AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

BJP Thiruvananthapuram: 2036- ലെ ഒളിംപിക്സ് തിരുവനന്തപുരത്തോ… വമ്പൻ വാ​ഗ്ദാനങ്ങളുമായി ബിജെപി രം​ഗത്ത്

BJP Unveils Thiruvananthapuram Host 2036 Olympics: ഒളിമ്പിക്സ് പോലുള്ള ആഗോള ഇവന്റുകൾ തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നതിലൂടെ നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുകയാണ് ലക്ഷ്യം.

BJP Thiruvananthapuram: 2036- ലെ ഒളിംപിക്സ് തിരുവനന്തപുരത്തോ… വമ്പൻ വാ​ഗ്ദാനങ്ങളുമായി ബിജെപി രം​ഗത്ത്
Rajeev Chandrasekhar 1Image Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Published: 30 Nov 2025 14:59 PM

തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി, തിരുവനന്തപുരം കോർപ്പറേഷനിലേക്കുള്ള ബിജെപി പ്രകടനപത്രിക പുറത്തിറക്കി. ഏറ്റവും പ്രധാനവും ശ്രദ്ധേയവുമായ വാഗ്ദാനമായി പാർട്ടി മുന്നോട്ടുവെച്ചിരിക്കുന്നത്, 2036-ലെ ഒളിമ്പിക്സിന്റെ വേദികളിലൊന്ന് തിരുവനന്തപുരമായിരിക്കുമെന്നതാണ്.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് പ്രകടനപത്രിക പ്രകാശനം ചെയ്തത്. ഒളിമ്പിക്സ് വേദിക്കായി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തും എന്നും പ്രകടനപത്രികയിൽ പറയുന്നു. ഒളിമ്പിക്സ് പോലുള്ള ആഗോള ഇവന്റുകൾ തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നതിലൂടെ നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുകയാണ് ലക്ഷ്യം.

 

മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ

 

  • അധികാരത്തിലേറി 45 ദിവസത്തിനകം തിരുവനന്തപുരം നഗരത്തിന്റെ സമഗ്ര വികസനത്തിനായി ഒരു പ്രത്യേക രൂപരേഖ തയ്യാറാക്കി പ്രസിദ്ധീകരിക്കും.
  • ഈ വികസന രൂപരേഖ അവതരിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് എത്തുമെന്ന് ബിജെപി നേരത്തെ അറിയിച്ചിരുന്നു.
  • നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി റിപ്പോർട്ട് (പ്രോഗ്രസ് കാർഡ്) എല്ലാ വർഷവും ജനങ്ങൾക്കായി പുറത്തിറക്കും.

ALSO READ: അനാശാസ്യത്തിന് കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച സംഭവം; ഡിവൈഎസ്പി ഉമേഷിന് സസ്‌പെന്‍ഷന്‍

  • എല്ലാ വാർഡുകളിലും കുടുംബാരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കും.
  • 2030-ഓടെ ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളിൽ ഒന്നായി തിരുവനന്തപുരത്തെ മാറ്റുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു.

തിരുവനന്തപുരം കോർപ്പറേഷൻ ഉൾപ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് 2025 ഡിസംബർ 9, 11 തീയതികളിൽ രണ്ട് ഘട്ടങ്ങളായി നടക്കും. തിരുവനന്തപുരം ജില്ലയിൽ ഡിസംബർ 9-നാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള വോട്ടെണ്ണൽ ഡിസംബർ 13-ന് നടക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം നവംബർ 21-ന് അവസാനിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ മൂന്ന് മുന്നണികളും പ്രചാരണ രംഗത്ത് സജീവമായിക്കഴിഞ്ഞു.