Rahul Mamkootathil: ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ് രാഹുലിനെ പിടികൂടാന്‍ പൊലീസ്; ഒളിസങ്കേതം കണ്ടെത്തി; അന്വേഷണം ബെംഗളൂരുവിലേക്കും

The search for Rahul Mamkootathil is progressing: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിടികൂടാന്‍ ഊര്‍ജ്ജിത ശ്രമവുമായി എസ്‌ഐടി. രാഹുല്‍ കേരളം വിട്ടെന്ന് തന്നെയാണ് പ്രാഥമിക നിഗമനം. കര്‍ണാടകയിലേക്ക് കടന്നതായാണ് സൂചന

Rahul Mamkootathil: ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ് രാഹുലിനെ പിടികൂടാന്‍ പൊലീസ്; ഒളിസങ്കേതം കണ്ടെത്തി; അന്വേഷണം ബെംഗളൂരുവിലേക്കും

Rahul Mamkootathil

Published: 

02 Dec 2025 13:45 PM

തിരുവനന്തപുരം: ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിടികൂടാന്‍ ഊര്‍ജ്ജിത ശ്രമവുമായി എസ്‌ഐടി. രാഹുല്‍ കേരളം വിട്ടെന്ന് തന്നെയാണ് പ്രാഥമിക നിഗമനം. കര്‍ണാടകയിലേക്ക് കടന്നതായാണ് സൂചന. തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തിയായ ബാഗലൂരുവില്‍ രാഹുല്‍ എത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. രാഹുല്‍ ബെംഗളൂരുവിലേക്ക് കടക്കാനുള്ള സാധ്യതയും അന്വേഷണസംഘം തള്ളിക്കളയുന്നില്ല. അന്വേഷണം ബെംഗളൂരു അടക്കമുള്ള സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും.

ബുധനാഴ്ചയാണ് രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഇന്ന് തന്നെ രാഹുലിനെ പിടികൂടാനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. പാലക്കാട് നിന്നു ചുവന്ന പോളോ കാറിലാണ് രാഹുല്‍ രക്ഷപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ കാറിന്റെ ഉടമസ്ഥയായ യുവനടിയെ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം.

Also Read: Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തില്‍ കേരളം വിട്ടോ? എംഎല്‍എ സംസ്ഥാനം കടന്നെന്ന് പൊലീസിന് സൂചന

നേരത്തെ ജാമ്യാപേക്ഷയിലെ തീരുമാനം അറിഞ്ഞതിനു ശേഷം മാത്രം അറസ്റ്റ് മതിയെന്നായിരുന്നു അന്വേഷണസംഘത്തിന്റെ തീരുമാനം. എന്നാല്‍ ഈ നിലപാട് അന്വേഷണസംഘം മാറ്റുകയായിരുന്നു. അതേസമയം, ജാമ്യഹര്‍ജി നാളെ പരിഗണിക്കാനിരിക്കെ രാഹുല്‍ കോടതിയില്‍ പുതിയ ഹര്‍ജി സമര്‍പ്പിച്ചു. നാളെ അടച്ചിട്ട മുറിയില്‍ ജാമ്യഹര്‍ജി പരിഗണിക്കണമെന്നാണ് രാഹുലിന്റെ ആവശ്യം. പ്രോസിക്യൂഷനും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

അതിനിടെ രാഹുലിന്റെ ഫ്ലാറ്റിലെത്തി ഇന്ന് വീണ്ടും അന്വേഷണസംഘം പരിശോധന നടത്തി. ഫ്ലാറ്റിലെ കെയര്‍ടേക്കറുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും