AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Prince Lucas Passes Away: വേളാങ്കണ്ണിയില്‍ നിന്നുള്ള മടക്കയാത്രയ്ക്കിടെ ഹൃദയാഘാതം; കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

Kerala Congress Leader Prince Lukose Passes Away: കുടുംബത്തോടൊപ്പം വേളാങ്കണ്ണിയിൽ നിന്ന് കോട്ടയത്തേക്ക് മടങ്ങുംവഴി ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

Prince Lucas Passes Away: വേളാങ്കണ്ണിയില്‍ നിന്നുള്ള മടക്കയാത്രയ്ക്കിടെ ഹൃദയാഘാതം; കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു
Prince Lucas Passes Away
sarika-kp
Sarika KP | Updated On: 08 Sep 2025 07:08 AM

കോട്ടയം: കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പ്രിൻസ് ലൂക്കോസ് (53) അന്തരിച്ചു. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയിൽ നിന്ന് കോട്ടയത്തേക്ക് മടങ്ങുംവഴി ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

ഇന്ന് പുലർച്ചെയാണ് സംഭവം. തെങ്കാശിയിൽ എത്തിയപ്പോൾ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ തെങ്കാശിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Also Read: ‘ഞാൻ മരിക്കാൻ പോകുന്നു’: അമ്മയ്ക്കു സന്ദേശമയച്ചതിനു പിന്നാലെ നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

കോട്ടയത്ത് കേരള കോൺഗ്രസ് പാർട്ടിയുടെ പ്രധാനമുഖമായി പ്രിൻസ്. 2021ല്‍ ഏറ്റുമാനുരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് വി എന്‍ വാസവനെതിരെ പരാജയപ്പെട്ടു. യൂത്ത് ഫ്രണ്ട്, KSC സംസ്ഥാന അധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ് സ്ഥാപക നേതാക്കളില്‍ ഒരാളായ ഒ വി ലൂക്കോസിന്റെ മകനാണ്.

കോട്ടയം ബാറിലെ അഭിഭാഷകന്‍ കൂടിയാണ് പ്രിന്‍സ്. പാര്‍ട്ടിയിലും പൊതുപ്രവര്‍ത്തനരംഗത്തും സജീവമായി ഇടപെടുന്ന പ്രിന്‍സ് ഏവര്‍ക്കും പ്രിയങ്കരനായ നേതാവ് കൂടിയായിരുന്നു. കോട്ടയം പെരുമ്പയിക്കാട് സ്വദേശിയാണ്.