AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thrissur Pulikali: ശക്തൻ്റെ മണ്ണിനെ വിറപ്പിക്കാനൊരുങ്ങി പുലിക്കൂട്ടം; ഈ താലൂക്ക് പരിധിയിൽ ഇന്ന് പ്രാദേശിക അവധി

Thrissur Pulikali 2025: ഒമ്പത് സംഘങ്ങളിലായി 459 പുലികളാണ് ഉച്ചയ്ക്ക് ശേഷം തൃശ്ശൂർ സ്വരാജ് റൗണ്ടിൽ ഇറങ്ങുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും സഹകരണ സംഘങ്ങൾ ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രുമെൻറ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി ബാധകമായിരിക്കും.

Thrissur Pulikali: ശക്തൻ്റെ മണ്ണിനെ വിറപ്പിക്കാനൊരുങ്ങി പുലിക്കൂട്ടം; ഈ താലൂക്ക് പരിധിയിൽ ഇന്ന് പ്രാദേശിക അവധി
Thrissur PulikaliImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 08 Sep 2025 06:39 AM

തൃശ്ശൂർ: തൃശൂർ ന​ഗരത്തെ വിറപ്പിക്കാനൊരുങ്ങി പുലിക്കൂട്ടം. ഒമ്പത് സംഘങ്ങളിലായി 459 പുലികളാണ് ഉച്ചയ്ക്ക് ശേഷം തൃശ്ശൂർ സ്വരാജ് റൗണ്ടിൽ ഇറങ്ങുന്നത്. ജില്ലയിലെ ഏറ്റവും പ്രശസ്തമായ മഹോത്സമാണ് ഓണത്തോട് അനുബന്ധിച്ച് നടക്കുന്ന പുലികളി. ഇതേതുടർന്ന് ഇന്ന് ഉച്ചയ്ക്ക് ശേഷം തൃശ്ശൂർ താലൂക്ക് പരിധിയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും സഹകരണ സംഘങ്ങൾ ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രുമെൻറ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി ബാധകമായിരിക്കും. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനാണ് ഇക്കാര്യം അറിയിച്ചത്. പുലികളിയുമായി ബന്ധപ്പെട്ട് പ്രാദേശിക അവധി പ്രഖ്യാപിച്ചുകൊണ്ട് സർക്കാരും ഉത്തരവിറക്കിയിട്ടുണ്ട്.

ഗതാഗത നിയന്ത്രണം

പുലിക്കളിയുടെ ഭാഗമായി തൃശൂർ നഗരത്തിൽ തിങ്കളാഴ്‌ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. പകൽ രണ്ടുമുതൽ സ്വരാജ്‌ റ‍ൗണ്ടിലേക്കും അനുബന്ധ റോഡുകളിലേക്കും വാഹനങ്ങൾ കടത്തിവിടില്ല. കെഎസ്ആർടിസി സ്റ്റാൻറിൽ നിന്ന് ചാലക്കുടി, എറണാകുളം ഭാഗത്തേക്കുള്ള എല്ലാ ബസ്സുകളും കണ്ണംകുളങ്ങര ചിയ്യാരം വഴി വഴിതിരിച്ചുവിടും. പടിഞ്ഞാറൻ മേഖലയിൽ നിന്ന് വരുന്ന കെഎസ്ആർടിസി ബസുകൾ പൂങ്കുന്നം ജംങ്ഷനിൽ നിന്ന് ശങ്കരയ്യർ റോഡിലൂടെ പൂത്തോൾ വഴി സ്റ്റാൻ്റിൽ പ്രവേശിക്കുന്നതാണ്.

അങ്കമാലി, ചാലക്കുടി, പുതുക്കാട്, ഇരിങ്ങാലക്കുട ഭാഗങ്ങളിലേക്കുള്ള ഓർഡിനറി ബസ്സുകൾ ശക്തൻ തമ്പുരാൻ സ്റ്റാൻഡിലെ താൽക്കാലിക സ്റ്റാൻഡിൽ സർവീസ് അവസാനിപ്പിക്കും. ഷൊർണ്ണൂർ, വഴിക്കടവ്, മെഡിക്കൽ കോളേജ് ഭാഗത്തേക്ക് സർവ്വീസ് നടത്തുന്ന കെഎസ്‌ആർടിസി ബസുകൾ സ്വരാജ് റ‍ൗണ്ടിൽ പ്രവേശിക്കാതെ ഐടിസി ജംഗ്ഷൻ, ഈസ്റ്റ് ഫോർട്ട്, അശ്വനി ജംഗ്ക്ഷൻ, കോലോത്തുംപാടം വഴിയാകും സർവീസ് നടത്തുക.