AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

നിപയും ഷിഗെല്ലയും ഉള്‍പ്പെടെ പകര്‍ച്ചവ്യാധികള്‍; അവധി ആവശ്യപ്പെട്ട ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥാനത്തുനിന്ന് നീക്കി

Kerala Health department director removed : സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ റീനയെ (ഫാമിലി വെല്‍ഫെയര്‍) സ്ഥാനത്ത് നിന്ന് നീക്കി സര്‍ക്കാര്‍. നിപയും ഷിഗെല്ലയും ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ അവധി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അവരെ സ്ഥാനത്ത് നിന്ന് മാറ്റിയത്. ഡോ. വി. മീനാക്ഷിക്കാണ് ഡയറക്ടറുടെ പകരം ചുമതല.

നിപയും ഷിഗെല്ലയും ഉള്‍പ്പെടെ പകര്‍ച്ചവ്യാധികള്‍; അവധി ആവശ്യപ്പെട്ട ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥാനത്തുനിന്ന് നീക്കി
പ്രതീകാത്മക ചിത്രം Image Credit source: PTI/Gettyimages
Amal KV
Amal KV | Updated On: 13 Jun 2026 | 09:09 AM

തിരുവനന്തപുരം : സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ റീനയെ (ഫാമിലി വെല്‍ഫെയര്‍) സ്ഥാനത്ത് നിന്ന് നീക്കി സര്‍ക്കാര്‍. നിപയും ഷിഗെല്ലയും ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ അവധി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അവരെ സ്ഥാനത്ത് നിന്ന് മാറ്റിയത്. ഡോ. വി. മീനാക്ഷിക്കാണ് ഡയറക്ടറുടെ പകരം ചുമതല. ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടറുടെ പൂര്‍ണ അധിക ചുമതലയാണ് മീനാക്ഷിക്ക് നല്‍കിയിരിക്കുന്നത്.

എറണാകുളം പബ്ലിക് ഹെല്‍ത്ത് ബബോറട്ടറി ഡയറക്ടര്‍ സ്ഥാനത്തേക്കാണ് ഡോ. റീനയെ മാറ്റിയത്. സംസ്ഥാനത്ത് പകര്‍പ്പവ്യാധികള്‍ റപ്പോര്‍ട്ട് ചെയ്യപ്പെട്ട് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്ന സമയത്ത് ഡോ. റീന അവധി ആശ്യപ്പെട്ടതില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന് ശക്തമായ അതൃപ്തിയുണ്ടായിരുന്നു എന്നാണ് സൂചന. സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിക്കുകയും ഷിഗെല്ല പടരുകയും ചെയ്യുന്ന വേളയിലാണ് പതിനഞ്ച് ദിവസത്തെ അവധി ഡോ. റീന ചോദിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി പദവില്‍ തുടരുന്ന ആളായിരുന്നു അവര്‍. ഇവരെ മാറ്റി മറ്റൊരാളെ നിയമിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്.

Aslo Read : ജ്യൂസ് സാംപിളിൽ ഷിഗെല്ല, തിരുവനന്തപുരത്ത് ബേക്കറി അടപ്പിച്ചു

അതിനിടെ സംസ്ഥാനത്ത് ഷിഗെല്ല വ്യാപനം കൂടുകയാണ്. ഇന്നലെ ഒരു മരണവും സ്ഥിരീകരിച്ചു. കഴിഞ്ഞ ഒന്‍പതാം തീയതി മരിച്ച മലപ്പുറം സ്വദേശിയുടെ രോഗം ഷിഗെല്ലയായിരുന്നു എന്ന് പരിശോധനാ ഫലം വന്നു. കടുത്ത വയറിളത്തെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെയാണ് മരണമുണ്ടാത്.

നിപയുടെ കാര്യത്തില്‍ പുതിയ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ ക്വാറന്റൈനിലുള്ള മൂന്നു പേരെ നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സ്രവങ്ങള്‍ പരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലുള്ള വ്യക്തിക്ക് മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനപ്രകാരം കഇങഞ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് മോണോ ക്‌ളോണല്‍ അന്റോബോഡി ആദ്യത്തെ ഡോസ് നല്‍കി. പുതിയതായി 10 പേരെ കൂടി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ വളരെ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തില്‍ 4 പേരും ഉയര്‍ന്ന റിസ്‌ക് 16 പേരും കുറഞ്ഞ റിസ്‌ക് വിഭാഗത്തില്‍ 67 പേരും ഉള്‍പ്പെടെ നിലവില്‍ 87 പേരാണ് പട്ടികയില്‍ ഉള്ളത്. നിലവില്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്ള എല്ലാവരെയും ദിവസം രണ്ടു നേരം കണ്ട്രോള്‍ റൂമില്‍ നിന്ന് വിളിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

English Summary

The government has removed Dr. K.J. Reena (Family Welfare), the director of the state health department, from her post. She was removed after she sought leave in the wake of reports of infectious diseases including Nipah and Shigella. Dr. V. Meenakshi has been appointed as the director in her place.

Follow Us