VD Satheesan: മാറ്റാന്‍ ആളുണ്ടോയെന്ന് ചോദിച്ചില്ലേ? മറുപടി ഇതായെന്ന് വിഡി സതീശൻ; ഫെയ്സ്ബുക്ക് പോസ്റ്റ് വൈറൽ
VD Satheesan Facebook Post : കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണത്തിലെ കെടുകാര്യസ്ഥതയ്ക്ക് ജനങ്ങൾ നൽകിയ മറുപടിയാണ് ഈ ഫലം. ഭരണവിരുദ്ധ വികാരവും വിവാദങ്ങളും എൽഡിഎഫിന് തിരിച്ചടിയായെന്നാണ് പ്രാഥമിക വിലയിരുത്തൽ. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിന് വലിയ നഷ്ടമാണ് സംഭവിച്ചത്.

VD Satheesan
തുടർഭരണമെന്ന എൽഡിഎഫിന്റെ പ്രതീക്ഷയ്ക്ക് തിരിച്ചടി നൽകി ടീം യു.ഡി.എഫ്. 2026 കേരള നിയമസഭ തിരഞ്ഞെടുപ്പിൽ വൻ വിജയമാണ് കോൺഗ്രസ് സ്വന്തമാക്കിയത്. ഇപ്പോഴിതാ,സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ വിജയാവേശം പങ്ക് വച്ചിരിക്കുകയാണ് വിഡി സതീശൻ. മാറ്റാൻ ആളുണ്ടോ എന്ന് ചോദിച്ചില്ലേ, ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ..എന്ന വരികളിലൂടെയാണ് അദ്ദേഹം തന്റെ ആവേശം അറിയിച്ചത്. കേരളം വിജയിച്ചുവെന്നും ഇനി യു.ഡി.എഫ് നാടിനെ നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 140 മണ്ഡലങ്ങളിൽ നൂറിലധികം ഭൂരിപക്ഷത്തോടെ യു.ഡി.എഫ് മുന്നേറുകയാണ്.
വടക്കൻ കേരളം മുതൽ തെക്കൻ കേരളം വരെ യുഡിഎഫ് തരംഗം പ്രകടമായി. മലപ്പുറം, എറണാകുളം, കോട്ടയം ജില്ലകളിൽ യുഡിഎഫ് വൻ വിജയമാണ് നേടിയത്. ‘മാറ്റാന്‍ ആളുണ്ടോയെന്ന് ചോദിച്ചില്ലേ… മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ… ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ; ടീം യു.ഡി.എഫ്. കേരളം ജയിച്ചു. ഇനി യു.ഡി.എഫ് നയിക്കും’ എന്നാണ് വി.ഡി. സതീശന്റെ വാക്കുകൾ.
ALSO READ: വി ഡിയുടെ വിയര്‍പ്പൊഴുക്ക് വെറുതെയാകുമോ? കെസി വേണുഗോപാലോ മുഖ്യമന്ത്രി?
കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണത്തിലെ കെടുകാര്യസ്ഥതയ്ക്ക് ജനങ്ങൾ നൽകിയ മറുപടിയാണ് ഈ ഫലം. ഭരണവിരുദ്ധ വികാരവും വിവാദങ്ങളും എൽഡിഎഫിന് തിരിച്ചടിയായെന്നാണ് പ്രാഥമിക വിലയിരുത്തൽ. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിന് വലിയ നഷ്ടമാണ് സംഭവിച്ചത്.
മുഖ്യമന്ത്രി ആരായിരിക്കും?
യുഡിഎഫ് വിജയം ഉറപ്പിച്ചപ്പോൾ ഇനി അടുത്ത ചോദ്യം മുഖ്യമന്ത്രി ആരാകും എന്നാണ്. പ്രത്യേകിച്ച് വോട്ടെണ്ണൽ കഴിഞ്ഞത് മുതൽ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി മുന്നണിക്കുള്ളിൽ വാക്കുതർക്കങ്ങൾ രൂപപ്പെട്ടിരുന്നു, നിലവിൽ വിഡി സതീശന്‍, കെസി വേണുഗോപാല്‍, രമേശ് ചെന്നിത്തല ഈ മൂന്ന് പേരുടെ പേരുകളാണ് ഉയർന്ന് കേട്ടിരുന്നത്. കൂടാതെ, മുസ്ലിം ലീഗില്‍ നിന്നൊരു മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ ഉണ്ടാകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
വിഡി സതീശന് തന്നെയാകും മുൻഗണന. നീണ്ട പത്തുവര്‍ഷങ്ങള്‍ യുഡിഎഫിന്റെ തിരിച്ചുവരവിനായി സതീശന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അതിനുദാഹരണമാണ്. വനവാസത്തിൽ നിന്ന് കോൺഗ്രസിനെ രക്ഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നത് വ്യക്തമാണ്.അതേസമയം, എഐസിസി ജനറല്‍ സെക്രട്ടറിയായ കെസി വേണുഗോപാലിന് മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന് അഭിപ്രായവുമുണ്ട്.
വിഡി സതീശൻ സോഷ്യൽ മീഡിയ പോസ്റ്റ്
English Summary:
Kerala Assembly Election Result 2026, UDF Secured a major victory in the 2026 Kerala Assembly elections, marking a strong comeback after nearly a decade out of power. V. D. Satheesan said the result reflects the people’s rejection of the ruling LDF government and its policies.