Sabari Portal: ശബരിമല തീർത്ഥാടകർക്ക് ‘ശബരി പോർട്ടൽ’; ബസ്, ട്രെയിൻ, മെഡിക്കൽ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ

Sabari Portal For Sabarimala Pilgrims: 'ശബരി പോർട്ടൽ' (Sabari Portal) എന്നാണ് പുതിയ സംവിധാനത്തിന് പേര് നൽകിയിരിക്കുന്നത്. ഗതാഗത വിവരങ്ങൾ, അടിയന്തര വൈദ്യസഹായം, വിശ്രമ കേന്ദ്രങ്ങൾ തുടങ്ങി തീർത്ഥാടനത്തിന് ആവശ്യമായ എല്ലാ വിവരങ്ങളും സേവനങ്ങളും ഒറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ നിന്ന് ഭക്തർക്ക് ഇനി ലഭ്യമാകും. കൂട്ടത്തിലുള്ള ഒരാളെ കാണാതായാൽ ഈ പോർട്ടലിലൂടെ വിവരം റിപ്പോർട്ട് ചെയ്യാവുന്നതാണ്.

Sabari Portal: ശബരിമല തീർത്ഥാടകർക്ക് ശബരി പോർട്ടൽ; ബസ്, ട്രെയിൻ, മെഡിക്കൽ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ

Sabarimala

Published: 

06 Nov 2026 | 06:39 AM

തിരുവനന്തപുരം: ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവത്തിനെത്തുന്ന കോടിക്കണക്കിന് അയ്യപ്പഭക്തർക്ക് യാത്രയും സുരക്ഷയും കൂടുതൽ സുഗമമാക്കാൻ സംസ്ഥാന സർക്കാർ പുതിയ പോർട്ടൽ പുറത്തിറക്കി. ‘ശബരി പോർട്ടൽ’ (Sabari Portal) എന്നാണ് പുതിയ സംവിധാനത്തിന് പേര് നൽകിയിരിക്കുന്നത്. ഗതാഗത വിവരങ്ങൾ, അടിയന്തര വൈദ്യസഹായം, വിശ്രമ കേന്ദ്രങ്ങൾ തുടങ്ങി തീർത്ഥാടനത്തിന് ആവശ്യമായ എല്ലാ വിവരങ്ങളും സേവനങ്ങളും ഒറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ നിന്ന് ഭക്തർക്ക് ഇനി ലഭ്യമാകും.

ശബരിമല തീർത്ഥാടനത്തിന്റെ ഓരോ ഘട്ടവും ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിരീക്ഷിക്കാനും തീർത്ഥാടകർക്ക് ആവശ്യമായ സേവനങ്ങൾ ഒരൊറ്റ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കാനും പോർട്ടൽ സഹായിക്കുമെന്ന് മന്ത്രി ചുണ്ടിക്കാട്ടി. തീർത്ഥാടകർക്ക് ആവശ്യമായ വിവരങ്ങൾ തേടി വിവിധ ഓഫീസുകളെയും വകുപ്പുകളെയും സമീപിക്കേണ്ട സാഹചര്യം ഒഴിവാക്കുകയാണ് ഈ സംവിധാനത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഒറ്റക്ലിക്കിൽ വിവരങ്ങൾ എല്ലാം അറിയാൻ സാധിക്കും.

ALSO READ: കുട്ടി കർഷകരെ വാർത്തെടുക്കുവാൻ മോഹൻലാൽ! “കതിർ” പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ

പോർട്ടലിലൂടെ ലഭിക്കുന്ന സഹായങ്ങൾ

അതേസമയം, ഇതിന്റെ ഭാഗമായി ശബരിമലയിലെ വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങൾ തത്സമയം നിരീക്ഷിക്കുന്നതിനും പരാതികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിലേക്ക് നേരിട്ട് എത്തിക്കുന്നതിനും നടപടികളുടെ പുരോഗതി വിലയിരുത്തുന്നതിനുമായി ഭരണനിർവഹണ സംവിധാനവും ഒരുക്കിയിട്ടുണ്ട്. തീർത്ഥാടന വേളയിൽ കൂട്ടം തെറ്റി കാണാതായവരെ കണ്ടെത്താനും അയ്യപ്പ ഭക്തരുടെ നഷ്ടപ്പെട്ട സാധനങ്ങൾ വീണ്ടെടുക്കാനും പോർട്ടലിൽ പ്രത്യേക വിഭാ​ഗം തയ്യാറാക്കിയിട്ടുണ്ട്.

നിങ്ങളുടെ കൂട്ടത്തിലുള്ള ഒരാളെ കാണാതായാൽ ഈ പോർട്ടലിലൂടെ വിവരം റിപ്പോർട്ട് ചെയ്യാവുന്നതാണ്. ഇത് സ്വയം പോലീസ് കൺട്രോൾ റൂമിലേക്ക് കൈമാറും. പൊലീസ് സ്വീകരിക്കുന്ന നടപടികളുടെ വിവരം പരാതിക്കാരന് വാട്സാപ്പ് സന്ദേശമായി ലഭിക്കുകയും ചെയ്യും. ഏതെങ്കിലും സാഹചര്യത്തിൽ നഷ്ടപ്പെട്ട മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള സാധനങ്ങളെക്കുറിച്ചും കളഞ്ഞുകിട്ടിയ വസ്തുക്കളെക്കുറിച്ചും വിവരങ്ങൾ പോർട്ടൽ വഴി നൽകാം.

പരാതികൾക്ക് ഫോട്ടോകൾ കൂടി ചേർക്കാനുള്ള സൗകര്യമുണ്ട്. പരാതി ലഭിക്കുന്നതുമുതൽ തുടർനടപടികൾ വരെയുള്ള വിവരങ്ങൾ ഡിജിറ്റലായി കൈകാര്യം ചെയ്യാൻ കഴിയുന്ന രീതിയിലാണ് പുതിയ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. sabariportaldcpta.in എന്ന വെബ്സൈറ്റിലൂടെ മൊബൈൽ ഫോണിലും കമ്പ്യൂട്ടറിലും പോർട്ടൽ ഉപയോഗിക്കാം. പ്രത്യേക ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യേണ്ടതില്ല. വെർച്വൽ ക്യൂ ബുക്കിങ്ങിനുള്ള ലിങ്കും ഇതിൽ ലഭ്യമാണ്.

പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലെ കുടിവെള്ള കേന്ദ്രങ്ങൾ, ശൗചാലയങ്ങൾ, മെഡിക്കൽ സഹായകേന്ദ്രങ്ങൾ, ആശുപത്രികൾ, പൊലീസ് സേവനങ്ങൾ, പാർക്കിങ് കേന്ദ്രങ്ങൾ, വിശ്രമകേന്ദ്രങ്ങൾ, എടിഎം കൗണ്ടറുകൾ തുടങ്ങിയവയുടെ സ്ഥാനം ശബരി മാപ്പിലൂടെ തീർത്ഥാടകർക്ക് കണ്ടെത്താനാകും. മൊബൈലിലെ ലൊക്കേഷൻ ഉപയോഗിച്ച് ഏറ്റവും അടുത്തുള്ള സൗകര്യങ്ങൾ തിരിച്ചറിയാനും ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ അവിടേക്കുള്ള വഴി കണ്ടെത്താനും കഴിയും.

ദർശനത്തിനുള്ള കാത്തിരിപ്പ് സമയം, ദർശനം പൂർത്തിയാക്കിയ തീർത്ഥാടകരുടെ എണ്ണം, പൂജാസമയങ്ങൾ, ദർശന ഷെഡ്യൂൾ, പമ്പ ത്രിവേണി സ്നാനഘട്ടത്തിലെ ജലനിരപ്പ്, സ്നാനഘട്ടം തുറന്നതോ അടച്ചതോ എന്ന വിവരം തുടങ്ങിയവയും പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക അറിയിപ്പുകൾ, മുന്നറിയിപ്പുകൾ, തീർത്ഥാടകർ പാലിക്കേണ്ട നിർദേശങ്ങൾ, ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ, ട്രെക്കിങ് പാതകൾ, ബസ്, ട്രെയിൻ, ആശുപത്രി വിവരങ്ങൾ എന്നിവയും ഈ പോർട്ടലിലൂടെ ലഭ്യമാകും.

English Summary:

Mandalam-Makaravilakku pilgrimage season, the Keralam government has stepped up preparations at Sabarimala, introducing a digital portal and a WhatsApp chatbot to provide pilgrims access to essential services and real-time information.

Loading...
Unable to load recommendations.
Follow Us
കിടിലൻ പെർഫോമൻസ്! ഹീറോയുടെ പവർ ഫുൾ ബൈക്ക്
ദീപാവലിക്ക് ശേഷം ത്രിഗ്രഹയോഗം! ആർക്കൊക്കെ നേട്ടം
ആമസോൺ ദീപാവലി എഡിഷൻ സെയിൽ: റെഡിമി ടർബോ 5 ഡീൽ
കോടികളുടെ അധിപതി! സിആര്‍7-ന്റെ ആസ്തി
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി