kerala local body election 2025: അരിയില്‍ ഷുക്കൂര്‍ വധക്കേസ് പ്രതി കണ്ണൂരിൽ സിപിഐഎം സ്ഥാനാര്‍ഥി

kerala local body election 2025:ഷുക്കൂർ വധക്കേസിൽ 28ആം പ്രതിയായിരുന്നു സുരേശൻ. പട്ടുവം പഞ്ചായത്തിലെ പതിനാലാം വാർഡിൽ നിന്നാണ് സുരേശൻ ജനവിധി തേടുന്നത്.

kerala local body election 2025: അരിയില്‍ ഷുക്കൂര്‍ വധക്കേസ് പ്രതി കണ്ണൂരിൽ സിപിഐഎം സ്ഥാനാര്‍ഥി

Kerala Local Body Election 2025

Updated On: 

15 Nov 2025 | 07:18 AM

കണ്ണൂർ: കണ്ണൂരിൽ കൊലക്കേസ് പ്രതിയെ സിപിഐഎം സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. അരിയിൽ ഷുക്കൂർ വധക്കേസിലെ പ്രതിയായിരുന്ന പി പി സുരേഷിനെയാണ് സിപിഐഎം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഷുക്കൂർ വധക്കേസിൽ 28ആം പ്രതിയായിരുന്നു സുരേശൻ. പട്ടുവം പഞ്ചായത്തിലെ പതിനാലാം വാർഡിൽ നിന്നാണ് സുരേശൻ ജനവിധി തേടുന്നത്. എന്നാൽ കൊലക്കേസ് പ്രതിയെ സിപിഐഎം സ്ഥാനാർത്ഥിയാക്കിയത് വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്.

അതിനിടെ സ്ഥാനാർത്ഥി നിർണവുമായി ബന്ധപ്പെട്ട് കോഴിക്കോട് നാദാപുരത്ത് ഉണ്ടായ കയ്യാങ്കളിയിൽ സിപിഐഎം നേതാവും പഞ്ചായത്ത് അംഗവുമായ പി പി ബാലകൃഷ്ണനും ബന്ധുക്കൾക്കും പരിക്കേറ്റു. ബ്രാഞ്ച് സെക്രട്ടറി വെങ്ങക്കണ്ടി സജീവന്റെ നേതൃത്വത്തിൽ ആറം​ഗ സംഘം ആക്രമിച്ചു എന്നാണ് ആരോപണം.

ALSO READ: ട്രാൻസ്‌ജെൻഡർ അമേയ പ്രസാദ് പോത്തൻകോട്, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

ഇതിനിടെ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട പട്ടികയും പുറത്തിറക്കി കോൺഗ്രസ്. 13 സ്ഥാനാർത്ഥികളുടെ പട്ടികയാണ് കോൺഗ്രസ് പുറത്തുവിട്ടത്. ഇതിനു മുൻപ് 12 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. പോത്തൻകോട് ഡിവിഷനിൽ ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥിയായ അമേയ പ്രസാദ് ജനവിധി തേടും

മൂന്ന് സീറ്റ് ആവശ്യപ്പെട്ടുകൊണ്ട് ട്രാൻസ്ജെൻഡർ കോൺഗ്രസ് കെപിസിസിക്ക് കത്ത് സമർപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അമേയ പ്രസാദിനെ സ്ഥാനാക്കിക്കൊണ്ട് ആദ്യ സീറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ആലപ്പുഴ എറണാകുളം ജില്ലകളിലും സീറ്റിന് ധാരണയായി എന്നാണ് റിപ്പോർട്ട്. എലൂർ മുനിസിപ്പാലിറ്റിയിലെ ഒരു വാർഡിൽ രാഗ രഞ്ജിനിയും ആലപ്പുഴ ജില്ലാ പഞ്ചായത്തിൽ അരുണിമ എം കുറുപ്പും മത്സരിക്കുമെന്നാണ് സൂചന.

പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്
Bullet Train Video: ഇന്ത്യയിൽ ഉടൻ, ഇതാണ് ആ ബുള്ളറ്റ് ട്രെയിൻ