Amoebic Meningitis: സംസ്ഥാനത്തെ മുഴുവൻ കിണറുകളും ക്ലോറിനേറ്റ് ചെയ്യും; അമീബിക് മസ്തിഷ്‌ക ജ്വരം തടയാൻ കാംപെയ്ൻ

Kerala Amoebic Meningitis Prevention: വീടുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, ഫ്ളാറ്റുകൾ തുടങ്ങി എല്ലാ സ്ഥലത്തെയും ജലസംഭരണികളും വൃത്തിയാക്കണമെന്നാണ് നിർദ്ദേശം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹരിതകേരളം മിഷൻ, ജലവിഭവ വകുപ്പ് തുടങ്ങിയവരാണ് കാംപെയ്ന് നേതൃത്വം നൽകുന്നത്.

Amoebic Meningitis: സംസ്ഥാനത്തെ മുഴുവൻ കിണറുകളും ക്ലോറിനേറ്റ് ചെയ്യും; അമീബിക് മസ്തിഷ്‌ക ജ്വരം തടയാൻ കാംപെയ്ൻ

Amoebic Meningitis

Published: 

25 Aug 2025 | 07:21 PM

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക (Amoebic Meningitis) ജ്വരം തടയാൻ ആരോഗ്യ വകുപ്പിൻ്റെ ജനകീയ കാംപെയ്ൻ. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് കാംപെയ്ൻ ആരംഭിക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ വീടുകളിലേയും സ്ഥാപനങ്ങളിലേയും കിണറുകൾ ക്ലോറിനേറ്റ് ചെയ്യാനാണ് കാംപെയ്ൻ ലക്ഷ്യമിടുന്നത്. ഓഗസ്റ്റ് 30, 31 (ശനി, ഞായർ) ദിവസങ്ങളിലാണ് കിണറുകൾ ക്ലോറിനേറ്റ് ചെയ്യുക. ഇതോടൊപ്പം ജലസംഭരണ ടാങ്കുകൾ തേച്ച് കഴുകി വൃത്തിയാക്കുകയും ചെയ്യുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന് പിന്നാലെയാണ് ഈ തീരുമാനം. വീടുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, ഫ്ളാറ്റുകൾ തുടങ്ങി എല്ലാ സ്ഥലത്തെയും ജലസംഭരണികളും വൃത്തിയാക്കണമെന്നാണ് നിർദ്ദേശം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹരിതകേരളം മിഷൻ, ജലവിഭവ വകുപ്പ് തുടങ്ങിയവരാണ് കാംപെയ്ന് നേതൃത്വം നൽകുന്നത്. നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനായി മന്ത്രിയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേർന്നു.

ഈ വർഷം മാത്രം കേരളത്തിൽ 41 അമീബിക് മസ്തിഷ്‌ക ജ്വരം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ ഒമ്പത് പേരാണ് ചികിത്സയിൽ കഴിയുന്നത്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ചികിത്സയിൽ കഴിയുന്നവരുടെ ആവശ്യങ്ങൾക്ക് മരുന്നുകൾ ഉറപ്പാക്കാനും മന്ത്രി നിർദേശം നൽകി.

സംസ്ഥാനത്തെ റിസോർട്ടുകൾ, ഹോട്ടലുകൾ, വാട്ടർ തീം പാർക്കുകൾ, നീന്തൽ പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ജലം ക്ലോറിനേറ്റ് ചെയ്യുന്നതിനോടൊപ്പം ക്ലോറിൻ അളവുകളും പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നാണ് നിർദ്ദേശത്തിൽ പറയുന്നത്. ഈ നിർദ്ദേശം പാലിക്കാത്തവർക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

 

Follow Us
Related Stories
Kochi Metro: കൊച്ചി മെട്രോയില്‍ നിന്നും റെയില്‍വേ സ്‌റ്റേഷനിലേക്ക് നേരിട്ട് കടക്കാം; സ്‌കൈവാക്ക് വരുന്നു
“ചെമ്പടയ്ക്ക് കാവലാൾ, ചെങ്കനൽ കണക്കൊരാൾ” പിണറായിയെ പുകഴ്ത്തി പാട്ടെഴുതിയ ജീവനക്കാരൻ്റെ സേവനം ഇനി വേണ്ടെന്ന് യു.ഡി.എഫ്
Kozhikode Nipah Virus : നിപയില്‍ ആശങ്കയൊഴിയുന്നു? മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
Kerala Beef Price: ബീഫ് കഴിച്ചാല്‍ പോക്കറ്റ് കീറും; വിലക്കയറ്റം അതിരൂക്ഷം, 9 ദിവസത്തേക്ക് കടകള്‍ അടച്ചു
Minnal Magic Brandy: മിന്നല്‍ മാജിക് കാത്തിരിക്കേണ്ട; സര്‍ക്കാരിന് താത്പര്യമില്ല, ബ്രാന്‍ഡി പുറത്തിറങ്ങാന്‍ വൈകും
Sabarimala Gold Scam: ശബരിമല സ്വർണക്കൊള്ള കേസ്; സന്നിധാനത്ത് ഇന്ന് നിർണായക പരിശോധന, സാമ്പിളുകൾ ശേഖരിക്കും
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
മഴക്കാലത്തെ തേരട്ട ശല്യം; വീട്ടമ്മമാർ അറിയാൻ
വ്യാജ മുളകുപൊടി എങ്ങനെ തിരിച്ചറിയാം?
ഒലീവ് ഓയിൽ സൂപ്പർഫുഡ് ആണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്