KT Jaleel: പരാജയം സമ്മതിച്ച് കെടി ജലീൽ, ജനവിധി അംഗീകരിക്കുന്നു

Kerala Assembly Election Thavanur Constituency Result: നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നായിരുന്നു തവനൂർ. യുഡിഎഫിൽ നിന്ന് വിഎസ് ജോയ്, എൽഡിഎഫിന്റെ കെടി ജലീൽ, ബി.ജെ.പിയുടെ രവി തേലത്ത് എന്നിവരാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. വിഎസ് ജോയിയെ കളത്തിലിറക്കി കോൺഗ്രസ് നടത്തിയ പ്രവർത്തനങ്ങൾ വിജയിച്ചിരിക്കുകയാണ്.

KT Jaleel:  പരാജയം സമ്മതിച്ച് കെടി ജലീൽ, ജനവിധി അംഗീകരിക്കുന്നു

കെടി ജലീൽ

Updated On: 

04 May 2026 | 12:50 PM

സംസ്ഥാനത്ത് വോട്ടെണ്ണൽ തുടങ്ങി മണിക്കൂറുകൾ പിന്നിടുമ്പോൾ പരാജയം സമ്മതിച്ച് എൽഡിഎഫ് സ്ഥാനാർത്ഥിയായ കെടി ജലീൽ. യുഡിഎഫിന്റെ വിഎസ് ജോയിയാണ് നിലവിൽ മുന്നിൽ. ജനവിധി അംഗീകരിക്കുന്നുവെന്നും തവനൂർകാരോട്‌ എന്നും സ്നേഹം മാത്രമാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. കൂടാതെ, ഇടതുപക്ഷ ചേരിയിൽ ഉറച്ചു നിന്ന് കൂടുതൽ കരുത്തോടെ ജനങ്ങൾക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നായിരുന്നു തവനൂർ. യുഡിഎഫിൽ നിന്ന് വിഎസ് ജോയ്, എൽഡിഎഫിന്റെ കെടി ജലീൽ, ബി.ജെ.പിയുടെ രവി തേലത്ത് എന്നിവരാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ മണിക്കൂറുകളിൽ കെടി ജലീൽ ലീഡ് ഉയർത്തിയെങ്കിലും പിന്നീട് യുഡിഎഫിന്റെ വിഎസ് ജോയ് മുന്നിലെത്തുകയായിരുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

‘ജനവിധി അംഗീകരിക്കുന്നു. വി.എസ് ജോയിക്ക് അഭിനന്ദനങ്ങൾ. തവനൂർകാരോട്‌ എന്നും സ്നേഹം മാത്രം. ഇടതുപക്ഷ ചേരിയിൽ ഉറച്ചു നിന്ന് കൂടുതൽ കരുത്തോടെ ജനങ്ങൾക്കൊപ്പമുണ്ടാകും.’

ALSO READ: ടിപിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ വിജയമുറപ്പിച്ച് കെകെ രമ; ‘കേരളമേ ഇതു മതി’യെന്ന് കുറിപ്പ്‌

തവനൂർ മണ്ഡലം

ജില്ലയിൽ എൽഡിഎഫിന് ശക്തമായ വേരോട്ടം ഉണ്ടായിരുന്ന മണ്ഡലമായിരുന്നു തവനൂർ. മണ്ഡലത്തിൽ നടപ്പിലാക്കിയ വികസനപ്രവർത്തനങ്ങളും കെടി ജലീലിനെ തുണയ്ക്കുമെന്നായിരുന്നു എൽഡിഎഫിന്റെ പ്രതീക്ഷ. എന്നാൽ ജനവിധി വിപരീതമായി. മൂന്ന് തവണയാണ് കെടി ജലീൽ തവനൂരിന്റെ എംഎൽഎയായി നിയമസഭയിൽ എത്തിയത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 70,875 വോട്ടുകൾ നേടിയാണ് കെടി ജലീൽ മൂന്നാം തവണയും നിയമസഭയിലെത്തിയത്.  എന്നാൽ, ഇപ്പോൾ വിഎസ് ജോയിയെ കളത്തിലിറക്കി ന്യൂനപക്ഷ വോട്ടുകൾ ഭൂരിപക്ഷമുള്ള മേഖലയിൽ കോൺഗ്രസ് നടത്തിയ പ്രവർത്തനങ്ങൾ വിജയിച്ചിരിക്കുകയാണ്.

തവനൂർ പോലെ തന്നെ സംസ്ഥാനത്തൊട്ടാകെ ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പോലും പിന്നിലായ തിരഞ്ഞെടുപ്പാണിത്. ലീഗിൽ നിന്ന് തെറ്റിപിരിഞ്ഞ് സിപിഎമ്മിൽ എത്തിയപ്പോൾ പോലും തവനൂര്കാർ ജലിലിനെ കൈവിട്ടിരുന്നില്ല. എന്നാൽ ഇത്തവണ വൻ തിരിച്ചടിയാണ് നേരിട്ടത്. അതേസമയം, വിഎസ് ജോയിയുടെ രാഷ്ട്രീയ ചരിത്രത്തിൽ തിളക്കമേറിയ വിജയമാണിത്. കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവർത്തകനായി തുടക്കമിട്ട വിഎസ് ജോയ് നിലവിൽ മലപ്പുറം ജില്ലയിലെ ഡിസിസി പ്രസിഡന്‍റാണ്.

ഫെയ്സ്ബുക്ക് പോസ്റ്റ്

English Summary:

Kerala Assembly Election Result 2026 Updates, Thavanur Assembly constituency LDF Candidate K. T. Jaleel has conceded defeat as counting trends showed V. S. Joy of the UDF leading. Jaleel shared a Facebook post accepting the people’s verdict and congratulated V. S. Joy on his victory

Follow Us
Related Stories
മൂന്ന് ബൈക്കുകൾ കൂട്ടിയിടിച്ചു; എടപ്പാളിൽ ജിം ട്രെയിനർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരുക്ക്
കോട്ടയത്ത് പോകാൻ പറ്റുമോ? റോഡിൽ എവിടൊക്കെ വെള്ളമുണ്ട്; ഗതാഗതം തടസപ്പെട്ട റോഡുകളുടെ ലിസ്റ്റ്
Kerala Rain : മഴക്കെടുതി; മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം, വീടും സ്ഥലവും പോയവർക്ക് 12 ലക്ഷം, കച്ചവടക്കാർക്ക് 10000 വീതം
Kerala Rain Alert: കുട മടക്കാന്‍ സമയമായില്ല; തീവ്രമഴ തുടരും! സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്‌
Kerala Lottery Result : ഫലം വന്നിട്ടുണ്ടേ… ധനലക്ഷ്മി ടിക്കറ്റ് എടുത്തവർ വേ​ഗം നോക്കിക്കോ…
Onam KSRTC Ticket Booking: ഓണം യാത്ര ഈസിയല്ലേ, KSRTC ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; ബെംഗളൂരു, ചെന്നൈ…എത്രയെത്ര ബസ്സുകള്‍
മഴയത്തും തുണി ഉണക്കാം, ഓപ്ഷൻ ആമസോണിലുണ്ട്!
വെള്ളം കയറിയ വാഹനങ്ങൾ എന്ത് ചെയ്യണം ?
മുടി കൊഴിച്ചിൽ കാരണം വിഷമിക്കുകയാണോ? ഭക്ഷണ ശീലങ്ങൾ മാറ്റിനോക്കൂ
തടിയും കുറയും മസിലും വെക്കും; പുത്തൻ വർക്ക്ഔട്ട് ട്രെൻഡ്!
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു