Arundhati Roy: പൊതുതാൽപര്യ ഹർജികളെ ദുരുപയോഗം ചെയ്യരുത്; അരുന്ധതി റോയിയുടെ പുസ്തകത്തിൻ്റെ വിൽപ്പന തടയില്ല

Arundhati Roy Book Controversy: അരുന്ധതി റോയി പുകവലിക്കുന്ന ചിത്രമടങ്ങിയ കവർ പേജിൽ ‘പുകവലി ആരോഗ്യത്തിന് ഹാനികരം’ എന്ന മുന്നറിയിപ്പ് നൽകിയിട്ടില്ലെന്നായിരുന്നു ഹർജിക്കാരൻ വാദം. പുസ്തകത്തിലെ നിരാകരണക്കുറിപ്പ് ഉൾപ്പെടെയുള്ള വസ്തുതകളും നിയമവും പരിഗണിക്കാതെയാണ് ഹർജിക്കാരൻ ഹർജിയുമായി കോടതിയെ സമീപിച്ചത് എന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു.

Arundhati Roy: പൊതുതാൽപര്യ ഹർജികളെ ദുരുപയോഗം ചെയ്യരുത്; അരുന്ധതി റോയിയുടെ പുസ്തകത്തിൻ്റെ വിൽപ്പന തടയില്ല

Arundhati Roy

Published: 

13 Oct 2025 14:28 PM

കൊച്ചി: അരുന്ധതി റോയിയുടെ ‘മദർ മേരി കംസ് ടു മി’ എന്ന പുസ്തകത്തിൻറെ വിൽപ്പന (Arundhati Roy Book Controversy) തടയണമെന്നാവശ്യപ്പെട്ടുളള ഹർജി തള്ളി കേരള ഹൈക്കോടതി. പുകവലിക്കുന്ന ചിത്രം കവർ പേജിൽ ഉൾപ്പെടുത്തിയതിൻറെ പേരിലാണ് വിൽപ്പന തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിൻ്റേതാണ് ഉത്തരവ്.

അരുന്ധതി റോയി പുകവലിക്കുന്ന ചിത്രമടങ്ങിയ കവർ പേജിൽ ‘പുകവലി ആരോഗ്യത്തിന് ഹാനികരം’ എന്ന മുന്നറിയിപ്പ് നൽകിയിട്ടില്ലെന്നാണ് ഹർജിക്കാരൻ ഉന്നയിച്ച വാദം. എന്നാൽ അനാവശ്യ കാര്യങ്ങൾക്കുവേണ്ടി പൊതുതാൽപര്യ ഹർജികളെ ദുരുപയോഗം ചെയ്യരുതെന്നാണ് ഹർജിക്കാരന് കോടതി നൽകിയ മുന്നറിയിപ്പ്. പ്രതീകാത്മകമായിട്ടാണ് പുസ്തകത്തിൽ പുകവലിക്കുന്നതിൻ്റെ ചിത്രം ഉപയോഗിച്ചതെന്നാണ് പ്രസാധകരമായ പെൻഗ്വിൻ റാൻഡം ഹൗസ് കോടതിയെ അറിയിച്ചത്.

Also Read: ‘ഡാ മോനേ നീയൊന്നു കൂളായിക്കേ’; വിദ്യാർത്ഥി മിൽമയുടെ പരസ്യത്തിൽ; പരാതിയുമായി രക്ഷിതാക്കൾ

കൂടാതെ പുറം ചട്ടയിൽ വായനക്കാർക്കുള്ള അറിയിപ്പ് നൽകിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കിയിരുന്നു. സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തിത്വമായ അരുന്ധതി റോയി പുകവലിക്കുന്ന ചിത്രം, കവർ ചിത്രമായി നൽകുന്നത് പുകവലിയെ മഹത്വവൽക്കരിക്കുന്നുവെന്നും, സ്ത്രീകൾക്കും യുവാക്കൾക്കും ഇടയിൽ തെറ്റായ സന്ദേശം നൽകുന്നുവെന്നും ഹർജിയിൽ പറഞ്ഞിരുന്നു. പൊതുതാൽപ്പര്യ ഹർജി സ്വയം പ്രചാരണത്തിനോ വ്യക്തിപരമായ ഉദ്ദേശ്യങ്ങൾക്കോ ​​വേണ്ടിയുള്ള ഒരു ഉപകരണമായി ഉപയോഗിക്കരുതെന്നും ഹർജി തള്ളികൊണ്ട് ഹൈക്കോടതി പറഞ്ഞു.

വിഷയം വിദഗ്ധ സമിതിക്ക് മുന്നിൽ ഉന്നയിക്കുന്നതിന് പകരം നേരിട്ട് ഹൈക്കോടതിയെ സമീപിച്ചതും ഹർജി തള്ളുന്നതിന് പ്രധാന കാരണമായി കോടതി ചൂണ്ടികാട്ടി. ഓഗസറ്റ് എട്ടിനാണ് മദർ മേരി കംസ് ടു മി എന്ന പുസ്തകം പുറത്തിറങ്ങിയത്. അരുന്ധതി റോയിയുടെ പുതിയ കൃതിയുടെ പ്രകാശനത്തിന് പിന്നാലെ ഉയർന്നുവന്ന വിവാദങ്ങൾക്കാണ് ഹൈക്കോടതി വിധിയിലൂടെ അന്ത്യംകുറിക്കുന്നത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്