AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ramesh Chennithala: ‘ബിഹാറിൽ ജയിച്ചത് എൻഡിഎ അല്ല, തെരഞ്ഞെടുപ്പ് കമ്മീഷൻ’: രമേശ് ചെന്നിത്തല

Ramesh Chennithala About Bihar Election Result: രാജ്യത്തെ എല്ലാ പാർട്ടികളും ഇക്കാര്യം ആലോചിക്കണം. പിഎം ശ്രീ വിഷയത്തിൽ എൽഡിഎഫിൽ അന്തഛിദ്രം രൂക്ഷമാണെന്നും യുഡിഎഫ് ഒറ്റക്കെട്ടാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ജനങ്ങൾ കേരളത്തിൽ രാഷ്ട്രീയമാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും, അതിനുള്ള നാന്ദി കുറിക്കലാണ് തദ്ദേശ തെരഞ്ഞെടുപ്പെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Ramesh Chennithala: ‘ബിഹാറിൽ ജയിച്ചത് എൻഡിഎ അല്ല, തെരഞ്ഞെടുപ്പ് കമ്മീഷൻ’: രമേശ് ചെന്നിത്തല
Ramesh ChennithalaImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 14 Nov 2025 14:39 PM

തിരുവനന്തപുരം: ബിഹാർ തിരഞ്ഞെടുപ്പിൽ വിജയിച്ചത് (Bihar Election Result) എൻഡിഎ അല്ല തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala). ഇന്ത്യയിൽ ജനാധിപത്യം അപകടത്തിലാണെന്നും എന്തു വേണമെന്ന് ജനങ്ങൾ ആലോചിക്കണമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. മഹാരാഷ്ട്രയിലും ഹരിയാനയിലും നടന്നത് തന്നെ ബിഹാറിലും നടന്നുവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

രാജ്യത്തെ എല്ലാ പാർട്ടികളും ഇക്കാര്യം ആലോചിക്കണം. പിഎം ശ്രീ വിഷയത്തിൽ എൽഡിഎഫിൽ അന്തഛിദ്രം രൂക്ഷമാണെന്നും യുഡിഎഫ് ഒറ്റക്കെട്ടാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ജനങ്ങൾ കേരളത്തിൽ രാഷ്ട്രീയമാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും, അതിനുള്ള നാന്ദി കുറിക്കലാണ് തദ്ദേശ തെരഞ്ഞെടുപ്പെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Also Read: എന്‍ഡിഎ കാറ്റില്‍ കടപുഴകി വീണ് മഹാസഖ്യം; എക്‌സിറ്റ് പോളുകള്‍ക്കും പിടികിട്ടാത്ത ട്രെന്‍ഡ്, ഇന്ത്യാ മുന്നണിക്ക് പിഴച്ചതെവിടെ?

കോൺഗ്രസിൽ എല്ലാവരും ഒരുമിച്ച് നിൽക്കുകയാണെന്നും, എൽഡിഎഫ് ഭരണം ജനങ്ങൾക്ക് മടുത്തുവെന്നും അദ്ദേഹം വിമർശിച്ചു. പരാജയപ്പെടും മുമ്പ് മേയർ ആര്യ രാജേന്ദ്രൻ കോഴിക്കോടേയ്ക്ക് തിരിച്ചത് നന്നായെന്നും, ബിജെപിയുമായി എൽഡിഎഫ് കൈ കോർക്കുകയാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റ് ഒഴിവാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.

ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച 60 സീറ്റുകളിൽ ആറെണ്ണത്തിൽ മാത്രമാണ് കോൺ​ഗ്രസ് ലീഡ് ചെയ്യുന്നത്. ഇത്തവണ ബിഹാർ തെരഞ്ഞെടുപ്പിൽ എല്ലാ പാർട്ടികളും വൻ പോരാട്ടമാണ് പ്രചരണത്തിലടക്കം നടത്തിയത്. ഇതിൽ കോൺ​ഗ്രസാകട്ടെ രാഹുൽ ​ഗാന്ധിയുടെ ‘വോട്ട് ചോരി’ ക്യാമ്പയിനിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. തീവ്ര വോട്ട‍ർ പട്ടിക പരിഷ്കരണം (എസ് ഐ ആർ), വോട്ടർ അധികാർ യാത്ര തുടങ്ങിയ പ്രചരണങ്ങളും നടന്നിരുന്നെങ്കിലും ബിഹാർ പിടിച്ചെടുക്കാൻ സാധിച്ചില്ല.