Train Control: യാത്രക്കാരെ നിങ്ങളറിഞ്ഞോ! വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഈ റൂട്ടിൽ ട്രെയിനുകൾക്ക് റദ്ദാക്കും; വഴി തിരിച്ചുവിടും
Kerala Train Restriction: തിരുവനന്തപുരം ഡിവിഷനിലെ വിവിധ ട്രെയിൻ സർവീസുകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തുക. ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും മറ്റു ചിലത് വഴി തിരിച്ചു വിടുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. എൻജിനിയറിങ് ജോലികൾ നടക്കുന്നതിനെ തുടർന്ന നവംബർ 21 മുതൽ ഡിസംബർ രണ്ട് വരെയാണ് നിയന്ത്രണം.
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വിവിധ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. എൻജിനിയറിങ് ജോലികൾ നടക്കുന്നതിനെ തുടർന്ന നവംബർ 21 മുതൽ ഡിസംബർ രണ്ട് വരെയാണ് നിയന്ത്രണം. തിരുവനന്തപുരം ഡിവിഷനിലെ വിവിധ ട്രെയിൻ സർവീസുകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തുക. ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും മറ്റു ചിലത് വഴി തിരിച്ചു വിടുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ
മധുര – ഗുരുവായൂർ എക്‌സ്‌പ്രസ് (16327) നവംബർ 22ന് കൊല്ലത്ത് സർവീസ് അവസാനിപ്പിക്കും.
നാഗർകോവിൽ – കോട്ടയം എക്‌സ്‌പ്രസ് (16366) നവംബർ 22ന് കായംകുളത്ത് സർവീസ് അവസാനിപ്പിക്കും.
ചെന്നൈ – തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് (12695) നവംബർ 21ന് കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.
ഹസ്രത് നിസാമുദ്ദീൻ – തിരുവനന്തപുരം ട്രെയിൻ നവംബർ 24ന് കായംകുളത്ത് യാത്ര അവസാനിപ്പിക്കും.
ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ എസി തുരന്തോ എക്‌സ്‌പ്രസ് നവംബർ 25ന് എറണാകുളം ജങ്‌ഷനിൽ യാത്ര അവസാനിപ്പിക്കും.
ALSO READ: മണിക്കൂറിൽ വേഗത 180 കിലോമീറ്റർ; വന്ദേഭാരത് സ്ലീപ്പർ പ്രതീക്ഷിച്ചതിനുമപ്പുറം: വിഡിയോ വൈറൽ
സമയത്തിൽ മാറ്റം വന്ന ട്രെയിനുകൾ
ഗുരുവായൂർ – മധുര എക്‌സ്‌പ്രസ് (16328) പകൽ 12.10ന് കൊല്ലത്തുനിന്നായിരിക്കും നവംബർ 23ന് പുറപ്പെടുക.
തിരുവനന്തപുരം സെൻട്രൽ – ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് (12696) രാത്രി 8.05 ന് കോട്ടയത്തുനിന്നായിരിക്കും നവംബർ 22ന് പുറപ്പെടുക.
തിരുവനന്തപുരം സെൻട്രൽ – ചെന്നൈ സെൻട്രൽ എസി തുരന്തോ എക്‌സ്‌പ്രസ് (22208) നവംബർ 26ന് രാത്രി 10.35നാണ് എറണാകുളം ജങ്‌ഷനിൽനിന്ന് പുറപ്പെടുക.
വഴിതിരിച്ചുവിടുന്ന ട്രെയിനുകൾ
തിരുവനന്തപുരം സെൻട്രൽ – ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് (12624) നവംബർ 22ന് ആലപ്പുഴ വഴിയായിരിക്കും യാത്ര ചെയ്യുക. ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്‌ഷൻ എന്നിവിടങ്ങളിൽ ഈ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകും.
തിരുവനന്തപുരം നോർത്ത് – ശ്രീ ഗംഗാനഗർ പ്രതിവാര എക്‌സ്‌പ്രസ് (16312). ആലപ്പുഴ വഴി വഴിതിരിച്ചുവിടുന്നതാണ്.
തിരുവനന്തപുരം നോർത്ത് – എസ്‌എംവിടി ബംഗളൂരു ഹംസഫർ എക്‌സ്‌പ്രസ്. ആലപ്പുഴ വഴി വഴിതിരിച്ചുവിടുന്നതാണ്.
തിരുവനന്തപുരം നോർത്ത് – മംഗളൂരു സെൻട്രൽ മലബാർ എക്‌സ്‌പ്രസ് (16629) ആലപ്പുഴ വഴി വഴിതിരിച്ചുവിടുന്നതാണ്. ഇതിന് ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്‌ഷനിൽ സ്റ്റോപ്പുണ്ടാകും.
കന്യാകുമാരി – ദിബ്രുഗഡ് വിവേക് സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് (22503) ആലപ്പുഴ വഴി വഴിതിരിച്ചുവിടുന്നതാണ്.
തിരുവനന്തപുരം സെൻട്രൽ – രാമേശ്വരം അമൃതഎക്‌സ്‌പ്രസ് (16343) ആലപ്പുഴ വഴി വഴിതിരിച്ചുവിടുന്നതാണ്.
തിരുവനന്തപുരം നോർത്ത് – നിലമ്പൂർ റോഡ് രാജ്യറാണി എക്‌സ്‌പ്രസ് (16349) ആലപ്പുഴ വഴി വഴിതിരിച്ചുവിടുന്നതാണ്. ഇതിന് ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്‌ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ എക്‌സ്‌പ്രസ്(16347) ആലപ്പുഴ വഴി വഴിതിരിച്ചുവിടുന്നതാണ്.
തിരുവനന്തപുരം നോർത്ത് – മുംബൈ ലോക്‌മാന്യതിലക് ടെർമിനസ് സ്‌പെഷ്യൽ എക്‌സ്‌പ്രസ് (01464) ആലപ്പുഴ വഴി വഴിതിരിച്ചുവിടുന്നതാണ്.