Kerala Local Body Election 2025: ജീവനക്കാർക്ക് സന്തോഷവാർത്താ..! തദ്ദേശ തിരഞ്ഞെടുപ്പുദിവസം വേതനത്തോടു കൂടിയ അവധി
Kerala Local Body Election 2025: ദിവസവേതനക്കാർ കാഷ്വൽ ജീവനക്കാർ എന്നിവർക്കും വോട്ട് ചെയ്യുന്ന ദിവസം വേതനത്തോടുകൂടിയ അവധി അനുവദിക്കും...

Kerala Local Body Election
തിരുവനന്തപുരം: ജീവനക്കാർക്ക് സന്തോഷവാർത്ത. തദ്ദേശ തെരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാൻ പോകുന്ന ജീവനക്കാർക്ക് വേതനത്തോടുകൂടിയ അവധി അനുവദിക്കും. ഐടി മേഖല അടക്കമുള്ള സ്വകാര്യസ്ഥാപനങ്ങൾ, വ്യവസായ കേന്ദ്രങ്ങൾ, ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് ഇത് ബാധകമാണ്. കൂടാതെ ദിവസവേതനക്കാർ കാഷ്വൽ ജീവനക്കാർ എന്നിവർക്കും വോട്ട് ചെയ്യുന്ന ദിവസം വേതനത്തോടുകൂടിയ അവധി അനുവദിക്കും.
ഒൻപതിന് തിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി പ്രഖ്യാപിച്ചു. 11ന് തൃശ്ശൂർ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസർഗോഡ് ജില്ലകൾക്കും അവധി ബാധകമാണ്.
ALSO READ: ജീവനക്കാർക്ക് സന്തോഷവാർത്താ..! തദ്ദേശ തിരഞ്ഞെടുപ്പുദിവസം വേതനത്തോടു കൂടിയ അവധി
അതേസമയം വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണ ഫോമുകള്‍ സമര്‍പ്പിക്കുന്നതിന് കേരളത്തിന് സമയപരിധി നീട്ടി നല്‍കും.
തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത് പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നടപടി. ഡിസംബര്‍ നാലിന് ആയിരുന്നു സമയപരിധി. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഡിസംബര്‍ 11 ലേക്ക് മാറ്റി.
ഡിസംബര്‍ 9,11 എന്നീ തീയതികളില്‍ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ 13നാണ് നടക്കുക. സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ഫോമുകള്‍ അപ്ലോഡ് ചെയ്യാന്‍ മതിയായ സമയം നല്‍കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു.