AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ദത്തെടുത്ത മകൻ/ മകൾ എന്ന് വേണ്ട! നിയമപരമായ രേഖകളിൽ മകൻ അല്ലെങ്കിൽ മകൾ എന്ന് മതി; ഹൈക്കോടതി

തൃശ്ശൂർ സ്വദേശിയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാനമായ വിധി വന്നിരിക്കുന്നത്. പ്രസ്തുത ഹർജിക്കാരിയുടെ പിതാവിന്റെ മരണശേഷം തൃശ്ശൂർ സ്വദേശിനി നൽകിയ അനന്തരാവകാശ രേഖകളിൽ ദത്തെടുത്ത മകൾ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ അതിനു മുന്നോടിയായി മാതാവും മരണപ്പെട്ടപ്പോൾ ആ സമയത്ത് നൽകിയ രേഖകളിൽ മകൾ എന്നാണ് രേഖപ്പെടുത്തിയിരുന്നത്.........

ദത്തെടുത്ത മകൻ/ മകൾ എന്ന് വേണ്ട! നിയമപരമായ രേഖകളിൽ മകൻ അല്ലെങ്കിൽ മകൾ എന്ന് മതി; ഹൈക്കോടതി
Kerala High Court
Ashli C
Ashli C | Published: 18 Nov 2026 | 08:59 PM

കൊച്ചി: സർക്കാർ നൽകുന്ന അനന്തരാവകാശ രേഖകളിൽ ദത്തെടുത്ത മകൻ അല്ലെങ്കിൽ ദത്തെടുത്ത മകൾ എന്ന പ്രയോഗം വേണ്ട എന്ന് ഹൈക്കോടതി. ദത്തെടുത്തത് എന്ന് പ്രത്യേകമായി ചേർക്കുന്ന പ്രയോഗം ഒഴിവാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഉത്തരം രേഖകളിൽ മകൻ അല്ലെങ്കിൽ മകൾ എന്ന് ചേർക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. പി വി കുഞ്ഞികൃഷ്ണനാണ് ഉത്തരവിട്ടത്.

ദത്തെടുത്ത മകൾ എന്നാണ് രേഖപ്പെടുത്തിയിരുന്നത്…

തൃശ്ശൂർ സ്വദേശിയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാനമായ വിധി വന്നിരിക്കുന്നത്. പ്രസ്തുത ഹർജിക്കാരിയുടെ പിതാവിന്റെ മരണശേഷം തൃശ്ശൂർ സ്വദേശിനി നൽകിയ അനന്തരാവകാശ രേഖകളിൽ ദത്തെടുത്ത മകൾ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ അതിനു മുന്നോടിയായി മാതാവും മരണപ്പെട്ടപ്പോൾ ആ സമയത്ത് നൽകിയ രേഖകളിൽ മകൾ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. കൂടാതെ വില്ലേജിൽ നിന്ന് നൽകിയ ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റിലും മകൾ എന്നായിരുന്നു പരാമർശിച്ചിട്ടുള്ളത്.

ALSO READ:സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ ഇഡിയുടെ നിര്‍ണായക നീക്കം; റിയാസിന്റെ സുഹൃത്തുക്കള്‍ക്ക് നോട്ടീസ്‌

ഇത് ചൂണ്ടിക്കാട്ടി കൊണ്ടാണ് ഹർജിക്കാരി കോടതിയെ സമീപിച്ചത്. അതേസമയം വിഷയത്തിലെ വൈകാരികതയും ഹർജിക്കാരിയുടെ സ്വകാര്യതയും മാനിച്ചുകൊണ്ട് ഹർജിക്കാരിയുടെ യഥാർത്ഥ പേരിന് അന്മോള്‍ എന്നാണ് കോടതിവിധി പ്രസ്താവനയിൽ ഉപയോഗിച്ചത്. 1990 ജനിച്ച ഒരു മാസത്തിനുള്ളിലാണ് ദമ്പതികൾ ഈ കുട്ടിയെ ദത്തെടുത്തിരുന്നത്.

ഇ-ഡിസ്ട്രിക്റ്റ് പോർട്ടൽ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം അനന്തരാവകാശ സർട്ടിഫിക്കറ്റുകളിൽ ‘ദത്തെടുക്കപ്പെട്ട മകൾ/മകൻ’ എന്ന് രേഖപ്പെടുത്താൻ പ്രത്യേക ഓപ്ഷൻ ഉണ്ടെന്നായിരുന്നു ബന്ധപ്പെട്ട അധികൃതർ ചൂണ്ടിക്കാട്ടിയത്.അതേ സമയം1956 ലെ ഹിന്ദു ദത്തെടുക്കലും പരിപാലനത്തിലും നിയമത്തിലെ പതട വകുപ്പ് പ്രകാരം ദത്തെടുക്കുന്ന കുട്ടി ദത്തെടുത്ത തീയതി മുതൽ എല്ലാ കാര്യങ്ങളിലും എടുത്തവരുടെ മകൾ അല്ലെങ്കിൽ മകനായി മാറും. അതായത് സ്വന്തം കുട്ടി എന്ന നിലക്കാണ് മാറുന്നത് .

ENGLISH SUMMARY

The High Court has ruled that terms such as “adopted son” or “adopted daughter” should not be used in government-issued succession documents. The Court directed that the specific mention of adoption be omitted, clarifying that such documents should simply state “son” or “daughter.” The order was issued by Justice P.V. Kunhikrishnan.

Follow Us