AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Global Ayyappa Sangamam: ആഗോള അയ്യപ്പ സംഗമത്തിനായി പമ്പയൊരുങ്ങി, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Global Ayyappa Sangamam Details: കര്‍ശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ആയിരം പൊലീസുകാരെ സുരക്ഷയ്ക്ക് നിയോഗിച്ചു. പാസുള്ളവര്‍ക്ക് മാത്രമാകും പ്രവേശനം. 3500 പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി വി.എന്‍. വാസവന്‍

Global Ayyappa Sangamam: ആഗോള അയ്യപ്പ സംഗമത്തിനായി പമ്പയൊരുങ്ങി, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Global Ayyappa SangamamImage Credit source: facebook.com/vnvasavanofficial, facebook.com/PinarayiVijayan
jayadevan-am
Jayadevan AM | Updated On: 20 Sep 2025 07:15 AM

Global Ayyappa Sangamam to be held today, 2025 September 20: ആഗോള അയ്യപ്പ സംഗമം ഇന്ന് പമ്പാതീരത്ത് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പമ്പാതീരത്ത് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി ഇന്നലെ രാത്രി 8.35ന് പമ്പയിലെത്തി. മന്ത്രി വിഎന്‍ വാസവന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, ദേവസ്വം വകുപ്പ് സെക്രട്ടറി, ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു. ഇന്ന് രാവിലെ 9.30നാണ് ഉദ്ഘാടനം. ഇതിനായി പമ്പ മണപ്പുറത്ത് പ്രത്യേക വേദി ഒരുക്കിയിട്ടുണ്ട്.

ഉദ്ഘാടനത്തിന് ശേഷം രാവിലെ 11.30-ഓടെ മുഖ്യമന്ത്രി മടങ്ങും. നിലയ്ക്കലെ ഹെലിപാഡില്‍ നിന്ന് അടൂരിലേക്കാകും മുഖ്യമന്ത്രിയുടെ യാത്ര. ഉദ്ഘാടന ചടങ്ങ് ഏകദേശം 12 മണി വരെ നീളുമെന്നാണ് വിവരം. തുടര്‍ന്ന് വിവിധ സെഷനുകള്‍ നടക്കും. മൂന്ന് വേദികളിലായി ചര്‍ച്ച നടക്കും.

കര്‍ശന സുരക്ഷ

കര്‍ശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ആയിരം പൊലീസുകാരെ സുരക്ഷയ്ക്ക് നിയോഗിച്ചു. പാസുള്ളവര്‍ക്ക് മാത്രമാകും പ്രവേശനം. 3500 പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി വി.എന്‍. വാസവന്‍ നേരത്തെ പറഞ്ഞിരുന്നു. രാവിലെ ആറിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ശബരിമലയുടെ വികസനം, ആധ്യാത്മിക ടൂറിസം, തിരക്കുനിയന്ത്രണം തുടങ്ങിയ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയാകും. ചര്‍ച്ചകളുടെ വിവരങ്ങള്‍ ക്രോഡീകരിക്കും.

Also Read: Global Ayyappa sangamam: ആഗോള അയ്യപ്പ സംഗമം; ചെലവിന് ക്ഷേത്രഫണ്ട് ഉപയോഗിക്കരുത്, മലബാർ ദേവസ്വം ഉത്തരവിന് സ്റ്റേ

അതേസമയം, അയ്യപ്പസംഗമത്തിനായുള്ള ക്ഷണം തമിഴ്‌നാട് മാത്രമാണ് സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. മറ്റ് സംസ്ഥാനങ്ങള്‍ പിന്‍വാങ്ങിയതിന് പിന്നില്‍ ചില താല്‍പര്യങ്ങളുണ്ടെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിലയിരുത്തല്‍. യുഡിഎഫും, ബിജെപിയും അയ്യപ്പ സംഗമം ബഹിഷ്‌കരിച്ചിട്ടുണ്ട്.

മന്ത്രി വിഎന്‍ വാസവന്‍ നടത്തിയ വാര്‍ത്താ സമ്മേളനം