AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Local Body Election 2025: സിപിഎം എന്തുകൊണ്ട് തോറ്റു?; കാരണങ്ങൾ നിരത്തി എംവി ഗോവിന്ദൻ

Why CPIM Lost: തദ്ദേശതിരഞ്ഞെടുപ്പിൽ സിപിഎം എന്തുകൊണ്ട് തോറ്റു എന്ന് വിശദീകരിച്ച് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തലിന് ശേഷമാണ് പ്രതികരണം.

Kerala Local Body Election 2025: സിപിഎം എന്തുകൊണ്ട് തോറ്റു?; കാരണങ്ങൾ നിരത്തി എംവി ഗോവിന്ദൻ
എംവി ഗോവിന്ദൻImage Credit source: MV Govindan Master Facebook
Abdul Basith
Abdul Basith | Published: 29 Dec 2025 | 05:50 PM

തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎം പരാജയപ്പെടാനുള്ള കാരണങ്ങൾ നിരത്തി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അമിതമായ ആത്മവിശ്വാസം, സംഘടനാദൗർബല്യം, പ്രാദേശികവീഴ്ച തുടങ്ങിയ കാരണങ്ങളാണ് സിപിഎമിൻ്റെ തോൽവിക്ക് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് നടത്തിയ വിലയിരുത്തലിന് ശേഷം മാധ്യമപ്രവർത്തകരോടാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

സർക്കാരിൻ്റെ പ്രവർത്തനങ്ങൾ കാരണം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന അമിതമായ ആത്മവിശ്വാസം പാർട്ടിയ്ക്ക് ഉണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു. നഗരമേഖലകളിലുണ്ടായ സംഘടനാദൗർബല്യം പരാജയത്തിന് കാരണമായി. പ്രാദേശികതലത്തിലെ പ്രവർത്തനത്തിലും ചില വീഴ്ചകളുണ്ടായി. ഇതൊക്കെ അതത് മേഖലകളിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തടസമായി. ശബരിമല പോലുള്ള വിഷയങ്ങളിൽ യുഡിഎഫും ബിജെപിയും നുണപ്രചാരണങ്ങൾ നടത്തിരുന്നു. ഇത് അവർ ഉദ്ദേശിച്ചതുപോലെ വിജയിച്ചിരില്ല. ശബരിമല ഉൾക്കൊള്ളുന്ന പന്തളം മുനിസിപ്പാലിറ്റി ബിജെപിയിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: Sabarimala Gold Theft: ശബരിമല സ്വർണകൊള്ള; മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ

മാധ്യമങ്ങൾ തുടരെ നടത്തിയ വ്യാജപ്രചാരണങ്ങൾ ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കി. യുഡിഎഫും ബിജെപിയും പണക്കൊഴുപ്പിൻ്റെ സ്വാധീനം ഉപയോഗിച്ചു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനെക്കാൾ കൂടുതൽ സീറ്റുകളിൽ മത്സരിച്ചിട്ടും ബിജെപിയ്ക്ക് നേരിയ വർധന മാത്രമാണ് ഉണ്ടായത്. പാലക്കാട് പോലും കേവലഭൂരിപക്ഷം ലഭിച്ചില്ല. ബിജെപിയെ നേരിട്ടതും പ്രതിരോധിച്ചതും എൽഡിഎഫ് ആണ്. തിരഞ്ഞെടുപ്പ് പരാജയത്തിൽ പാർട്ടി വിശദപരിശോധന നടത്തി. ഇത് ദിശാബോധത്തോടെ വിലയിരുത്തി നിയമസഭാതിരഞ്ഞെടുപ്പിൽ മുന്നേറ്റം സൃഷ്ടിക്കാൻ സാധിക്കണമെന്നാണ് പാർട്ടി തീരുമാനം.

അവസാനം നടന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ലഭിച്ചതിനെക്കാൾ വോട്ടുകൾ ഇത്തവണ ഇടതുമുന്നണിയ്ക്ക് ലഭിച്ചു. 17 ലക്ഷം വോട്ടുകളാണ് അധികമായി ലഭിച്ചത്. യുഡിഎഫിനും എൽഡിഎഫിനും ലോക്സഭാ തിരഞ്ഞെടുപ്പിനെക്കാൾ വോട്ട് കുറഞ്ഞു. മണ്ഡലാടിസ്ഥാനത്തിൽ എൽഡിഎഫിന് 60 സീറ്റുകളിൽ കൃത്യമായ ലീഡുണ്ട്. പ്രാദേശിക പ്രശ്നങ്ങൾ കാരണമാണ് ചില മണ്ഡലങ്ങളിൽ നേരിയ വ്യത്യാസത്തിൽ പിന്നിലായത് എന്നും അദ്ദേഹം പറഞ്ഞു.