AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sabarimala Gold Theft: ശബരിമല സ്വർണകൊള്ള; മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ

Sabarimala Gold Theft Case Arrest: ഹെെക്കോടതിയുടെ ഭാ​ഗത്ത് നിന്ന് കഴിഞ്ഞ ദിവസം രൂക്ഷ വിമർശനം വന്നതിന് പിന്നാലെ വിജയകുമാറിനോടും ശങ്കർദാസിനോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇരുവരും ഹാജരായിരുന്നില്ല. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിലായിരുന്നെന്ന് ശങ്കർദാസിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം.

Sabarimala Gold Theft: ശബരിമല സ്വർണകൊള്ള; മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ
മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ Image Credit source: Social Media/ PTI
Neethu Vijayan
Neethu Vijayan | Published: 29 Dec 2025 | 03:57 PM

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ വീണ്ടും (Sabarimala Gold Theft) നിർണായക അറസ്റ്റ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ വിജയകുമാറിനെയാണ് പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) അറസ്റ്റ് ചെയ്തിരിക്കുന്നത്. 2019-ൽ നിലവിൽ കസ്റ്റഡിയിലുള്ള എ പത്മകുമാർ പ്രസിഡന്റായിരുന്ന കാലത്ത് ദേവസ്വം ബോർഡ് അംഗമായിരുന്നു വിജയകുമാർ. മറ്റൊരംഗം കെ പി ശങ്കർദാസ് ആയിരുന്നു.

ഹെെക്കോടതിയുടെ ഭാ​ഗത്ത് നിന്ന് കഴിഞ്ഞ ദിവസം രൂക്ഷ വിമർശനം വന്നതിന് പിന്നാലെ വിജയകുമാറിനോടും ശങ്കർദാസിനോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇരുവരും ഹാജരായിരുന്നില്ല. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിലായിരുന്നെന്ന് ശങ്കർദാസിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം.

ALSO READ: തോന്നുംപോലെ സ്‌റ്റേഷനിലേക്ക് പോകല്ലേ! ഈ ട്രെയിനുകളുടെ സമയം മാറി

ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച വിജയകുമാറിനെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത് ശേഷം എഐടി അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, മുൻകൂർ ജാമ്യം തേടി ശങ്കർദാസ് കൊല്ലം വിജിലൻസ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കേസ് ഇതുവരെ പരിഗണിച്ചിട്ടില്ല. ശബരിമല സ്വർണക്കൊള്ളയിൽ പ്രവാസി വ്യവസായിയുടെ മൊഴിയിൽ കഴിഞ്ഞ ദിവസം കൂടുതൽ വിവരങ്ങൾ പുറത്ത് വ‌ന്നിരുന്നു.

ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുകൾ കൈവശമുണ്ടെന്നാണ് ഡി മണിയുടെ ഭാ​ഗത്ത് നിന്നുള്ള മൊഴി. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളാണ് ഡി മണിയെ പരിചയപ്പെടുത്തുന്നത്. തനിക്കും ആന്റിക് ബിസിനസിൽ താൽപര്യമുണ്ടായിരുന്നതിനാൽ ഡി മണിയിൽ നിന്നും ഈ അമൂല്യ വസ്തുക്കൾ കാണാനായി ഡിണ്ടി​ഗലിലുള്ള വീട്ടിലേക്ക് പോയി.