AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coldrif Syrup: കൈവശം കോള്‍ഡ്രിഫ് സിറപ്പുണ്ടോ? കുടിക്കരുതേ ! കേരളത്തില്‍ വില്‍പന നിര്‍ത്തി

Kerala suspends sale, distribution of Coldrif syrup: കേരളത്തില്‍ കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പന നിര്‍ത്തിവയ്പിച്ചു. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റേതാണ് തീരുമാനം

Coldrif Syrup: കൈവശം കോള്‍ഡ്രിഫ് സിറപ്പുണ്ടോ? കുടിക്കരുതേ ! കേരളത്തില്‍ വില്‍പന നിര്‍ത്തി
പ്രതീകാത്മക ചിത്രം Image Credit source: Getty Images
jayadevan-am
Jayadevan AM | Updated On: 04 Oct 2025 18:52 PM

തിരുവനന്തപുരം: കേരളത്തില്‍ കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പന നിര്‍ത്തിവയ്പിച്ചു. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റേതാണ് തീരുമാനം. കോള്‍ഡ്രിഫ് സിറപ്പിന്റെ എസ്.ആര്‍. 13 ബാച്ചില്‍ പ്രശ്‌നമുണ്ടെന്ന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ആശുപത്രികളില്‍ നിന്നോ, മരുന്ന് കടകളില്‍ നിന്നോ ഈ സിറപ്പ് കൊടുക്കരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശിച്ചു. എന്നാല്‍ പ്രശ്‌നം കണ്ടെത്തിയിട്ടുള്ള എസ്ആര്‍ 13 ബാച്ചിന്റെ വില്‍പന കേരളത്തില്‍ നടത്തിയിട്ടില്ലെന്നാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ പ്രാഥമികാന്വേഷണത്തില്‍ നിന്ന് മനസിലാകുന്നതെന്നും മന്ത്രി അറിയിച്ചു.

വിതരണവും വില്‍പ്പനയും പൂര്‍ണമായും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയത് സുരക്ഷയെ കരുതിയാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ വീണാ ജോര്‍ജ് പറഞ്ഞു. ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ശക്തമായ പരിശോധനകളാണ് നടക്കുന്നത്. സിറപ്പിന്റെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്‌.

കഫ് സിറപ്പുകള്‍ രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് നല്‍കരുതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. രാജസ്ഥാനിലും, മധ്യപ്രദേശിലും ചുമമരുന്ന് കഴിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ മരിച്ച സംഭവത്തെ തുടര്‍ന്നാണ് നടപടി. നേരത്തെ തമിഴ്‌നാട് സര്‍ക്കാരും കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പന നിര്‍ത്തിവച്ചിരുന്നു.