AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

CM Pinarayi Vijayan : താപനില 40 ഡിഗ്രി സെൽഷ്യസ് വരെ… മുഖ്യമന്ത്രി പങ്കുവെച്ച നിർദ്ദേശങ്ങൾ ഇങ്ങനെ

CM Pinarayi Vijayan about Kerala Heatwave : അത്യുഷ്ണം അപ്രതീക്ഷിതമായ ദുരന്തങ്ങളിലേക്ക് നയിച്ചേക്കാമെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. തൃശൂർ കോടാലിയിൽ ഉറക്കത്തിനിടെ എട്ടു വയസ്സുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. കടുത്ത ചൂടിൽ തണുപ്പ് തേടി ഇഴജന്തുക്കൾ ജനവാസമേഖലകളിലേക്കും വീടുകൾക്കുള്ളിലേക്കും എത്താൻ സാധ്യതയുണ്ട്. അതിനാൽ പരിസരവും വീടും സുരക്ഷിതമാണെന്ന് ഉറപ്പാക്കണം.

CM Pinarayi Vijayan : താപനില 40 ഡിഗ്രി സെൽഷ്യസ് വരെ… മുഖ്യമന്ത്രി പങ്കുവെച്ച നിർദ്ദേശങ്ങൾ ഇങ്ങനെ
Cm Pinarayi VijayanImage Credit source: facebook
Aswathy Balachandran
Aswathy Balachandran | Edited By: Arun Nair | Updated On: 20 Apr 2026 | 09:43 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ വരും ദിവസങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ഗൗരവമായി കാണണമെന്ന് അദ്ദേഹം ഫെയ്സ്ബുക്കിലൂടെ അഭ്യർത്ഥിച്ചു.

പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കണം. ജോലി സമയങ്ങളിലും യാത്രകളിലും ഈ നിയന്ത്രണം പാലിക്കാൻ ശ്രദ്ധിക്കണം. ദാഹം അനുഭവപ്പെട്ടില്ലെങ്കിലും ഇടയ്ക്കിടെ ധാരാളം വെള്ളം കുടിക്കാൻ ശീലിക്കണം. ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് അത്യുഷ്ണത്തെ പ്രതിരോധിക്കാൻ അത്യാവശ്യമാണ്. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ എന്നിവർക്ക് കഠിനമായ ചൂടിൽ പ്രത്യേക സുരക്ഷയും പരിചരണവും ഉറപ്പാക്കണം. ചൂടിൽ നിന്ന് ആശ്വാസം തേടി പുഴകളിലും ജലാശയങ്ങളിലും കുളിക്കാൻ പോകുന്ന കുട്ടികൾ അപകടത്തിൽപ്പെടാതിരിക്കാൻ മുതിർന്നവർ ശ്രദ്ധിക്കണം.

അത്യുഷ്ണം അപ്രതീക്ഷിതമായ ദുരന്തങ്ങളിലേക്ക് നയിച്ചേക്കാമെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. തൃശൂർ കോടാലിയിൽ ഉറക്കത്തിനിടെ എട്ടു വയസ്സുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. കടുത്ത ചൂടിൽ തണുപ്പ് തേടി ഇഴജന്തുക്കൾ ജനവാസമേഖലകളിലേക്കും വീടുകൾക്കുള്ളിലേക്കും എത്താൻ സാധ്യതയുണ്ട്. അതിനാൽ പരിസരവും വീടും സുരക്ഷിതമാണെന്ന് ഉറപ്പാക്കണം.

Also Read –യുഎഇയിൽ കാലാവസ്ഥ മാറുന്നുറ്റിനും മഴയ്ക്കും സാധ്യത, യുഎഇയിൽ കാലാവസ്ഥ മാറുന്നു

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് വേനൽക്കാലത്തെ സുരക്ഷിതമായി മറികടക്കാൻ എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പോസ്റ്റിന്റെ പൂർണരൂപം

സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ഗൗരവമായി കാണണം. പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്. ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ എന്നിവരുടെ കാര്യത്തിൽ പ്രത്യേക കരുതൽ വേണം.
കടുത്ത ചൂടിൽ ഇഴജന്തുക്കൾ ജനവാസമേഖലകളിലേക്കും തണുപ്പ് തേടി പാർപ്പിടങ്ങൾക്കകത്തേക്കും എത്താൻ സാധ്യതയുണ്ട്.

പോസ്റ്റിങ്ങനെ


തൃശൂർ കോടാലിയിൽ ഉറക്കത്തിനിടെ പാമ്പ് കടിയേറ്റ് എട്ടു വയസ്സുകാരൻ ദാരുണമായി മരണപ്പെട്ട സംഭവം നമ്മുടെ മുന്നിലുണ്ട്. ആ കുഞ്ഞിനുണ്ടായ ദുരന്തത്തിൽ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തുന്നതിനൊപ്പം കുടുംബത്തിന്റെയും നാടിന്റെയും വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു.
അത്യുഷ്‌ണം അപ്രതീക്ഷിതമായ പല ദുരന്തങ്ങളിലേക്കും നയിക്കും എന്ന് സൂചിപ്പിക്കുന്ന ഒരു അനുഭവമാണിത്. ചൂടിൽ നിന്ന് രക്ഷ നേടാൻ ജലാശയങ്ങളിലും പുഴകളിലും കുട്ടികൾ കുളിക്കാൻ പോകാറുണ്ട്. അവിടങ്ങളിലും നല്ല തരത്തിലുള്ള ജാഗ്രത പാലിക്കണം.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ഈ കഠിനമായ വേനൽക്കാലത്തെ നമുക്ക് സുരക്ഷിതമായി മറികടക്കാം.

Follow Us