Bar License: ബാർ ലൈസൻസ് അനുവദിക്കൽ; എക്സൈസ് കമ്മീഷ്ണറോട് വിശദീകരണം തേടിയെന്ന് മന്ത്രി

സംസ്ഥാനത്ത് പുതിയ ബാർ ലൈസൻസുകൾ അനുവദിച്ച സംഭവത്തിൽ എക്സൈസ് കമ്മീഷണറോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് വകുപ്പ് മന്ത്രി എം ലിജു. പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിക്കുന്നത് സർക്കാരിന്റെ അറിവോടുകൂടി ആകണമായിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് തനിക്കെതിരെ രംഗത്തെത്തിയ മുൻ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷിനും എം ലിജു മാധ്യമങ്ങളോട് പ്രതികരിക്കവെ മറുപടി നൽകി.

Bar License: ബാർ ലൈസൻസ് അനുവദിക്കൽ; എക്സൈസ് കമ്മീഷ്ണറോട് വിശദീകരണം തേടിയെന്ന് മന്ത്രി

Minister M Liju On Bar License

Updated On: 

03 Nov 2026 | 06:44 PM

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ബാർ ലൈസൻസുകൾ അനുവദിച്ച സംഭവത്തിൽ എക്സൈസ് കമ്മീഷണറോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് വകുപ്പ് മന്ത്രി എം ലിജു. പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിക്കുന്നത് സർക്കാരിന്റെ അറിവോടുകൂടി ആകണമായിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് തനിക്കെതിരെ രംഗത്തെത്തിയ മുൻ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷിനും എം ലിജു മാധ്യമങ്ങളോട് പ്രതികരിക്കവെ മറുപടി നൽകി.

തനിക്ക് എൽഡിഎഫ് സർക്കാരിനോടും എം ബി രാജേഷിനോടും അതൃപ്തി ഉണ്ടെന്നാണ് എക്സൈസ് വകുപ്പ് മന്ത്രി പറയുന്നത്. കഴിഞ്ഞ 10 വർഷക്കാലം ഇടതുപക്ഷ സർക്കാർ സ്വീകരിച്ച സമീപനങ്ങളുടെ ഫലമായാണ് ഇത്രയും ബാറുകൾ സംസ്ഥാനത്ത് ഉണ്ടായത്. നാടുമുഴുവൻ ബാറുകൾ അനുവദിച്ച എം ബി രാജേഷിനോട് തനിക്ക് എതിർപ്പുണ്ട്. തനിക്ക് വകുപ്പിലെ കാര്യങ്ങളിൽ ഉള്ള അതൃപ്തിയിൽ താൻ കൃത്യമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. അഴിമതി ആരോപണം ഉയർന്നപ്പോൾ ഉൾപ്പെടെ. ഒരു ബാർ അനുവദിക്കുക എന്നാൽ സമൂഹത്തിലേറെ പ്രത്യാഘാതം ഉണ്ടാക്കുന്ന ഒരു തീരുമാനമാണ്. തീർച്ചയായും സർക്കാരും മന്ത്രിയും അറിഞ്ഞശേഷം മാത്രമേ ഇത്തരമൊരു പ്രധാന തീരുമാനം കൈക്കൊള്ളാൻ പാടുള്ളൂ.

Also Read: പരീക്ഷയെഴുതാൻ അനുമതിയില്ല, സസ്പെൻഷനിലായ കാലടി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി

എക്സൈസ് കമ്മീഷണറെ മാറ്റുന്നത് സംബന്ധിച്ച വാർത്തകളിലും ലിജു പ്രതികരണം നൽകി. എക്സൈസ് കമ്മീഷണർ മാറ്റുന്നത് ഭരണപരമായ കാര്യമാണ്. നിലവിലുള്ള ചട്ടങ്ങൾ അനുസരിച്ച് താഴെത്തട്ടിൽ തന്നെ സുപ്രധാനമായ തീരുമാനങ്ങൾ സർക്കാർ അറിയാതെ എടുക്കാം എന്നുള്ള സ്ഥിതിയാണുള്ളത്. മുൻ സർക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് ഇത്തരമൊരു സാഹചര്യമുണ്ടായത്.

നിലവിൽ യുഡിഎഫ് മദ്യ നയത്തിന് രൂപം നൽകുകയാണ്. യുഡിഎഫ് സർക്കാരിന്റെ മദ്യനയം നിലവിൽ വന്നതിനുശേഷം മാത്രമേ പുതിയ ബാറുകൾ ഇനി അനുവദിക്കാവൂ എന്നുള്ള തീരുമാനം ഉത്തരവായി ഇറക്കും എന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ അനുവദിച്ച ബാർ ലൈസൻസുകൾ സംബന്ധിച്ച് എന്ത് നടപടി സ്വീകരിക്കണമെന്നതിൽ നിയമോപദേശം തേടിയിട്ടുണ്ട് എന്നും മന്ത്രി എം. ലിജു പറഞ്ഞു.

English Summary

Minister M. Liju stated that an explanation has been sought from the Excise Commissioner regarding the granting of new bar licenses in the state. He noted that the issuance of licenses for new bars should have taken place with the government’s knowledge. While speaking to the media, M. Liju also responded to remarks made against him by the former Excise Minister, M. B. Rajesh, concerning this issue.

Loading...
Unable to load recommendations.
Follow Us
Related Stories
KEAM 2027: നന്നായി തയ്യാറെടുത്തോളു; എഞ്ചിനീയറിങ്, ഫാർമസി പ്രവേശ പരീക്ഷകൾ ഏപ്രിൽ 21 മുതൽ 26 വരെ
പരീക്ഷയെഴുതാൻ അനുമതിയില്ല, സസ്പെൻഷനിലായ കാലടി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി
അച്ഛന്റെ സുഹൃത്തെന്ന വ്യാജേന 14-കാരിയെ ബൈക്കിൽ കയറ്റി ചോക്ലേറ്റ് നൽകി പീഡിപ്പിച്ചു; പ്രതിക്ക് 13 വർഷം കഠിനതടവും പിഴയും
പെരുമ്പാവൂരിൽ 14- കാരിയെ പീഡിപ്പിച്ചയാൾ ജാമ്യത്തിലിറങ്ങി അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചു
Actress Assault case: നടിയെ ആക്രമിച്ച കേസ്: ജഡ്ജിക്കെതിരെ അതിജീവിതയുടെ അഭിഭാഷക ഹൈക്കോടതിയിൽ ഹർജി നൽകി
Kerala Rain Forecast: മഞ്ഞുകാലത്തും മഴ തന്നെ; സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്, വരും ദിവസങ്ങളിലും മുന്നറിയിപ്പ്
ദീപാവലിയിൽ ജപിക്കേണ്ട മഹാലക്ഷ്മി മന്ത്രങ്ങൾ!
പുതിയ നാല് ജിയോ പ്ലാനുകൾ; 147 രൂപ മുതൽ വില
എണ്ണയിൽ വറുക്കേണ്ട, തവയിൽ മൊരിച്ച ബ്രെഡ് റോൾ തയാറാക്കാം
തണുപ്പുകാലത്ത് എങ്ങനെ ആസ്മ നിയന്ത്രിക്കാം?
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു