Muslim multiple marriages: ഭിക്ഷാടനത്തിലൂടെ വരുമാനം, മൂന്നാം വിവാഹത്തിനൊരുങ്ങിയ അൻപതുകാരനോ ഭാര്യമാരെ തുല്യനീതിയോടെ പോറ്റണമെന്ന് കേരള ഹൈക്കോടതി
Man with Visual Impairment Seeks Third Marriage: ഭാര്യക്ക് ജീവനാംശം നൽകാതെ മൂന്നാം വിവാഹത്തിനൊരുങ്ങുന്ന കാഴ്ചപരിമിതിയുള്ള ഒരാൾക്ക് മതനേതാക്കളുടെയും സർക്കാരിന്റെയും സഹായത്തോടെ കൗൺസലിങ് നൽകാൻ ഉത്തരവിട്ടുകൊണ്ടാണ് കോടതി ഇക്കാര്യം പറഞ്ഞത്.
കൊച്ചി: മുസ്ലിം വ്യക്തി നിയമപ്രകാരം ഒന്നിലധികം വിവാഹം കഴിക്കണമെങ്കിൽ ഭാര്യമാരെ തുല്യനീതിയോടെ പോറ്റാൻ കഴിയണം എന്ന് കേരള ഹൈക്കോടതിയുടെ പ്രസ്ഥാവന. തുല്യനീതി നൽകാൻ സാധിക്കില്ലെങ്കിൽ ഒന്നിലധികം വിവാഹം പാടില്ല എന്ന സന്ദേശമാണ് ഖുറാൻ നൽകുന്നതെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ നിരീക്ഷിച്ചു. രണ്ടാം ഭാര്യക്ക് ജീവനാംശം നൽകാതെ മൂന്നാം വിവാഹത്തിനൊരുങ്ങുന്ന കാഴ്ചപരിമിതിയുള്ള ഒരാൾക്ക് മതനേതാക്കളുടെയും സർക്കാരിന്റെയും സഹായത്തോടെ കൗൺസലിങ് നൽകാൻ ഉത്തരവിട്ടുകൊണ്ടാണ് കോടതി ഇക്കാര്യം പറഞ്ഞത്.
ഭിക്ഷാടനത്തിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ടാണ് പാലക്കാട് സ്വദേശിയായ ഈ അൻപതുകാരൻ ഭാര്യമാരെ സംരക്ഷിച്ചിരുന്നത്. ആദ്യഭാര്യയുമായിട്ടുള്ള ബന്ധം തുടരുന്നതിനിടെയാണ് ഇയാൾ രണ്ടാമതും വിവാഹം കഴിച്ചത്. തന്നെ തലാഖ് ചൊല്ലി മൂന്നാമതൊരു വിവാഹത്തിന് ഭർത്താവ് ഒരുങ്ങുന്നു എന്ന് കാണിച്ച് രണ്ടാം ഭാര്യ കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു.
ഭിക്ഷാടനത്തിലൂടെ പ്രതിമാസം 25,000 രൂപ വരുമാനമുണ്ടെന്നും അതിൽ 10,000 രൂപ തനിക്ക് ജീവനാംശമായി നൽകണമെന്നും യുവതി ആവശ്യപ്പെട്ടു. എന്നാൽ, ഭർത്താവ് കാഴ്ചപരിമിതിയുള്ള യാചകനായതുകൊണ്ട് ഈ ആവശ്യം കുടുംബകോടതിയും പിന്നീട് ഹൈക്കോടതിയും നിഷേധിച്ചു. എന്നാൽ പ്രസ്താവിച്ച വിധി ഏറെ ശ്രദ്ധിക്കപ്പെട്ടു.