Kerala MVD: ‘വേഗം അഴിച്ചോ… വണ്ടിയില്‍ ഇനി അത്‌ വേണ്ട’ കര്‍ശന നടപടിയെന്ന് മന്ത്രി

Kerala MVD Vehicle Modifications: പൊതുവേ മോഡിഫിക്കേഷന്‍ അനുവദിക്കണം എന്ന നിലപാടുള്ള സര്‍ക്കാര്‍ ആണ് ഇപ്പോള്‍ അധികാരത്തില്‍ ഇരിക്കുന്നത്. ലിമിറ്റ് ചെയ്യല്‍ അല്ല പെര്‍മിറ്റ് ചെയ്യലാണ് സര്‍ക്കാരിന്റെ നയം. പക്ഷേ ആ മൃദു സമീപനത്തെ ദുരുപയോഗപ്പെടുത്തുകയും ദുരന്തങ്ങള്‍ സൃഷ്ടിക്കുകയും ചെയ്താല്‍ കര്‍ശനമായ നടപടികള്‍ ഉണ്ടാകും. വാഹനം കണ്ടുകെട്ടുന്നത് അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങേണ്ടിവരുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി ജോണ്‍ അറിയിച്ചു.

Kerala MVD: വേഗം അഴിച്ചോ... വണ്ടിയില്‍ ഇനി അത്‌ വേണ്ട കര്‍ശന നടപടിയെന്ന് മന്ത്രി

Vehicle Modification, Cp John

Updated On: 

16 Jul 2026 | 08:21 PM

തിരുവനന്തപുരം : വാഹനങ്ങളില്‍ അമിത ശബ്ദം പുറപ്പെടുവിക്കുന്ന സ്പീക്കറുകള്‍ ഘടിപ്പിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ മുന്നറിയിപ്പു നല്‍കി. വാഹനങ്ങളില്‍ നിന്ന് പുറത്തേക്ക് ശബ്ദം വരുന്ന രീതിയില്‍ വലിയ സ്പീക്കറുകള്‍ ഘടിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മോഡിഫിക്കേഷന്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ദിവസം വാഹനം നിര്‍ത്തിയിട്ട് ഉച്ചത്തില്‍ പാട്ട് വച്ച് നൃത്തം ചെയ്യുന്നതിനിടെ മിനി ബസ് മുന്നോട്ടു നീങ്ങി ഒരു കുട്ടി മരിക്കാന്‍ ഇടയായ ദാരുണമായ സംഭവവും മന്ത്രി എടുത്തുപറഞ്ഞു.

പൊതുവേ മോഡിഫിക്കേഷന്‍ അനുവദിക്കണം എന്ന നിലപാടുള്ള സര്‍ക്കാര്‍ ആണ് ഇപ്പോള്‍ അധികാരത്തില്‍ ഇരിക്കുന്നത്. ലിമിറ്റ് ചെയ്യല്‍ അല്ല പെര്‍മിറ്റ് ചെയ്യലാണ് സര്‍ക്കാരിന്റെ നയം. പക്ഷേ ആ മൃദു സമീപനത്തെ ദുരുപയോഗപ്പെടുത്തുകയും ദുരന്തങ്ങള്‍ സൃഷ്ടിക്കുകയും ചെയ്താല്‍ കര്‍ശനമായ നടപടികള്‍ ഉണ്ടാകും. വാഹനം കണ്ടുകെട്ടുന്നത് അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങേണ്ടിവരും. ഇത്തരത്തില്‍ ക്രമീകരിക്കുന്ന സ്പീക്കറുകള്‍ വോക്കല്‍ എന്നാണ് പൊതുവേ അറിയപ്പെടുന്നത്. ഈ വോക്കലുകള്‍ ഘടിപ്പിച്ചിരിക്കുന്നവര്‍ എത്രയും വേഗം അഴിച്ചു നീക്കുന്നതാണ് നല്ലത്. ഏത് സമയത്തും പരിശോധനയും ഉണ്ടാകാമെന്നും വാഹനം പിടിച്ചെടുക്കുന്ന സാഹചര്യം ഉണ്ടാകാമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

Also Read: വാഹനപ്രേമികളേ ശാന്തരാകുവിന്‍… സീറ്റ് കവറിലും സ്റ്റിക്കറിലും ഒതുങ്ങില്ല!, മോഡറേറ്റ് മോഡിഫിക്കേഷന് പച്ചക്കൊടി നല്‍കാന്‍ സര്‍ക്കാര്‍

ടൂറിസ്റ്റ് ബസുകളുടെ കളര്‍ മാറ്റുന്നത് ഉള്‍പ്പെടെയുള്ള അപകടകരമല്ലാത്ത മറ്റു മോഡിഫിക്കേഷനുകള്‍ അനുവദിക്കും. ഇക്കാര്യത്തില്‍ വൈകാതെ വ്യക്തത വരുത്തിക്കൊണ്ട് തീരുമാനം ഉണ്ടാകുമെന്നും ഗതാഗത വകുപ്പ് മന്ത്രി പറഞ്ഞു.

ഈ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും അധികം ചര്‍ച്ചയായ വിഷങ്ങളിലൊന്നായിരുന്നു വാഹന മോഡിഫിക്കേഷന്‍. തിരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിയ്ക്കുന്ന വേളയിലാണ് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മോഡിഫിക്കേഷന് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന വിധത്തില്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രതികരിച്ചത്. ഈ നിലപാടിന് യുവാക്കള്‍ക്കിടയിലും വാഹന പ്രേമികള്‍ക്കിടയിലും വലിയ സ്വീകര്യതയാണ് ഉണ്ടായത്. നിലവില്‍ അപകടരമല്ലാത്ത എന്തൊക്കെ മോഡിഫിക്കേഷനുകള്‍ അനുവദിക്കാം എന്ന് പഠിക്കാന്‍ സമിതിയെ നിയോഗിച്ചിരിക്കുകയാണ് സര്‍ക്കാര്‍. അധികം വൈകാതെ തന്നെ ഇതില്‍ തീരുമാനം വരും എന്നാണ് അറിയുന്നത്.

English Summary

The government currently in power generally holds the view that vehicle modifications should be permitted; its policy is one of allowing rather than restricting. However, strict action including the confiscation of vehicles will be taken if this lenient approach is misused or leads to accidents, stated Transport Minister C.P. John.

Loading...
Unable to load recommendations.
Follow Us
Related Stories
Attappadi Murder :അട്ടപ്പാടിയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹങ്ങൾ, കണ്ടെത്തിയത് ഭവാനിപ്പുഴയിൽ നിന്ന്
Dalit Youth Beaten: ബൂട്ടിട്ട് തൊഴിച്ചു, ഇന്റർലോക്ക് കട്ടകൊണ്ട് മുതുകിൽ ഇടിച്ചു; ദളിത് യുവാവിനെ ക്രൂരമായി മർദ്ദിച്ച 4 പോലീസുകാർക്ക് സസ്പെൻഷൻ
ദേശീയപാതയിലെ അനാസ്ഥ 2 ജീവൻ കൂടി കവർന്നു; കോഴിക്കോട് ലോറിയിൽ കാറിടിച്ച് യുവാക്കൾക്ക്‌ ദാരുണാന്ത്യം
Ramya Haridas: രമ്യ ഹരിദാസ് പറഞ്ഞതെല്ലാം കള്ളം! പാളയം പ്രദീപ് ഔദ്യോഗിക സ്റ്റാഫ് പട്ടികയിൽ ഇല്ലെന്ന് രേഖകൾ
Kerala Lottery Result: ഒട്ടും സമയം കളയേണ്ട, വേഗം നോക്കിക്കോ! ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം
Kerala Weather Update : മാനം തെളിഞ്ഞുതന്നെ… ഇനി ചൂടുള്ള ദിവസങ്ങൾ? അടുത്ത അഞ്ച് ദിവസത്തെ കാലാവസ്ഥ ഇങ്ങനെ
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം; വിട്ടുകളയല്ലേ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി