AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala driving license test: ഡ്രൈവിങ് ലേണേഴ്സ് ലൈസൻസ് പരീക്ഷയിലും അടിമുടി മാറ്റം, ഉദ്യോ​ഗസ്ഥന് പരീക്ഷ ചോദ്യങ്ങളുടെ എണ്ണം മാറും…

Kerala Learner’s License Exam Rules: പുതിയ നിയമം അനുസരിച്ച് ചോദ്യോത്തരങ്ങൾ അടങ്ങിയ പുസ്തകങ്ങൾക്ക് പകരം മോട്ടോർ വാഹന വകുപ്പിന്റെ (MVD) പുതിയ LEADS ആപ്ലിക്കേഷനിൽ ലേണേഴ്‌സ് പരീക്ഷയുടെ സിലബസ് ലഭ്യമാകും.

Kerala driving license test: ഡ്രൈവിങ് ലേണേഴ്സ് ലൈസൻസ് പരീക്ഷയിലും അടിമുടി മാറ്റം,  ഉദ്യോ​ഗസ്ഥന് പരീക്ഷ ചോദ്യങ്ങളുടെ എണ്ണം മാറും…
Kerala Learner’s License Exam RulesImage Credit source: TV9 network
aswathy-balachandran
Aswathy Balachandran | Published: 13 Sep 2025 16:22 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസുകൾ കൂടുതൽ കർശനമാക്കിക്കൊണ്ട് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവന്നു. ഇതിന്റെ ഭാഗമായി ലേണേഴ്‌സ് ലൈസൻസ് ടെസ്റ്റിലും മോട്ടോർ വാഹന വകുപ്പ് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

 

പുതിയ പരിഷ്കാരങ്ങൾ ഇതാ

 

ലേണേഴ്‌സ് ലൈസൻസ് പരീക്ഷ

ലേണേഴ്‌സ് ലൈസൻസ് പരീക്ഷയിൽ ചോദ്യങ്ങളുടെ എണ്ണം 20-ൽ നിന്ന് 30 ആയി വർദ്ധിപ്പിച്ചു. നേരത്തെ 12 ശരിയുത്തരങ്ങൾ മതിയായിരുന്നെങ്കിൽ ഇനി മുതൽ 18 ഉത്തരങ്ങളെങ്കിലും ശരിയാക്കിയാൽ മാത്രമേ പരീക്ഷയിൽ വിജയിക്കാൻ സാധിക്കൂ. ഓരോ ചോദ്യത്തിനും ഉത്തരം നൽകാനുള്ള സമയം 15 സെക്കൻഡിൽ നിന്ന് 30 സെക്കൻഡായി ഉയർത്തിയിട്ടുണ്ട്.

പുതിയ നിയമം അനുസരിച്ച് ചോദ്യോത്തരങ്ങൾ അടങ്ങിയ പുസ്തകങ്ങൾക്ക് പകരം മോട്ടോർ വാഹന വകുപ്പിന്റെ (MVD) പുതിയ LEADS ആപ്ലിക്കേഷനിൽ ലേണേഴ്‌സ് പരീക്ഷയുടെ സിലബസ് ലഭ്യമാകും.

 

റോഡ് സേഫ്റ്റി സർട്ടിഫിക്കറ്റ്

LEADS ആപ്പിൽ നൽകിയിട്ടുള്ള മോക്ക് ടെസ്റ്റിൽ വിജയിക്കുന്നവർക്ക് റോഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് ലഭിക്കും. ഈ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന പ്രീ-ഡ്രൈവിംഗ് ക്ലാസിൽ പങ്കെടുക്കാതെ തന്നെ നേരിട്ട് റോഡ് ടെസ്റ്റിൽ പങ്കെടുക്കാം. ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാർക്കും ലൈസൻസ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥർക്കും ഈ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.