Kerala Budget 2026: മിഷന്‍ സമുദ്ര യാഥാര്‍ഥ്യമാകും; 5 വര്‍ഷം കൊണ്ട് ലോകോത്തര നിലവാരത്തിലേക്ക്‌

Kerala Budget 2026 Introduces Mission Samudra: കേരളത്തെ പോര്‍ട്ട് സിറ്റി ഉള്‍പ്പെടുന്ന മിഷന്‍ സമുദ്ര പദ്ധതിയ്ക്കായി 400 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. കേരളത്തെ അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. മാരിടൈം മ്യൂസിയത്തിനായി 50 കോടിയും വകയിരുത്തിയിട്ടുണ്ട്.

Kerala Budget 2026: മിഷന്‍ സമുദ്ര യാഥാര്‍ഥ്യമാകും; 5 വര്‍ഷം കൊണ്ട് ലോകോത്തര നിലവാരത്തിലേക്ക്‌

വിഡി സതീശൻ

Updated On: 

19 Jun 2026 | 11:41 AM

തിരുവനന്തപുരം: തുറമുഖ വികസനത്തിനായി മിഷന്‍ സമുദ്ര പദ്ധതി പ്രഖ്യാപിച്ച് വിഡി സതീശന്‍. കേരളത്തെ പോര്‍ട്ട് സിറ്റി ഉള്‍പ്പെടുന്ന മിഷന്‍ സമുദ്ര പദ്ധതിയ്ക്കായി 400 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. കേരളത്തെ അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. മാരിടൈം മ്യൂസിയത്തിനായി 50 കോടിയും വകയിരുത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ 600 കിലോമീറ്റര്‍ തീരദേശവും ജലസ്രോതസുകളും സംയോജിപ്പിച്ച് കൊണ്ടുള്ള മാരിടൈം പദ്ധതിയാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. മിഷന്‍ സമുദ്രയ്ക്ക് കീഴിലുള്ള സുപ്രധാന പ്രഖ്യാപനങ്ങള്‍ ചുവടെ.

  • ബാലരാമപുരം-വിഴിഞ്ഞം ഭൂര്‍ഗഭ റെയില്‍പാത നിര്‍മാണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.
  • കേരളത്തിന്റെ 600 കിലോമീറ്റര്‍ തീരദേശവും ജലസ്രോതസുകളും സംയോജിപ്പിച്ച് മാരിടൈം പദ്ധതി.
  • മദര്‍ഷിപ്പ് നിര്‍മാണത്തിനായി കപ്പല്‍ നിര്‍മാണ കേന്ദ്രം കൊണ്ടുവരും.
  • പദ്ധതി വഴി തീരദേശത്തുള്ളവര്‍ക്ക് തൊഴില്‍ സംവരണം നല്‍കും.
  • കേരള മാരിടൈം പോളിസി യാഥാര്‍ഥ്യമാക്കും.
  • മിഷന്‍ സമുദ്രയ്ക്കായി 400 കോടി രൂപ വകയിരുത്തി.
  • മാരിടൈം മ്യൂസിയത്തിനായി 50 കോടിയും മാറ്റിവെച്ചു.
  • വിഴിഞ്ഞം, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങള്‍ വികസിപ്പിക്കാന്‍ പ്രത്യേക പദ്ധതി.
  • കേരളത്തെ പോര്‍ട്ട് സിറ്റിയാക്കി മാറ്റും.
  • വിഴിഞ്ഞത്തെ ഗ്രീന്‍ ബങ്കറിങ് തുറമുഖമാക്കുന്നതാണ്.
  • കേരളത്തെ മാരിടൈം സമ്പദ് വ്യവസ്ഥയാക്കി ഉയര്‍ത്തും.

എന്താണ് മിഷന്‍ സമുദ്ര

യുഡിഎഫ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതികളില്‍ ഒന്നാണ് മിഷന്‍ സമുദ്ര. കേരളത്തിന്റെ കടല്‍ സമ്പത്ത് വഴി സംസ്ഥാനത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നതാണ് പദ്ധതി വഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേരളത്തെ ഒരു മാരിടൈം ഹബ്ബാക്കി മാറ്റാന്‍ പദ്ധതി സഹായിക്കുന്നതാണ്.

Also Read: Kerala Budget 2026: മെട്രോയില്‍ പറക്കാം; തിരുവനന്തപുരം-കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്

സംസ്ഥാനത്തെ 600 കിലോമീറ്ററോളം നീണ്ടുനിവര്‍ന്ന് കിടക്കുന്ന തീരദേശത്തെയും തുറമുഖങ്ങളെയും പദ്ധതിക്ക് കീഴില്‍ കൊണ്ടുവന്നാണ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പോകുന്നത്. മൂന്ന് ഘട്ടങ്ങളിലായിട്ട് ആയിരിക്കും പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ ചെറുതം വലുതുമായ തുറമുഖങ്ങളെ ബന്ധിപ്പിച്ച് ചരക്കുഗതാഗതം ശക്തമാക്കാനാകും നീക്കം.

രണ്ടാം ഘട്ടത്തില്‍ ക്രൂയിസ് കപ്പല്‍ ഗതാഗതവും സാധ്യമാക്കുന്നതാണ്. ഇത് ടൂറിസം മേഖലയ്ക്ക് ഉണര്‍വേകും. മൂന്നാം ഘട്ടത്തിലാണ് കടല്‍ വഴിയുള്ള ടൂറിസം പദ്ധതികള്‍ കൊണ്ടുവരുന്നത്. കേരളത്തിലെ ആഭ്യന്തര നദികളുമായും കായലുകളുമായും കടലിനെ ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക. ഇത് വിദേശികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുമെന്നാണ് വിലയിരുത്തല്‍.

കടല്‍ വഴിയുള്ള ചരക്കുഗതാഗതം സാധ്യമാകുന്നതോടെ റോഡ് വഴി നിലവില്‍ പോകുന്ന ചരക്കിന്റെ 50 ശതമാനമെങ്കിലും ഇങ്ങോട്ടേക്ക് മാറും. ഇത് റോഡുകളിലെ തിരക്കും അപകടങ്ങളും കുറയ്ക്കുന്നതിന് സഹായിക്കുന്നതാണ്. ഉള്‍നാടന്‍ പുഴകളെയും മറ്റ് പദ്ധതിയുടെ ഭാഗമാക്കാനും നീക്കമുണ്ട്.

English Summary

The Kerala Budget 2026 introduced Mission Samudra, a major initiative aimed at accelerating maritime and port-led development. The project focuses on transforming key ports, including Beypore and Vizhinjam, through large-scale infrastructure and economic development plans.

Follow Us
Related Stories
Sabarimala Milma Ghee Scam: ശബരിമലയിൽ മിൽമയുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടില്ല, നെയ്യിന് ഗുണനിലവാരമില്ലെന്ന് ദേവസ്വം ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ല; ചെയർമാൻ
അ‌തിതീവ്ര മഴ മുന്നറിയിപ്പ് വന്നത് രാത്രി, പരിശോധിക്കാൻ മറ്റ് സംവിധാനങ്ങൾ ഇല്ലായിരുന്നു: വിശദീകരിച്ച് സർക്കാർ
‘ഭക്ഷണം കഴിക്കാൻ പാടില്ലെന്ന് ഇപ്പോഴാണ് മനസ്സിലായത്’; വിരുന്ന്, ഹെലികോപ്റ്റർ വിവാദങ്ങളിൽ മുഖ്യമന്ത്രി
Kerala Rain Alert: വീണ്ടും ചക്രവാതച്ചുഴി! 12 ജില്ലകൾക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; വരുന്ന അഞ്ചുദിവസവും ശക്തമായ കാറ്റും മഴയും
മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം, ക്യാമ്പിലുള്ളവർക്ക് 3,800 രൂപ, വീട് നഷ്ടമായവർക്ക് 12 ലക്ഷം: മുഖ്യമന്ത്രി
Kerala Lottery Result Today: തോരാമഴയിലും ഭാഗ്യം തേടിയെത്താം; ഭാഗ്യതാര ലോട്ടറി ഫലം!
അമ്പട ഹെൽത്തിക്കുട്ടാ! വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന പീനട്ട് ബട്ടർ റെസിപ്പി
തലമുടിയുടെ അറ്റം പിളരുന്നത് തടയാൻ ചെയ്യേണ്ടവ
മഴയോട് മഴ! മുന്നറിയിപ്പില്‍ മാറ്റം; 10 ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട്‌
ഐസ് ക്യൂബ് മതി, മുട്ട പുഴുങ്ങുമ്പോൾ ഇനി തോട് പൊട്ടില്ല
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി