Kerala Doctors Strike: ശമ്പളം വർദ്ധിപ്പിക്കണം, ആവശ്യങ്ങളേറെ: ഇന്ന് ഒപി ബഹിഷ്കരിച്ച് ഡോക്‌ടർമാരുടെ സമരം
Doctors Strike In Kerala Today: സമരം നടക്കുന്നതിനാൽ ജൂനിയർ ഡോക്ടർമാരുടെയും പിജി ഡോക്ടർമാരുടെയും സേവനം മാത്രമെ മെഡിക്കൽ കോളേജുകളിൽ ഉണ്ടായിരിക്കുകയുള്ളൂ. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഈ മാസം 28 മുതൽ റിലേ അടിസ്ഥാനത്തിൽ സമരം നടത്താനാണ് സംഘടനയുടെ തീരുമാനം.
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ ഇന്ന് ഒപി ബഹിഷ്കരിച്ച് സമരം നടത്തും. ശമ്പള വർദ്ധനവ് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് അവർ സമരം സംഘടിപ്പിക്കുന്നത്. ശമ്പള പരിഷ്കരണം നടപ്പിലാക്കുക, രോഗികൾക്ക് ആനുപാതികമായ ഡോക്ടർമാരെ നിയമിക്കുക, അശാസ്ത്രീയമായ സ്ഥലംമാറ്റം തടയുക തുടങ്ങിയവയാണ് പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ.
സർക്കാരിന്റെ ഭാഗത്ത്നിന്നും ഇക്കാര്യത്തിൽ അനുകൂല തീരുമാനം ഇല്ലാത്തതിനാലാണ് സമരമെന്ന് കെജിഎംസിറ്റിഎ വ്യക്തമാക്കി. സമരം നടക്കുന്നതിനാൽ ജൂനിയർ ഡോക്ടർമാരുടെയും പിജി ഡോക്ടർമാരുടെയും സേവനം മാത്രമെ മെഡിക്കൽ കോളേജുകളിൽ ഉണ്ടായിരിക്കുകയുള്ളൂ. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഈ മാസം 28 മുതൽ റിലേ അടിസ്ഥാനത്തിൽ സമരം നടത്താനാണ് സംഘടനയുടെ തീരുമാനം.
തമിഴ്നാട്ടിലും കർണാടകയിലുമൊന്നും അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്യുന്നില്ല
കേരളത്തിൽ അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്യപ്പെടുന്നതിൻ്റെ പ്രധാന കാരണം മാലിന്യം വലിച്ചെറിയുന്ന സംസ്കാരമാണെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മുൻ മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ. അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കർണാടകയിലും ഈ രോഗം റിപ്പോർട്ട് ചെയ്യുന്നില്ലെന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്.