Kerala MLA Salary : 1 വർഷം എംഎൽഎ ആയാൽ പെൻഷനുണ്ടോ ? ശമ്പളം അതല്ല, വർഷം കൂടുന്നത് വേറെ

2 വർഷം തികഞ്ഞാലും, പൂർത്തിയായാലും എംഎൽഎയ്ക്ക് കുറഞ്ഞ പെൻഷൻ ഉറപ്പാണ്. 3 വർഷം ആയാൽ പെൻഷൻ കൂടും, നാല് വർഷമായാൽ പിന്നെയും വർധന, അഞ്ച് വർഷം കൊണ്ട് യഥാർത്ഥ തുകയിൽ എത്തും. അതായത് ഒരു എംഎൽഎ തൻ്റെ കാലാവധി പൂർത്തിയാക്കിയാൽ നല്ലൊരു തുക പെൻഷൻ ഉറപ്പ്. അഞ്ച് വർഷത്തിന് മുകളിൽ എംഎൽഎ ആയിരിക്കുന്നവർക്ക് കൂടുന്ന വർഷം കണക്കാക്കി 1000 രൂപ വീതം പെൻഷൻ കൂടും.

Kerala MLA Salary : 1 വർഷം എംഎൽഎ ആയാൽ പെൻഷനുണ്ടോ ? ശമ്പളം അതല്ല, വർഷം കൂടുന്നത് വേറെ

പ്രതീകാത്മക ചിത്രം

Published: 

03 May 2026 | 01:03 PM

തിരുവനന്തപുരം: നിയമസഭ സാമാജികർക്ക് നാട്ടിൽ തരതമ്യേനെ മികച്ച ശമ്പളവും ആനുകൂല്യങ്ങളുമാണ് സംസ്ഥാന സർക്കാരുകൾ നൽകി പോകുന്നത്. പ്രതിമാസം കേവലം 100 രൂപ മുതലൊക്കെയുണ്ടായിരുന്ന ശമ്പളം ഇന്ന് 70000 രൂപ യാണ്. കൃത്യമായ ആനുകൂല്യങ്ങളും കൂടിയാകുമ്പോൾ എംഎൽഎ ജോലി മറ്റേത് ജോലിയേക്കാ8 ആകർഷണീയമാണ്. 2018 മുതലാണ് സംസ്ഥാനത്തെ എംഎൽഎമാരുടെ ശമ്പളത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാവുന്നത്. 2018-ൽ ഏതാണ്ട് 40000- രൂപക്കുള്ളിലായിരുന്നു ശമ്പളം. എന്നാൽ ഇപ്പോഴത് 70000 രൂപക്കും മുകളിലാണ്. ഇതിൽ ചില രസകരമായ കാര്യങ്ങൾ വേറെയുമുണ്ട്.

എംഎൽഎ ശമ്പളം ഇങ്ങനെ

1. അടിസ്ഥാന ശമ്പളം: 2000
2. നിയോജക മണ്ഡലം അലവൻസ്: 25000
3. ടെലിഫോൺ അലവൻസ്: 11000
4. ഇൻഫർമേഷൻ അലവൻസ്: 4000
5. അതിഥി സൽക്കാര അലവൻസ്: 8000
6. യാത്രാ ചെലവുകൾ: 20000

ആകെ ശമ്പളം: 70000 ( അലവൻസ് അടക്കം)

Also Read: Kerala Assembly Election 2026: ഫലം കാത്ത് കേരളം; വിധിയറിയാന്‍ ഒരു ദിവസം മാത്രം

മറ്റ് ആനുകൂല്യങ്ങൾ വേറെ

1.റോഡിലുള്ള യാത്രക്ക് കിലോമീറ്റർ 1ന് 10 രൂപ നിരക്കിൽ ലഭിക്കും
2.കേരളത്തിന് പുറത്ത് ഫസ്റ്റ് ക്സാസ് എസി ട്രെയിനിൽ യാത്ര ചെയ്യാം കിലോ മീറ്ററിന് 25 പൈസ വീതം ലഭിക്കും
3. വർഷം തോറും 4 ലക്ഷം വരെയുള്ള ഇന്ധന കൂപ്പണുകൾ ലഭിക്കും
4. മുഴുവൻ ചികിത്സയും ഫ്രീയായി സർക്കാർ വഹിക്കും
5. 20 ലക്ഷത്തിൻ്റെ അപകട ഇൻഷുറൻസ് വേറെ
6. കെഎസ്ആർടിസിയിൽ ആജീവനാന്തകാലം ടിക്കറ്റില്ലാതെ യാത്ര ചെയ്യാം
7. 10 ലക്ഷം വരെ പലിശ രഹിത വാഹന വായ്പ, 20 ലക്ഷം വരെ കുറഞ്ഞ പലിശയിൽ ഹൗസ്‌ ബിൽഡിംഗ് അഡ്വാൻസ്
8. പുസ്തകം വാങ്ങാൻ വർഷം തോറും 15000 വരെ

പെൻഷൻ

പെൻഷൻ തുക കുറവാണെങ്കിലും 2 വർഷം തികക്കാഞ്ഞാലും, പൂർത്തിയായാലും എംഎൽഎയ്ക്ക് കുറഞ്ഞത് 8000 രൂപ പെൻഷൻ ഉറപ്പാണ്. 3 വർഷം ആയാൽ പെൻഷൻ 12000, നാല് വർഷമായാൽ 16000, അഞ്ച് വർഷം കൊണ്ട് 20000 എന്നിങ്ങനെയാണ് പെൻഷൻ. അതായത് ഒരു എംഎൽഎ തൻ്റെ കാലാവധി പൂർത്തിയാക്കിയാൽ ചുരുങ്ങിയത് 20000 രൂപ പെൻഷൻ ഉറപ്പ്. അഞ്ച് വർഷത്തിന് മുകളിൽ എംഎൽഎ ആയിരിക്കുന്നവർക്ക് കൂടുന്ന വർഷം കണക്കാക്കി 1000 രൂപ വീതം പെൻഷൻ കൂടും. എങ്കിലും പരമാവധി പെൻഷൻ 50000 രൂപവരെയാക്കി പരിമതപ്പെടുത്തിയിട്ടുണ്ട്. 70 വയസ്സ് കഴിഞ്ഞവരാണെങ്കിൽ പ്രതിവർഷം 3000 രൂപ അധികമായും ലഭിക്കും. 80 കഴിഞ്ഞവർക്ക് 3500 രൂപയും അധികമായി ലഭിക്കും.

English Summary

Kerala MLA’s are getting Rs 70000 Monthly Through Multiple Allowances. Also Members Getting Pensions from RS 80000 to 50000. Age Wise Special Provisions also Providing for Veterans. Read How Much an MLA Getting from Government

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്