Kerala Dry Day History: കേരളത്തിൽ ഡ്രൈ ഡേ ഒന്നാം തീയ്യതി ആയിരുന്നില്ല, പിന്നിൽ മറ്റൊരു കാര്യം

ഇന്ത്യൻ ഭരണഘടനയുടെ രൂപീകരണ സമയം 'ഡ്രൈ ഡേ' എന്ന ആശയവും ഉയർന്നു. ഭരണഘടനാ നിർമ്മാണ സഭയിൽ മദ്യനിരോധനം സംബന്ധിച്ച ഒരു വലിയ ചർച്ച തന്നെ നടക്കുകയും ചെയ്തു

Kerala Dry Day History: കേരളത്തിൽ ഡ്രൈ ഡേ ഒന്നാം തീയ്യതി ആയിരുന്നില്ല,  പിന്നിൽ മറ്റൊരു കാര്യം

Kerala Dry Day History 2025

Published: 

14 Nov 2025 16:00 PM

കേരളത്തിലെ ഡ്രൈ ഡേ ഒന്നാം തീയ്യതി ആകുന്നതിന് മുൻപ് മറ്റൊരു തീയ്യതിയിലായിരുന്നു കണക്കാക്കിയിരുന്നു. ഒക്ടോബർ 2-നായിരുന്നു ഡ്രൈ ഡേ ആചരിച്ചിരുന്നത് ഗാന്ധിജയന്തിയായതിനാലായിരുന്നു ഇത്. ഇത് രാജ്യത്താകമാനം അങ്ങനെ തന്നെയായിരുന്നു. എങ്കിലും കേരളത്തിൽ ഡ്രൈ ഡേയുടെ കാര്യത്തിൽ മാറ്റം വരുത്തുകയുണ്ടായി. ഇതിന് പിന്നിൽ പ്രവർത്തിച്ചവരിൽ ചാരായം നിരോധിച്ച മുൻ മുഖ്യമന്ത്രി എകെ ആൻ്റണിയും ഉണ്ടായിരുന്നു. 2003- മാർച്ച് 14-ന് എകെ ആൻ്റണി പുറത്തിറക്കിയ ഉത്തരവിൽ ഇംഗ്ലീഷ് മാസം 1-ന് മദ്യശാലകൾ പ്രവർത്തിക്കാൻ പാടില്ലെന്നായിരുന്നു നിർദ്ദേശം.

ശമ്പളദിവസത്തെ കള്ളുകുടി

സർക്കാർ ജീവനക്കാരുടെ ശമ്പള ദിവസവും 1 ആയതിനാൽ അന്നേ ദിവസം ജോലിക്കാർ മദ്യം വാങ്ങാൻ ശമ്പളത്തിൻ്റെ ഒരു നല്ലഭാഗം ചിലവഴിക്കുന്നു എന്ന കണ്ടെത്തലിലായിരുന്നു നടപടി. അതുകൊണ്ട് തന്നെ 22 വർഷങ്ങൾക്കിപ്പുറവും ഒന്നാം തീയ്യതി കേരളത്തിൻ്റെ ഡ്രൈ ഡേ ആയി തുടരുന്നു. എന്നാൽ രാജ്യത്ത് ഇത്തരത്തിൽ മദ്യനിരോധനം പരിമിതപ്പെടുത്താൻ വലിയൊരു ചർച്ച തന്നെ ആവശ്യമായി വന്നു.

ALSO READ: Bevco Holidays October 2025: ഒക്ടോബറിലും അടുപ്പിച്ച് അവധി, ബെവ്കോ തുറക്കില്ല

ഇന്ത്യൻ ഭരണഘടനയുടെ രൂപീകരണ സമയം ‘ഡ്രൈ ഡേ’ എന്ന ആശയവും ഉയർന്നു. ഭരണഘടനാ നിർമ്മാണ സഭയിൽ മദ്യനിരോധനം സംബന്ധിച്ച ഒരു വലിയ ചർച്ച തന്നെ നടക്കുകയും ചെയ്തു. മദ്യത്തിന് എതിരായ ഗാന്ധിജിയുടെ നിലപാടും ചർച്ചയിൽ നിർണ്ണായകമായി. മദ്യം ഇന്ത്യൻ സമൂഹത്തെ വഴിതെറ്റിക്കുന്ന ഒരു ദുശ്ശീലമാണെന്നും, അത് ധാർമിക തകർച്ചക്കും സാമൂഹിക കുറ്റകൃത്യങ്ങൾക്കും കാരണമാകുമെന്നും ഗാന്ധിജി വിശ്വസിച്ചിരുന്നു. അങ്ങനെ തർക്കങ്ങൾക്കിടയിൽ മദ്യ നിരോധനത്തിൽ ഇളവ് വരുത്തുകയും അത് സംസ്ഥാന നയങ്ങൾക്കുള്ള ഭരണഘടനയുടെ നിർദ്ദേശക തത്വങ്ങളിൽ ഉൾപ്പെടുത്തുകയും ചെയ്തു.

ഇന്ത്യയിൽ മാത്രമോ ഡ്രൈ ഡേ

ഇന്ത്യയിൽ മാത്രമാണ് ഇത്രയധികം ഡ്രൈ ഡേകൾ ഉള്ളത്. മറ്റ് രാജ്യങ്ങളിൽ ചിലയിടങ്ങളിൽ വർഷത്തിൽ കുറഞ്ഞ ദിവസങ്ങളിൽ ഡ്രൈഡേ ആയി അചരിക്കാറുണ്ട്. ബുദ്ധമതവുമായി ബന്ധപ്പെട്ട അവധി ദിവസങ്ങളിൽ തായ്‌ലൻഡിൽ മദ്യവിൽപ്പന നിരോധിച്ചിട്ടുണ്ട്. ഒപ്പം ശ്രീലങ്കയിൽ പൗർണ്ണമി ദിവസങ്ങളിലും ഡ്രൈ ഡേ ഏർപ്പെടുത്തിയിട്ടുണ്ട്. 1920-1933 കാലഘട്ടത്തിൽ അമേരിക്കയിലും സമ്പൂർണ മദ്യനിരോധനം നടപ്പാക്കിയിരുന്നു. ഇത് കുറ്റകൃത്യങ്ങളിലേക്ക് നയിക്കുകയും സർക്കാരിന് വലിയ നികുതി നഷ്ടം നേരിടേണ്ടിയും വന്നതോടെ അമേരിക്ക മദ്യനിരോധനത്തിൽ നിന്നും പിന്മാറി.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും