സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങൾക്ക് ഇനി പുതിയ പേര്; പേരുമാറ്റിയതുകൊണ്ട് മാത്രം കാര്യമില്ലെന്ന് ഹൈക്കോടതി

Regional Institute for Happiness and Wellness: New Name for Kerala Mental Hospitals: നേരത്തെ ഈ കേന്ദ്രങ്ങൾക്ക് 'ഹാപ്പിനസ്സ് ആൻഡ് വെൽനസ് സെൻ്ററുകൾ' എന്ന് പേര് നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും, ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയും ഇതിനെതിരെ എതിർപ്പുമായി രംഗത്തെത്തി

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങൾക്ക് ഇനി പുതിയ പേര്; പേരുമാറ്റിയതുകൊണ്ട് മാത്രം കാര്യമില്ലെന്ന് ഹൈക്കോടതി

കേരള ഹൈക്കോടതി

Published: 

11 Nov 2026 | 10:03 AM

കൊച്ചി: സംസ്ഥാനത്തെ സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങൾക്ക് പുതിയ പേര് നൽകാൻ സർക്കാർ തീരുമാനം. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ മാനസികാരോഗ്യ കേന്ദ്രങ്ങൾ ഇനി മുതൽ ‘റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹാപ്പിനസ്സ് ആൻഡ് വെൽനസ്’ എന്നാകും അറിയപ്പെടുക. ഇക്കാര്യം സർക്കാർ ചൊവ്വാഴ്ച ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ സ്ഥാപനങ്ങളുടെ പേര് മാറ്റിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും, ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളും പ്രവർത്തനവും മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്നും ഹൈക്കോടതി സർക്കാരിന് കർശന നിർദ്ദേശം നൽകി.

നേരത്തെ ഈ കേന്ദ്രങ്ങൾക്ക് ‘ഹാപ്പിനസ്സ് ആൻഡ് വെൽനസ് സെൻ്ററുകൾ’ എന്ന് പേര് നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും, ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയും ഇതിനെതിരെ എതിർപ്പുമായി രംഗത്തെത്തി. തുടർന്ന് ഹൈക്കോടതി നിർദ്ദേശപ്രകാരം ഈ സംഘടനകളുമായി സർക്കാർ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് പുതിയ പേരിലേക്കെത്തിയത്. പേര് മാറ്റം സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയതായി അഡ്വക്കേറ്റ് ജനറൽ കെ. ജാജു ബാബു ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു.

Also Read: Kerala Holiday: ഇന്നും നവംബർ 13-നും പ്രാദേശിക അവധി; പരീക്ഷകൾക്ക് മാറ്റമില്ല

സംസ്ഥാനത്തെ മൂന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളിലും ഡിവിഷൻ ബെഞ്ച് നേരത്തെ നേരിട്ട് സന്ദർശനം നടത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ അടിയന്തരമായി പരിഹരിക്കേണ്ട നാല് പ്രധാന പ്രശ്നങ്ങൾ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ആശുപത്രികൾക്ക് ചുറ്റുമതിൽ നിർമ്മിക്കുക, ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുക, ക്യാമ്പസിനുള്ളിൽ ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും എത്തിക്കുന്നതിനായി വാഹനങ്ങൾ ലഭ്യമാക്കുക എന്നിവയാണ് അടിയന്തരമായി നടപ്പിലാക്കാൻ ആവശ്യപ്പെട്ട് കോടതി മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ.

ആശുപത്രികളുടെ സുരക്ഷയ്ക്ക് ശക്തമായ ചുറ്റുമതിൽ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി നിർമ്മാണം വൈകുന്നതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി. നിർദ്ദേശങ്ങൾ അടിയന്തരമായി നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടാൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്നും ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകി. എന്നാൽ മരുന്നുകളുടെ വിതരണം ഇപ്പോൾ ഉറപ്പാക്കിയിട്ടുണ്ടെന്നും വാഹനങ്ങൾ ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ വാങ്ങുമെന്നും എ.ജി കോടതിയെ അറിയിച്ചു. ജിവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാൻരണ്ടാഴ്ചത്തെ സമയം കൂടി സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാരുടെ നിയമനം, ചുറ്റുമതിൽ നിർമ്മാണം എന്നിവ സംബന്ധിച്ച റിപ്പോർട്ട് അടുത്ത ചൊവ്വാഴ്ച സമർപ്പിക്കാൻ കോടതി നിർദ്ദേശം നൽകി.

English Summary

Kerala’s mental health centres will be renamed ‘Regional Institute for Happiness and Wellness’. However, the High Court warned the government that renaming is meaningless without improving basic infrastructure.

Loading...
Unable to load recommendations.
Follow Us
7000mAh ബാറ്ററി, 200MP ക്യാമറ; മോട്ടറോള സിഗ്നേച്ചർ 27 എത്തി
ഏമ്പക്കം എങ്ങനെ കുറയ്ക്കാം? 6 മാര്‍ഗങ്ങള്‍
മുൻജന്മത്തിലെ ഓർമകൾ ഇപ്പോഴും നിങ്ങളിലുണ്ടോ? സൂചനകൾ അറിയാം
മുട്ട വില കൂടി, പ്രോട്ടീന് പകരമായി ഇവ കഴിച്ചോളൂ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി