Kerala Local Body Election 2025: തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ തീയതികൾ പ്രഖ്യാപിച്ചു; മട്ടന്നൂരിൽ തിരഞ്ഞെടുപ്പ് പിന്നീട്

Kerala Local Body Election Date: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള തീയതികൾ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ ഐഎഎസ്. മട്ടന്നൂർ ഒഴികെയുള്ള ഇടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക.

Kerala Local Body Election 2025: തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ തീയതികൾ പ്രഖ്യാപിച്ചു; മട്ടന്നൂരിൽ തിരഞ്ഞെടുപ്പ് പിന്നീട്

തിരഞ്ഞെടുപ്പ്

Published: 

10 Nov 2025 | 12:38 PM

സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ തീയതികൾ പ്രഖ്യാപിച്ചു. ഡിസംബർ 9, 11 തീയതികളിലാണ് തിരഞ്ഞെടുപ്പ്. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാവും തിരഞ്ഞെടുപ്പ്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ ഐഎഎസ് ആണ് വാർത്താസമ്മേളനത്തിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്.

രണ്ട് ഘട്ടമായാണ് പോളിങ്. തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ 9നാവും തിരഞ്ഞെടുപ്പ്. ബാക്കിയുള്ള ഏഴ് ജില്ലകളിൽ ഡിസംബർ 11നും തിരഞ്ഞെടുപ്പ് നടക്കും. വോട്ടെണ്ണൽ 13ന് നടക്കും. 18ന് പ്രക്രിയ അവസാനിക്കും.

Also Read: Local Body Election: തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; മുന്നൊരുക്കങ്ങൾ തുടങ്ങി

തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനവും വരണാധികാരി പുറപ്പെടുവിക്കുന്ന തിരഞ്ഞെടുപ്പ് നോട്ടീസ് പരസ്യപ്പെടുത്തലും ഈ മാസം 14നാണ്. നവംബർ 21 വരെ നാമനിർദ്ദേശപത്രിക സമർപ്പിക്കാം. 22ന് നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. 24ന് മുൻപ് സ്ഥാനാർത്ഥിത്വം പിൻവലിക്കാം.

മട്ടന്നൂർ ഒഴികെ 1199 തദ്ദേശ സ്ഥാപനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കും. 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാർഡുകൾ, 162 ബ്ലോക്ക് പഞ്ചായത്തുകളിലെ 2267 വാർഡുകൾ, 14 ജില്ലാ പഞ്ചായത്തുകളിലെ 346 വാർഡുകൾ, 86 മുനിസിപ്പാലിറ്റികളിലെ 3205 വാർഡുകൾ, ആറ് കോർപ്പറേഷനുകളിലെ 421 വാർഡുകൾ എന്നിവയിലേക്കാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ആകെ 23,576 വാർഡുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കും.

സംസ്ഥാനത്താകെ രണ്ട് കോടി 84 ലക്ഷത്തി 30,761 വോട്ടർമാരാണ് ഉള്ളത്. 1,34,12,470 പേർ പുരുഷന്മാരും 1,50,18,010 പേർ സ്ത്രീകളും 281 പേർ ട്രാൻസ്ജെൻഡർമാരുമാണ്. പ്രവാസി വോട്ടർമാരായി 2484 പുരുഷന്മാരും 357 സ്ത്രീകളുമുണ്ട്. സംസ്ഥാനത്താകെ 33,746 പോളിങ് സ്റ്റേഷനുകൾ ഉണ്ടാവും.

സ്ഥാനാർത്ഥികൾക്ക് പരമാവധി ചിലവഴിക്കാവുന്ന തുക ഗ്രാമപഞ്ചായത്തുകളിൽ 25,000 രൂപയാണ്. ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും 75,000 രൂപ വീതവും ബ്ലോക്ക് പഞ്ചായത്ത്, കോർപ്പറേഷൻ തലങ്ങളിൽ ഒന്നര ലക്ഷം രൂപ വീതവുമാണ്. ഹരിത ചട്ടം പാലിച്ചാവണം വോട്ടെടുപ്പ് നടത്തേണ്ടതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.

പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്
Bullet Train Video: ഇന്ത്യയിൽ ഉടൻ, ഇതാണ് ആ ബുള്ളറ്റ് ട്രെയിൻ