Kerala Private Bus Strike: ചര്‍ച്ചകള്‍ പരാജയം, സംസ്ഥാനത്ത് വീണ്ടും അനിശ്ചിതകാല സ്വകാര്യ ബസ് സമരം
Kerala Private Bus Indefinite Strike: നേരത്തെ സ്വകാര്യ ബസ് ഉടമകള്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. ജൂലൈ 22 മുതല്‍ അനിശ്ചിത കാല സമരം ആരംഭിക്കുമെന്നായിരുന്നു അന്ന് പ്രഖ്യാപനം. എന്നാല്‍ പിന്നീട് ഇത് റദ്ദാക്കിയിരുന്നു

Image for representation purpose only
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകള്‍ അനിശ്ചിത കാല സമരത്തിന് ഒരുങ്ങുന്നു. വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണം എന്നതടക്കമുള്ള ആവശ്യങ്ങളാണ് ബസ് ഉടമകള്‍ ഉന്നയിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്നാണ് ഇവരുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയിലും പരിഹാരമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ബസ് ഉടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നത്. എന്ന് മുതലാണ് സമരമെന്ന് തീരുമാനിച്ചിട്ടില്ല. രണ്ട് ദിവസത്തിനകം തീയതി പ്രഖ്യാപിക്കുമെന്നാണ് സൂചന.
നേരത്തെ സ്വകാര്യ ബസ് ഉടമകള്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. ജൂലൈ 22 മുതല്‍ അനിശ്ചിത കാല സമരം ആരംഭിക്കുമെന്നായിരുന്നു അന്ന് പ്രഖ്യാപനം. എന്നാല്‍ പിന്നീട് ഇത് റദ്ദാക്കിയിരുന്നു. ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം റദ്ദാക്കിയത്.
Read Also: Kerala Weather Update: ഇനി അല്‍പം റെസ്റ്റാകാം! മഴ മുന്നറിയിപ്പില്ല
പെര്‍മിറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമസാഹചര്യങ്ങള്‍ നോക്കി തീരുമാനമെടുക്കാമെന്നും, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്റെ കാര്യത്തില്‍ ചര്‍ച്ചയിലൂടെ സമയവായമുണ്ടാക്കാമെന്നും മന്ത്രി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്ന് പണിമുടക്ക് റദ്ദാക്കിയത്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്കിന്റെ കാര്യത്തില്‍ സമവായമുണ്ടാകാത്തിനാലാണ് സ്വകാര്യ ബസ് ഉടമകള്‍ വീണ്ടും സമരത്തിലേക്ക് നീങ്ങുന്നത്.