Kerala Power Cut: പ്രതിസന്ധിക്ക് പരിഹാരമായില്ല; സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

Kerala Electricity Crisis And Power Cut: നിലവിൽ സംസ്ഥാനത്ത് നിലനിൽക്കുന്ന വൈദ്യുതി നിയന്ത്രണം ഒഴിവാക്കുന്നതിനായി തത്സമയ വിപണിയിൽ നിന്ന് ഉയർന്ന തുക നൽകിയാണ് കെഎസ്ഇബി അധിക വൈദ്യുതി വാങ്ങിയത്. കേന്ദ്ര വൈദ്യുതി നിലയത്തിൽ നിന്നുള്ള കേരളത്തിനുള്ള വിഹിതത്തിൽ നേരിയ വർദ്ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഉയർന്ന വിലയ്ക്ക് വൈദ്യുതി ലഭ്യമാക്കാൻ സാധിച്ചതിനാൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നിരുന്നില്ല.

Kerala Power Cut: പ്രതിസന്ധിക്ക് പരിഹാരമായില്ല; സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

പ്രതീകാത്മക ചിത്രം

Published: 

19 Sep 2026 | 07:43 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി (Kerala Electricity Crisis) പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്നും ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ കട്ട് പൂർണ്ണമായും ഒഴിവാക്കാൻ തത്സമയ വിപണിയിൽ നിന്ന് ഉയർന്ന വിലയ്ക്ക് കൂടുതൽ വൈദ്യുതി വാങ്ങിയെങ്കിലും പ്രതിസന്ധി പൂർണ്ണമായി പരിഹരിക്കാൻ സാധിച്ചിട്ടില്ലെന്നാണ് വിവരം. വൈകിട്ട് 6:15 PM മുതൽ രാത്രി 12:45 AM വരെയുള്ള സമയങ്ങളിലാണ് വൈദ്യുതി നിയന്ത്രണം ഉണ്ടാകാൻ സാധ്യത.

ALSO READ: ഇന്നും ഇരുട്ടിൽ, രാത്രിയിൽ വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം ഇന്നലെയും 100 ദശലക്ഷം യൂണിറ്റിന് അടുത്തെത്തിയിരുന്നു. നിലവിൽ സംസ്ഥാനത്ത് നിലനിൽക്കുന്ന വൈദ്യുതി നിയന്ത്രണം ഒഴിവാക്കുന്നതിനായി തത്സമയ വിപണിയിൽ നിന്ന് ഉയർന്ന തുക നൽകിയാണ് കെഎസ്ഇബി അധിക വൈദ്യുതി വാങ്ങിയത്. കേന്ദ്ര വൈദ്യുതി നിലയത്തിൽ നിന്നുള്ള കേരളത്തിനുള്ള വിഹിതത്തിൽ നേരിയ വർദ്ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഉയർന്ന വിലയ്ക്ക് വൈദ്യുതി ലഭ്യമാക്കാൻ സാധിച്ചതിനാൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നിരുന്നില്ല. എന്നാൽ ഇന്നത്തെ ഉപഭോഗം കണക്കിലെടുത്ത് ആവശ്യമെങ്കിൽ മാത്രം ഭാഗികമായി നിയന്ത്രണം ഉണ്ടാകുമെന്നാണ് അറിയിപ്പ്.

വൈദ്യുതി നിയന്ത്രണം തുടരും

ഇന്നലെ പവർ എക്സ്ചേ‌ഞ്ചില്‍ നിന്ന് സംസ്ഥാനത്തിന് കാര്യമായി വൈദ്യുതി ലഭിച്ചിരുന്നു. ബുധനാഴ്ചത്തേക്കാള്‍ എട്ട് ദശലക്ഷം യൂണിറ്റ് അധികം തല്‍സമയ വിപണിയില്‍ നിന്ന് വാങ്ങാനായെന്നതും വൈദ്യുത നിയന്ത്രണ സാധ്യത കുറച്ചു. ഇന്ന് ഏകദേശം 700 മുതൽ 900 മെഗാവാട്ട് വരെ വൈദ്യുതിയുടെ ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.

സംസ്ഥാനത്തെ മഴക്കുറവും ഉയർന്ന അന്തരീക്ഷ താപനിലയും തുടരുന്നതിനാൽ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡ് നിലയിൽ തുടരുകയാണ്. മുൻകാലങ്ങളിലെ സെപ്റ്റംബർ മാസത്തെ വൈദ്യുത ആവശ്യകതയുമായി താരതമ്യം ചെയ്യുമ്പോൾ നിലവിൽ ഏകദേശം 1200 മെഗാവാട്ട് വരെ വർധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്താകെ വൈദ്യുതിയുടെ ആവശ്യകത വൻതോതിൽ ഉയർന്നതിനെത്തുടർന്ന് പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ അളവിലും കാര്യമായ ഇടിവുണ്ടായിട്ടുണ്ട്.

വൈദ്യുതി നിയന്ത്രണം ഈ മാസം മുഴുവൻ

ചൂട് കൂടുന്നതും വൈദ്യുതി ഉപയോഗം നിയന്ത്രണം വിട്ട് ഉയരുന്നതും വൈദ്യുതി നിയന്ത്രണം ഈ മാസം മുഴുവൻ തുടരാനുള്ള സാധ്യതയാണ് അധികൃതർ പറയുന്നത്. ഇന്നലെ 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണുണ്ടായത്. വ്യാഴാഴ്ച 1000 മെഗാവാട്ടിൽ അധികം കുറവുണ്ടായെങ്കിലും തത്സമയ വിപണിയിൽ വൈദ്യുതി ലഭിച്ചതിനാൽ നിയന്ത്രണം ഒഴിവാക്കി. ഇന്നലെയും നിയന്ത്രണം ഒഴിവാക്കാൻ പരമാവധി ശ്രമിച്ചിരുന്നു. കെഎസ്ഇബിയുടെ പക്കൽ 4250 മെഗാവാട്ട് മാത്രമുള്ളപ്പോൾ ഇന്നലെ രാത്രി 7 മണിയോടെ വൈദ്യുതി ആവശ്യകത 4600 മെഗാവാട്ട് കടന്നു.

English Summary:

Kerala is likely to face power cuts today september 19 Saturday. Kerala is face power cuts throughout the month due to a sharp increase in electricity consumption driven by extreme heat.

Loading...
Unable to load recommendations.
Follow Us
ചപ്പാത്തി വൈകിട്ട് വരെ സോഫ്റ്റായിരിക്കും! ചെയ്യേണ്ടത് അറിയാമോ
ഉറങ്ങുന്നതിന് എത്ര സമയം മുമ്പ് മൊബൈൽ ഫോൺ മാറ്റിവെക്കണം?
ഐസ്ക്രീം പോലെ കഴിക്കാം; ഇതാ ഒരു സിംപിൾ പ്രോട്ടീൻ!
കറിയിൽ എരിവ് കൂടിയോ? ഈ ട്രിക്ക് ചെയ്താൽ മതി!
ഗണേഷ് കുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പ്രതിപക്ഷ നേതാവെത്തിയപ്പോൾ
ബാഡ്മിൻ്റൺ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു
8 ലക്ഷം രൂപ കൈക്കൂലി വാങ്ങി ക്യാമറയിൽ കുടുങ്ങി
ഓവർബ്രിഡ്ജിലൂടെ ചാടി ട്രെയിന് മുകളിലൂടെ ഓടി നടന്ന് യുവാവ്