Kerala Holiday Update : വോട്ടെടുപ്പ് കഴിഞ്ഞ്, ഈ രണ്ട് ദിവസം അവധി എടുക്കൂ, വിഷു ഒരാഴ്ച അടിച്ചുപൊളിക്കാം
Kerala Election, Vishu Holiday Updates : തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാന എല്ലാവർക്കും ശമ്പളത്തോടെ അവധി നൽകണമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. ഏപ്രിൽ 15-ാം തീയതി ഇത്തവണ വിഷു ആഘോഷിക്കുന്നത്. ഇതിന് പുറമെ മറ്റ് അവധികൾ എല്ലാം കൂടിയായി ഒരാഴ്ചത്തെ അവധി ലഭിക്കുന്നതാണ്.

Representational Image
തിരഞ്ഞെടുപ്പ് വോട്ട് രേഖപ്പെടുത്താനും വിഷുവിനുമായി രണ്ട് ട്രിപ്പായി വരണ്ട, ഒറ്റ ട്രിപ്പിൽ വോട്ട് ചെയ്ത് വിഷു ആഘോഷിച്ച് മടങ്ങാം. അത് എങ്ങനെ എന്നല്ലേ? വഴിയുണ്ട്, ഈ ആഴ്ചയിലും അടുത്താഴ്ചയിലുമായി രണ്ട് ദിവസം അവധി എടുത്താൽ നിങ്ങൾക്ക് വിഷു വരെ ഒരാഴ്ചത്തേക്ക് അവധി ലഭിക്കുന്നതാണ്. അത് എങ്ങനെ എന്ന് പരിശോധിക്കാം:
ഏപ്രിൽ ഒമ്പത് വോട്ടെടുപ്പ്
സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിനുള്ള വോട്ട് ഏപ്രിൽ ഒമ്പതിനാണ്. പൊതുതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പോളിങ് ദിനത്തിൽ ശമ്പളത്തോട് അവധി നൽകണമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. സ്കൂളുകൾക്ക് വേനലവധി ആയതിനാൽ വിദ്യാർഥികൾക്ക് ഇത് ബാധമാകില്ല. എന്നാൽ നാളെ ഏപ്രിൽ എട്ടാം തീയതി പോളിങ് സാമകരികൾ സ്ഥാപിക്കുന്നതും സൂക്ഷിക്കുന്നതുമായി കോളേജുകൾക്ക് അന്നേദിവസം അവധിയായിരിക്കും.
ALSO READ : Kerala Election Dry Day: ബിവറേജ് മാത്രമല്ല, ബാറുമില്ല: ഇനി കേരളത്തിൽ മദ്യം കിട്ടാൻ
ഏപ്രിൽ പത്ത് പ്രവർത്തി ദിവസം
ഏപ്രിൽ പത്താം തീയതി വെള്ളിയാഴ്ഛ പ്രവർത്തി ദിവസം. ഇന്നേദിവസം അവധി എടുക്കണം.
രണ്ടാം ശനിയും ഞായറും
ഏപ്രിൽ 11, 12 തീയതികൾ രണ്ടാം ശനിയും ഞായറുമാണ്. ഇന്നേദിവസം ബാങ്കുൾപ്പെടെ മിക്ക സ്ഥാപനങ്ങൾക്കും അവധിയാണ്.
ഏപ്രിൽ 13 മറ്റൊരു പ്രവർത്തി ദിവസം
ഏപ്രിൽ 13-ാം തീയതി തിങ്കളാഴ്ച പ്രവർത്തി ദിവസമായതിനാൽ അന്നേദിവസം അവധി എടുക്കണം. എന്നാൽ മാത്രമെ വിഷുവിന് ഒരാഴ്ച അവധി കൃത്യമായി ലഭിക്കൂ.
ഏപ്രിൽ 14 അംബേദ്കർ ജയന്തി
ഏപ്രിൽ 14-ാം തീയതി ചൊവ്വാഴ്ച അംബേദ്കർ ജയന്തിയോട് അനുബന്ധി പൊതു അവധിയാണ്.
പിന്നെ വിഷു
ഏപ്രിൽ 15-ാം തീയതി ബുധനാഴ്ച വിഷുവിൻ്റെ അവധി. അങ്ങനെ എല്ലാം കൂടി ചേർത്ത് ഒരാഴ്ച അവധിയെടുത്ത് വിഷു ആഘോഷിക്കാം.