AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain alert: ഉച്ചയ്ക്ക് ശേഷമോ രാത്രിയിലോ ഇടി മിന്നലോട് കൂടിയ മഴ, ഈ ജില്ലകൾക്ക് യെല്ലോ അലർട്ട്

Weather update, 5th October 2025: ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Kerala Rain alert: ഉച്ചയ്ക്ക് ശേഷമോ രാത്രിയിലോ ഇടി മിന്നലോട് കൂടിയ മഴ, ഈ ജില്ലകൾക്ക് യെല്ലോ അലർട്ട്
Rain AlertImage Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Published: 05 Oct 2025 06:36 AM

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ ചില ജില്ലകളിൽ മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പുള്ളത്. നാളെയും ശക്തമായ മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് ഇവിടെ മഞ്ഞ മുന്നറിയിപ്പു തന്നെയാണ് ഉള്ളത്.

ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

 

കിഴക്കൻ മഴ ശക്തമാകും, മലയോര മേഖലയിൽ കൂടുതൽ

 

സംസ്ഥാനത്ത് ഇനിമുതൽ ഉച്ചയ്ക്ക് ശേഷമോ രാത്രിയിലോ ഇടിമിന്നലോട് കൂടിയ കിഴക്കൻ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ചില സ്വകാര്യ കാലാവസ്ഥാ വിദഗ്ധർ അറിയിച്ചിരുന്നു. ഈ മഴ കൂടുതലും മലയോര മേഖലയിലാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ ഈ സ്ഥലങ്ങളിൽ ഉള്ളവർ ജാ​ഗ്രത പാലിക്കണം. വടക്ക് കിഴക്കൻ അറബിക്കടലിൽ നിലനിന്നിരുന്ന തീവ്ര ചുഴലിക്കാറ്റ് ‘ശക്തി’ ശക്തി കുറയാൻ സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം വ്യക്തമാക്കിയിരുന്നു.

നിലവിൽ തെക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ‘ശക്തി’ തിങ്കളാഴ്ചയോടെ ദിശ മാറി കിഴക്ക് വടക്ക് കിഴക്ക് ഭാഗത്തേക്ക്‌ നീങ്ങി ശക്തി കുറയും. ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റാണ് ‘ശക്തി’.
അതേസമയം, ഉത്തർപ്രദേശ്- ബിഹാറിന് മുകളിൽ ന്യൂനമർദം നിലനിൽക്കുന്നുണ്ടെങ്കിലും കേരളത്തിൽ നിലവിൽ ചുഴലിക്കാറ്റ് ഭീഷണിയോ ന്യൂനമർദത്തിന്റെയോ സ്വാധീനമോ ഇല്ല.