KSEB: രണ്ട് മാസത്തേക്ക് കറണ്ട് പോകില്ല? പ്രതിസന്ധി കൃത്രിമമോ എന്ന് അന്വേഷിക്കും

കേരളത്തിൽ നവംബർ ഡിസംബർ മാസങ്ങളിൽ വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്ന് റിപ്പോർട്ട്. നിലവിലെ സാഹചര്യത്തിൽ അടുത്ത രണ്ടുമാസത്തേക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട അവസ്ഥയില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശനെ നേരിൽ കണ്ടു കെഎസ്ഇബി ചെയർമാൻ എൻ പ്രശാന്തും ഊർജ്ജ സെക്രട്ടറിയും അറിയിച്ചു. വൈദ്യുതി പ്രതിസന്ധി നിലവിലില്ലാത്തതിനാൽ തൽക്കാലം പുതിയ ഗ്രീൻ എനർജി ഓപ്പൺ ആക്സസ് (ജി.എൻ.എ) ഹ്രസ്വകാല വൈദ്യുതി കരാർ ഉണ്ടാകില്ല.

KSEB: രണ്ട് മാസത്തേക്ക് കറണ്ട് പോകില്ല? പ്രതിസന്ധി കൃത്രിമമോ എന്ന് അന്വേഷിക്കും

പ്രതീകാത്മക ചിത്രം

Published: 

09 Nov 2026 | 04:40 PM

തിരുവനന്തപുരം: കേരളത്തിൽ നവംബർ ഡിസംബർ മാസങ്ങളിൽ വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്ന് റിപ്പോർട്ട്. നിലവിലെ സാഹചര്യത്തിൽ അടുത്ത രണ്ടുമാസത്തേക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട അവസ്ഥയില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശനെ നേരിൽ കണ്ടു കെഎസ്ഇബി ചെയർമാൻ എൻ പ്രശാന്തും ഊർജ്ജ സെക്രട്ടറിയും അറിയിച്ചു. വൈദ്യുതി പ്രതിസന്ധി നിലവിലില്ലാത്തതിനാൽ തൽക്കാലം പുതിയ ഗ്രീൻ എനർജി ഓപ്പൺ ആക്സസ് (ജി.എൻ.എ) ഹ്രസ്വകാല വൈദ്യുതി കരാർ ഉണ്ടാകില്ല. സുതാര്യമായ നടപടികളോ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ മുൻകൂർ അനുമതികളോ ഇല്ലാതെ ജി എൻ എ വഴി 500 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ എടുത്ത തീരുമാനം നേരത്തെ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

അതേസമയം വൈദ്യുതി പ്രതിസന്ധി ഇല്ലെങ്കിൽ സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം എന്ന പ്രചാരണം കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണോ എന്നാണ് സർക്കാർ സംശയം പ്രകടിപ്പിക്കുന്നത്. സംസ്ഥാനത്ത് വൈദ്യുതിക്ഷാമം ഉണ്ടെന്ന മുൻ കെഎസ്ഇബി ചെയർമാൻ എം ജി രാജമാണിക്യത്തിന്റെ കുറിപ്പ് ഏത് സാഹചര്യത്തിലാണ് വന്നത് എന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി ഇതിനോടകം നിർദേശം നൽകിയിട്ടുണ്ട്. കൂടുതൽ വൈദ്യുതി ലഭ്യമാക്കുന്നതിന് ഉടനടി വൈദ്യുതി കരാറില്ലെങ്കിൽ പവർകട്ട് അനിവാര്യമാണ് എന്നായിരുന്നു അന്നത്തെ കെഎസ്ഇബി ചെയർമാനായ രാജമാണിക്യത്തിന്റെ കുറിപ്പ്. വിഷയത്തിൽ അടിയന്തര തീരുമാനമെടുക്കണം എന്ന സമ്മർദ്ദത്തിന് പിന്നിലെ കാരണമെന്തായിരുന്നു എന്നാണ് അത്തരക്കാർ പ്രധാനമായും പരിശോധിക്കുക. പ്രതിസന്ധി ഇല്ലായെങ്കിൽ എന്തിന് ഹിമാചൽ വൈദ്യുതിക്ക് വേണ്ടി സമ്മർദ്ദം ചെലുത്തി എന്നും മുഖ്യമന്ത്രി ചോദ്യം ഉന്നയിച്ചതായാണ് വിവരം.

Loading...
Unable to load recommendations.
Follow Us
Related Stories
Ethanol Fuel: പെട്രോളിൽ അളവിൽ കൂടുതൽ എഥനോളുണ്ടോ? കേരളത്തിൽ പരിശോധന തുടങ്ങി
Kerala Weather Alert: മഴ മാറിയിട്ടില്ല, കൂടെ മിന്നലിനും ശക്തമായ കാറ്റിനും സാധ്യത! മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്‌
പരാതിക്കാരിയുമായി ദീർഘകാല പരിചയം, നടി കെട്ടിയിട്ട് നഗ്നനാക്കി വീഡിയോ ചിത്രീകരിച്ചു; മുൻകൂർ ജാമ്യ ഹർജി നൽകി ജോൺസൺ ജെ വർഗീസ്
Kerala Lottery Result Today: ‘ഭാഗ്യതാര’കം കയ്യെത്തും ദൂരെ; നറുക്കെടുപ്പിൻ്റെ പൂർണ്ണ വിവരങ്ങൾ ഇതാ!
Mammootty: പിണറായി വന്നിരുന്നല്ലോ? മമ്മൂട്ടിയെ മാത്രം എന്തിനാണ് ആക്രമിക്കുന്നത്? ബി ഗോപാലകൃഷ്ണൻ
ഡ്രാഗ​ൺ കുഞ്ഞല്ല, കല്യാണ വണ്ടിയാണ്! തീ തുപ്പിയ കാർ പിടിച്ചെടുത്ത് പോലീസ്, 20 വയസുകാരനെതിരേ കേസെടുത്തു
​വൈകിക്കിട്ടിയ ദീപാവലി സമ്മാനം! മൂന്ന് പ്രീപെയ്ഡ് പ്ലാനുകളുമായി BSNL
ഉറക്കത്തിൽ കൂർക്കം വലിക്കുന്നത് ഹൃദ്രോഗത്തിന്റെ സൂചനയോ?
പഴയ ബാറ്ററി ഉണ്ടോ? എലിയെ തുരത്താം
വെളിച്ചെണ്ണ എടുത്തോ, കണ്ണിനടിയിലെ കറുപ്പ് മാറ്റാം
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി