Kerala school Reopening 2025: സ്‌കൂൾ ടൈംടേബിളിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസത്തിനുള്ള മാർഗ്ഗ നിർദ്ദേശങ്ങളും, സ്പെഷ്യൽക്ലാസ് രണ്ടാഴ്ചത്തേക്ക്
School reopening 2025, new timetable: ജൂണ്‍ 3 മുതല്‍ 13 വരെ സര്‍ക്കുലര്‍ അനുസരിച്ചുള്ള ക്ലാസുകള്‍ നടത്തണമെന്നും നിർബന്ധമുണ്ട്. ദിവസവും 1 മണിക്കൂര്‍ ഇതിനായി മാറ്റി വയ്ക്കണമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: വേനല്‍ അവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ രണ്ടിന് തുറക്കുമ്പോള്‍ ടൈംടേബിളിൽ ചെറിയ മാറ്റങ്ങളും. രണ്ടാഴ്ചത്തെ സ്‌കൂള്‍ ടൈംടേബിളില്‍ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം നടപ്പിലാക്കാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പാണ് മാറ്റത്തിനു പിന്നിൽ.
രണ്ട് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ ആദ്യ രണ്ടാഴ്ച ലഹരിക്കെതിരായ അവബോധം ഉണ്ടാക്കാനും നിയമബോധം ഉറപ്പാക്കാനും പ്രത്യേക പിരീയഡ് ഉണ്ടാകുമെന്നതാണ് പ്രധാന മാറ്റം. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍ കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം നടപ്പിലാക്കാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും രണ്ടാഴ്ചത്തെ സ്‌കൂള്‍ ടൈംടേബിളില്‍ ഉള്‍പ്പെടുത്തുമെന്നും വിവരമുണ്ട്. രണ്ടാം ക്ലാസ് മുതല്‍ 12 ക്ലാസ് വരെയുള്ള ക്ലാസുകള്‍ക്കാണ് ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ബാധകം.
നിയമബോധം, വ്യക്തി ശുചീത്വം, പരിസര ശുചിത്വം, പൊതുബോധം, ലഹരിക്കെതിരെയുള്ള അവബോധം, സൈബര്‍ അവബോധം, പൊതുനിരത്തിലെ നിയമങ്ങള്‍ തുടങ്ങിയവയാണ് ഇതിൽ ഉള്‍പ്പെടുന്നത്.
ജൂണ്‍ 3 മുതല്‍ 13 വരെ സര്‍ക്കുലര്‍ അനുസരിച്ചുള്ള ക്ലാസുകള്‍ നടത്തണമെന്നും നിർബന്ധമുണ്ട്. ദിവസവും 1 മണിക്കൂര്‍ ഇതിനായി മാറ്റി വയ്ക്കണമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. ഈ ദിവസങ്ങളില്‍ നടപ്പാക്കേണ്ട തീമുകള്‍ ഉള്‍പ്പെടുന്ന സര്‍ക്കുലറും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.