AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Covid-19 Cases Rising: കോവിഡ് കേസുകൾ കൂടുന്നു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്; ഈ ലക്ഷണങ്ങളെ സൂക്ഷിക്കുക

Kerala COVID-19; Minister Veena George warned: ഓരോ തദ്ദേശ സ്ഥാപനത്തിലും പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആക്ഷൻ പ്ലാൻ തയ്യാറാക്കണം. ഈ മാസം അവസാനത്തോടെ ഇത് ഉറപ്പാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

Covid-19 Cases Rising: കോവിഡ് കേസുകൾ കൂടുന്നു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്; ഈ ലക്ഷണങ്ങളെ സൂക്ഷിക്കുക
Veena GeorgeImage Credit source: www.facebook.com/veenageorgeofficial/photos
aswathy-balachandran
Aswathy Balachandran | Published: 21 May 2025 21:24 PM

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ, സ്വയം പ്രതിരോധത്തിന് പ്രാധാന്യം നൽകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. മേയ് മാസത്തിൽ മാത്രം സംസ്ഥാനത്ത് 182 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കോട്ടയം ജില്ലയിലാണ് കൂടുതൽ കേസുകൾ.

 

മന്ത്രിയുടെ പ്രധാന നിർദ്ദേശങ്ങൾ

 

  • മാസ്ക് ധരിക്കുക: ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവർ നിർബന്ധമായും മാസ്ക് ധരിക്കണം.
  • പ്രായമായവരും, ഗർഭിണികളും, ഗുരുതര രോഗങ്ങളുള്ളവരും പൊതുസ്ഥലങ്ങളിലും യാത്രകളിലും മാസ്ക് ധരിക്കാൻ ശ്രദ്ധിക്കുക.
  • ആശുപത്രികളിൽ മാസ്ക് നിർബന്ധമാണ്. ആരോഗ്യ പ്രവർത്തകർ നിർബന്ധമായും മാസ്ക് ധരിക്കണം.
  • കൈ കഴുകുക: ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നത് നല്ലതാണ്.
  • അനാവശ്യ യാത്രകൾ ഒഴിവാക്കുക: ആവശ്യമില്ലാത്ത ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണം.
  • ചികിത്സാ പ്രോട്ടോക്കോൾ പാലിക്കുക: ഏത് ആശുപത്രിയിലാണോ ചികിത്സ തേടുന്നത്, അവിടെത്തന്നെയുള്ള പ്രോട്ടോക്കോൾ പാലിച്ച് ചികിത്സ ഉറപ്പാക്കണം.
  • ചില സ്വകാര്യ ആശുപത്രികൾ കോവിഡ് ആണെന്ന് കണ്ടാൽ രോഗികളെ മറ്റിടങ്ങളിലേക്ക് റഫർ ചെയ്യുന്നത് ശരിയല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Also read – മലപ്പുറത്ത് നരഭോജി കടുവ; മയക്കുവെടി വെയ്ക്കുമെന്ന് വനംവകുപ്പ്

തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം

 

ഓരോ തദ്ദേശ സ്ഥാപനത്തിലും പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആക്ഷൻ പ്ലാൻ തയ്യാറാക്കണം. ഈ മാസം അവസാനത്തോടെ ഇത് ഉറപ്പാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. കൂടാതെ, കൊതുക് നിവാരണ പ്രവർത്തനങ്ങളും ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി പ്രവർത്തനം ശക്തമാക്കണമെന്നും ആവശ്യപ്പെട്ടു. പൊതുജനാരോഗ്യ നിയമപ്രകാരം സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളും രോഗവിവരങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യണം.

 

ലക്ഷണങ്ങൾ

 

ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. രുചിയില്ലായ്മയും ഛർദ്ദി, വയറിളക്കം തുടങ്ങിയവയും ലക്ഷണങ്ങളാണ്. നിലവിൽ വിദേശ രാജ്യങ്ങളിൽ പടരുന്ന ഒമിക്രോൺ ജെഎൻ.1 സബ്-വേരിയന്റുകളായ എൽഎഫ്.7, എൻബി.1.8 എന്നിവയ്ക്ക് ഉയർന്ന വ്യാപനശേഷിയുണ്ട്.

എന്നാലും തീവ്രത കുറവാണെന്നാണ് വിദ​ഗ്ധർ പറയുന്നത്. മഴക്കാലം അടുത്തുവരുന്നതോടെ, ഡെങ്കിപ്പനി, ലെപ്റ്റോസ്പൈറോസിസ്, കോളറ, ഹെപ്പറ്റൈറ്റിസ് എ തുടങ്ങിയ രോഗാണുക്കളും ജലജന്യ രോഗങ്ങളും കേരളത്തിൽ വർദ്ധിക്കാനുള്ള സാധ്യതയുണ്ടെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.