result 2026 Update: വോട്ടണ്ണെൽ തുടങ്ങി ആദ്യ മണിക്കൂറിൽ ഇടത് സർക്കാരിൻ്റെ കാപ്റ്റനായ മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടിയുടെ ഉരുക്കുകോട്ടയായ ധർമ്മടത്ത് പിന്നിലാണെന്ന വാർത്ത വോട്ടർമാരെ അക്ഷരാർത്ഥം ഞെട്ടിച്ചു. എന്നാൽ പിന്നീട് അദ്ദേഹം ലീഡ് നില ഉയർത്തിയത് അല്പം ആശ്വാസമായെന്ന് തന്നെ പറയാം. കഴിഞ്ഞ സർക്കാരിലെ കരുത്തരായ മന്ത്രിമാരായ വി ശിവൻകുട്ടി, കെഎൻ ബാലഗോപാൽ, വീണ ജോർജ് എന്നിവരടക്കം പല മണ്ഡലങ്ങളിലും കടുത്ത കടുത്ത പരാജയമാണ് നേരിട്ടിരിക്കുന്നത്.

Kerala Assembly Election Result 2026: മന്ത്രിപ്പടയ്ക്ക് കാലിടറി! പ്രമുഖരെല്ലാം പടിക്ക് പുറത്ത്; ജയിച്ചു കയറിയവർ ഇവർ മാത്രം

പ്രതീകാത്മക ചിത്രം

Published: 

04 May 2026 | 03:07 PM

കേരളം കഴിഞ്ഞ ഒരു മാസമായി കാത്തിരുന്ന തിരഞ്ഞെടുപ്പ് ഫലമാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്. ഫലം പുറത്തുവരുമ്പോൾ അക്ഷരാർത്ഥത്തിൽ കേരള രാഷ്ട്രീയത്തെ ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. മിക്ക മണ്ഡലങ്ങളിലും വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണപക്ഷത്തെ പ്രമുഖ മന്ത്രിമാരിൽ പലരും അപ്രതീക്ഷിതമായി പരാജയം ഉറപ്പിച്ചിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ കേരളത്തിൽ യുഡിഎഫ് തരം​ഗമാണ് പ്രകടമാകുന്നത്. കഴിഞ്ഞ 10 വർഷത്തിന് ശേഷം യുഡിഎഫ് കേരളത്തിൽ ചരിത്ര വിജയമാണ് കൈവരിച്ചിരിക്കുന്നത്.

വോട്ടണ്ണെൽ തുടങ്ങി ആദ്യ മണിക്കൂറിൽ ഇടത് സർക്കാരിൻ്റെ കാപ്റ്റനായ മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടിയുടെ ഉരുക്കുകോട്ടയായ ധർമ്മടത്ത് പിന്നിലാണെന്ന വാർത്ത വോട്ടർമാരെ അക്ഷരാർത്ഥം ഞെട്ടിച്ചു. എന്നാൽ പിന്നീട് അദ്ദേഹം ലീഡ് നില ഉയർത്തിയത് അല്പം ആശ്വാസമായെന്ന് തന്നെ പറയാം. കഴിഞ്ഞ സർക്കാരിലെ കരുത്തരായ മന്ത്രിമാരായ വി ശിവൻകുട്ടി, കെഎൻ ബാലഗോപാൽ, വീണ ജോർജ് എന്നിവരടക്കം പല മണ്ഡലങ്ങളിലും കടുത്ത കടുത്ത പരാജയമാണ് നേരിട്ടിരിക്കുന്നത്. മുഹമ്മദ് റിയാസ്, കെ രാജൻ, കെ എൻ ബാല​ഗോപാൽ, സജി ചെറിയാൻ, പി പ്രസാദ് തുടങ്ങിയ മന്ത്രിമാർ മാത്രമാണ് വിജയിച്ചിരിക്കുന്നത്.

ALSO READ: താരപ്രഭയിൽ കേരളം മയങ്ങില്ല! അഖിൽ മുതൽ അഞ്ജലി വരെ; തോറ്റ് തൊപ്പിയിട്ടവർ

തോറ്റ മന്ത്രിമാർ ആരെല്ലാം?

വീണ ജോർജ് (ആരോ​ഗ്യ വകുപ്പ് മന്ത്രി): രണ്ടാം പിണറായി സർക്കാരിലെ ആരോ​ഗ്യ വകുപ്പ് മന്ത്രിയായിരുന്ന വീണ ജോർജ് 43407 വോട്ടുകളോടെ രണ്ടാം സ്ഥാനത്താണ് നിൽക്കുന്നത്. ഏകദേശം വീണ ജോർജ് പരാജയെ ഉറപ്പിച്ചിരിക്കുകയാണ്. 57556 വോട്ടുകൾ നേടി ഒന്നാം സ്ഥാനത്ത് യുഡിഎഫിൻ്റെ എബിൻ വർക്കിയാണ് ഒന്നാം സ്ഥാനത്ത്.

ജെ ചിഞ്ചുറാണി (ക്ഷീര വകുപ്പ്): പിണറായി സർക്കാരിലെ ക്ഷീര വകുപ്പ് മന്ത്രിയായിരുന്ന ജെ ചിഞ്ചുറാണി 46711 വോട്ടുകൾ നേടി പരാജയം ഉറപ്പിച്ചിരിക്കുകയാണ്. 50071 വോട്ടകൾ സ്വന്തമാക്കി യുഡിഎഫിൻ്റെ എം എം നസീറാണ് മുന്നിലുള്ളത്.

എ കെ ശശീന്ദ്രൻ (കേരള വനം, വന്യജീവി സംരക്ഷണ മന്ത്രി): 61490 വോട്ടുകൾ നേടി യുഡിഎഫിൻ്റെ അഡ്വ. വിദ്യാ ബാലകൃഷ്ണനോട് പരാജയപ്പെട്ടിരിക്കുകയാണ് എ കെ ശശീന്ദ്രൻ.

വി എൻ വാസവൻ (കേരള ദേവസ്വം മന്ത്രി): 44325 മാത്രം നേടിയാണ് അദ്ദേഹം ഏറ്റമാനൂർ മണ്ഡലത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.

ഡോ. ആർ ബിന്ദു (ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി): ഇരിഞ്ഞാലക്കുടയിൽ 56070 നേടി രണ്ടാം സ്ഥാനത്തേക്ക് മാറിയിരിക്കുകയാണ് ഡോ. ആർ ബിന്ദു.

എം ബി രാജേഷ്: തദ്ദേശ സ്വയംഭരണം, ഗ്രാമവികസനം, എക്സൈസ് വകുപ്പുകളുടെ മന്ത്രിയായിരുന്ന എം ബി രാജേഷ് 64916 വോട്ടുകൾ നേടി ഇത്തവണ രണ്ടാം സ്ഥാനത്താണ്.

വി ശിവൻകുട്ടി (വിദ്യാഭ്യാസ വകുപ്പ് മന്ത്രി); പൊരിഞ്ഞ പോരാട്ടമായ നേമത്ത് ബിജെപിയുടെ സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർനോട് 33978 വോട്ടുകൾ നേടിയാണ് വി ശിവൻകുട്ടി രണ്ടാം സ്ഥാനത്തേക്ക് മാറിയിരിക്കുന്നത്.

കെ ബി ​ഗണേഷ് കുമാർ (​ഗതാ​ഗത വകുപ്പ് മന്ത്രി); പത്താനപുരം തൻ്റേതാണെന്ന ഏറ്റവും വലിയ വാദം പൊളിച്ചടുക്കുന്ന വാർത്തയാണ് കെ ബി ​ഗണേഷ കുമാറിൻ്റെ തോൽവി. 51060 വോട്ടുകളുമായി രണ്ടാം സ്ഥാനത്താണ് കെ ബി ​ഗണേഷ് കുമാർ ഇപ്പോൾ. ഒന്നാം സ്ഥാനത്ത് യുഡിഎഫിൻ്റെ ജ്യോതി കുമാർ ചാമക്കാലയാണ്.

English Summary:

The 2026 Kerala Assembly Election results, finalized. UDF crossing the magic 100-seat mark in this match. Check Here Is the Ministers who loss their seats and who won in this defeat.

Follow Us
Related Stories
മൂന്ന് ബൈക്കുകൾ കൂട്ടിയിടിച്ചു; എടപ്പാളിൽ ജിം ട്രെയിനർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരുക്ക്
കോട്ടയത്ത് പോകാൻ പറ്റുമോ? റോഡിൽ എവിടൊക്കെ വെള്ളമുണ്ട്; ഗതാഗതം തടസപ്പെട്ട റോഡുകളുടെ ലിസ്റ്റ്
Kerala Rain : മഴക്കെടുതി; മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം, വീടും സ്ഥലവും പോയവർക്ക് 12 ലക്ഷം, കച്ചവടക്കാർക്ക് 10000 വീതം
Kerala Rain Alert: കുട മടക്കാന്‍ സമയമായില്ല; തീവ്രമഴ തുടരും! സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്‌
Kerala Lottery Result : ഫലം വന്നിട്ടുണ്ടേ… ധനലക്ഷ്മി ടിക്കറ്റ് എടുത്തവർ വേ​ഗം നോക്കിക്കോ…
Onam KSRTC Ticket Booking: ഓണം യാത്ര ഈസിയല്ലേ, KSRTC ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; ബെംഗളൂരു, ചെന്നൈ…എത്രയെത്ര ബസ്സുകള്‍
മഴയത്തും തുണി ഉണക്കാം, ഓപ്ഷൻ ആമസോണിലുണ്ട്!
വെള്ളം കയറിയ വാഹനങ്ങൾ എന്ത് ചെയ്യണം ?
മുടി കൊഴിച്ചിൽ കാരണം വിഷമിക്കുകയാണോ? ഭക്ഷണ ശീലങ്ങൾ മാറ്റിനോക്കൂ
തടിയും കുറയും മസിലും വെക്കും; പുത്തൻ വർക്ക്ഔട്ട് ട്രെൻഡ്!
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു