Kerala electric polls 2025: പാലക്കാട് പണം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ സ്വാധീനിക്കാന്‍ ബിജെപി ശ്രമം
Kerala Local Body Election: വയനാട്ടിൽ വിമത സ്ഥാനാർത്ഥികളെ പിന്തിരിപ്പിക്കുന്നതിന് വേണ്ടി യുഡിഎഫ് കഠിന ശ്രമമാണ് നടത്തുന്നത്. ജില്ലാ പഞ്ചായത്തിലേക്ക് വിമതനായി പത്രിക സമർപ്പിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയലിന്മേൽ...

ബിജെപി
പാലക്കാട്: പാലക്കാട് ജില്ലയിൽ കോൺഗ്രസ് സ്ഥാനാർഥിയെ പണം നൽകി സ്വാധീനിക്കാൻ ബിജെപി ശ്രമം നടത്തിയതായി പരാതി. അമ്പതാം വാർഡിലെ സ്ഥാനാർത്ഥിയായ കെ രമേശിന്റെ വീട്ടിലെത്തി പത്രിക പിൻവലിക്കാൻ പണം വാഗ്ദാനം ചെയ്തു എന്നാണ് ആരോപണം. ഇതു പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കോൺഗ്രസ് ആരോപിച്ചു. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ അവസാനിക്കും.
സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 1.54 ലക്ഷം പത്രികകളാണ് വരണാധികാരികൾ സ്വീകരിച്ചത്. 1.07 ലക്ഷം സ്ഥാനാർത്ഥികൾക്കാണ് പത്രിക നൽകിയത്. ഇവരിൽ എത്രപേർ പത്രിക പിൻവലിക്കും എന്നത് ഇന്ന് വൈകിട്ടോടെ അറിയാൻ സാധിക്കും. ഇതോടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ വിമത ചിത്രവും തെളിയും. അതിനിടയിൽ വിമതരെ പിന്തിരിപ്പിക്കാൻ ഉള്ള നെട്ടോട്ടത്തിലാണ് പാർട്ടികൾ.
പ്രധാനമായും വയനാട്ടിൽ വിമത സ്ഥാനാർത്ഥികളെ പിന്തിരിപ്പിക്കുന്നതിന് വേണ്ടി യുഡിഎഫ് കഠിന ശ്രമമാണ് നടത്തുന്നത്. ജില്ലാ പഞ്ചായത്തിലേക്ക് വിമതനായി പത്രിക സമർപ്പിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയലിന്മേൽ പിന്മാറുന്നതിന് കോൺഗ്രസ് കടുത്ത സമ്മർദ്ദം ചെലുത്തുന്നതായാണ് റിപ്പോർട്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരയ്ക്കാറിന് എതിരായി പനമരം ബ്ലോക്കിലേക്ക് മുൻ യൂത്ത് കോൺഗ്രസ് നേതാവ് ബിനു ജേക്കബും മത്സര രംഗത്തുണ്ട്.
ബത്തേരി കൽപ്പറ്റ മുനിസിപ്പാലിറ്റികൾ ഉൾപ്പെടെ പത്തിലധികം സീറ്റുകളിൽ കോൺഗ്രസ് വിമതരും പത്രിക നൽകിയതായാണ് റിപ്പോർട്ട് അതിനുപുറമേ തിരുനെല്ലി പഞ്ചായത്തിൽ ചേലൂർ വാർഡിൽ സിപിഎമ്മിനെതിരെ സിപിഐ വിമത സ്ഥാനാർത്ഥിയെ നിർത്തിയതും ചർച്ചയാകുന്നുണ്ട്.
കൂടാതെ കോഴിക്കോട് ജില്ലയിലും വിമതരെ ഒഴിവാക്കാനുള്ള ശ്രമം അവസാന ഘട്ടത്തിൽ നടക്കുന്നുണ്ട്. വടകര കൊടുവള്ളി രാമനാട്ടുകര നഗര സഭകളിലും കുന്നമംഗലം, പേരാമ്പ്ര, കുന്നുമ്മൽ, തോടന്നൂർ ബ്ലോ്കുകളിലും ആണ് യുഡിഎഫിന് വിമതരുണ്ട്.