AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Holiday: ഇന്ന് ഈ താലൂക്കില്‍ പ്രാദേശിക അവധി, അങ്കണവാടികള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കില്ല

Kerala local holiday updates 01-12-2025: ചാവക്കാട് താലൂക്കില്‍ ഇന്ന് പ്രാദേശിക അവധി. താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് എന്നിവയ്ക്ക് അവധിയായിരിക്കുമെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍

Kerala Holiday: ഇന്ന് ഈ താലൂക്കില്‍ പ്രാദേശിക അവധി, അങ്കണവാടികള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കില്ല
Representational ImageImage Credit source: BERT.DESIGN/Moment/Getty Images
jayadevan-am
Jayadevan AM | Published: 01 Dec 2025 06:04 AM

തൃശൂര്‍: ഗുരുവായൂര്‍ ഏകാദശി പ്രമാണിച്ച് ചാവക്കാട് താലൂക്കില്‍ ഇന്ന് (ഡിസംബര്‍ 1) പ്രാദേശിക അവധി. താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് എന്നിവയ്ക്ക് അവധിയായിരിക്കുമെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ വ്യക്തമാക്കി. അങ്കണവാടികള്‍ക്ക് ഉള്‍പ്പെടെ അവധിയാണ്. നേരത്തെ തീരുമാനിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. കേന്ദ്ര-സംസ്ഥാന അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും മാറ്റമുണ്ടാകില്ലെന്ന് കളക്ടര്‍ വിശദീകരിച്ചു.

വ്യാഴാഴ്ച അവധി

ചക്കുളത്തുകാവിലെ പൊങ്കാല മഹോത്സവം പ്രമാണിച്ച് ഡിസംബര്‍ നാലിന് ആലപ്പുഴ ജില്ലയിലെ വിവിധ താലൂക്കുകള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂര്‍, അമ്പലപ്പുഴ താലൂക്കുകളിലാണ് അവധി. ഈ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അന്ന് അവധിയായിരിക്കും. നേരത്തെ മുന്‍ നിശ്ചയിച്ച പ്രകാരം പൊതുപരീക്ഷകള്‍ നടത്തും. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായും, ഇതുമായി ബന്ധപ്പെട്ട ചുമതലയുള്ള സ്ഥാപനങ്ങള്‍ക്കും അവധിയുണ്ടായിരിക്കില്ല.

Also Read: Guruvayoor Ekadasi 2025: ക്യൂ നിൽക്കുന്നവർക്ക് മുൻഗണന! ഗുരുവായൂർ ഏകാദശിക്കായി ക്ഷേത്രത്തിൽ വൻ ക്രമീകരണങ്ങൾ

അവധി പ്രഖ്യാപിച്ചു

മുണ്ടിനീര് വ്യാപിക്കാതിരിക്കാന്‍ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ നീര്‍ക്കുന്നം എച്ച്ഐഎല്‍പി സ്‌കൂളില്‍ പ്രഖ്യാപിച്ച അവധി തുടരുകയാണ്. നവംബര്‍ 25 മുതല്‍ 21 ദിവസത്തേക്കാണ് അവധി പ്രഖ്യാപിച്ചത്. സ്‌കൂളില്‍ മുണ്ടിനീര് സ്ഥിരീകരിച്ചതിനാല്‍ രോഗം കൂടുതല്‍ വിദ്യാര്‍ത്ഥികളിലേക്ക് വ്യാപിക്കാതിരിക്കാനാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തും. രോഗം വ്യാപിക്കാതിരിക്കാന്‍ ആരോഗ്യ വകുപ്പും, തദ്ദേശ സ്വയംഭരണ വകുപ്പും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും കളക്ടര്‍ ഉത്തരവിട്ടു.

ശമ്പളത്തോടെ അവധി

അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ 9, 11 തീയതികളില്‍ അതത് ജില്ലകളിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ വോട്ട് ചെയ്യാന്‍ അര്‍ഹതയുള്ളവര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി അനുവദിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

അവധി നല്‍കാനായില്ലെങ്കില്‍ വോട്ട് ചെയ്യാന്‍ അവരെ അനുവദിക്കണം. സ്വന്തം ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്നവരില്‍ വോട്ട് ചെയ്യാന്‍ അര്‍ഹതയുള്ളവര്‍ക്ക് സ്വന്തം ജില്ലയിലെ പോളിങ് കേന്ദ്രങ്ങളില്‍ പോയി വോട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

ഡ്യൂട്ടി ലീവ്

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോളിങ് ദിവസത്തിന്റെ പിറ്റേന്നും ഡ്യൂട്ടി ലീവ് അനുവദിക്കും. ഇതുസംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് 48 മണിക്കൂറോ അതിലധികമോ തുടര്‍ച്ചയായി ജോലി ചെയ്യേണ്ടി വരുന്നതിനാലാണ് പ്രത്യേക അവധി അനുവദിച്ചത്.