Kollam-Tamabaram Express : കൊല്ലം-താംബരം എക്സ്പ്രസ് ഇനി വൈകിയെ ഓടൂ; പുതിയ സമയക്രമം ഇങ്ങനെ
Kollam-Tamabaram Express New Time Table : സമയമക്രമം മാറ്റുന്നതിനൊപ്പം ട്രെയിന് അധിക കോച്ചുകളും ദക്ഷിണ റെയിൽവെ അനുവദിച്ചിട്ടുണ്ട്. നിലവിൽ ട്രെയിൻ ഉച്ചയ്ക്ക് 12 മണിക്ക് കൊല്ലം ജങ്ഷനിൽ നിന്നും പുറപ്പെട്ട് പുലർച്ചെ 3.20നാണ് തമിഴ്നാട്ടിൽ താംബരത്ത് എത്തി ചേരുക

Train
കൊല്ലം : യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യം നിറവേറ്റി ദക്ഷിണ റെയിൽവെ. കൊല്ലം ജങ്ഷനിൽ നിന്നും തമിഴ്നാട്ടിലെ താംബരത്തിലേക്ക് സർവീസ് നടത്തുന്ന കൊല്ലം-താംബരം എക്സ്പ്രസ് ട്രെയിൻ്റെ സമയക്രമത്തിൽ മാറ്റം വരുത്തി. നേരത്തെ സർവീസ് നടത്തിയിരുന്ന സമയത്തെക്കാൾ നാല് മണിക്കൂർ വൈകിയാണ് കൊല്ലം-താംബരം എക്സ്പ്രസ് കൊല്ലത്ത് നിന്നും പുറപ്പെടുക. അതിരാവിലെ ട്രെയിൻ താംബരത്ത് എത്തി ചേരുന്നത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടായിരുന്നു സൃഷ്ടിച്ചിരുന്നത്. കോച്ചുകളുടെ എണ്ണം വർധിപ്പിച്ചതും യാത്രക്കാർക്ക് വലിയ ആശ്വാസമാകും.
സെപ്റ്റംബർ ഒന്നാം തീയതി മുതലാണ് പുതിയ സമയക്രമത്തിൽ ട്രെയിൻ സർവീസ് നടത്തുക. വൈകിട്ട് നാല് മണിക്ക് ട്രെയിൻ കൊല്ലം ജങ്ഷനിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ രാവിലെ 7.30ന് താംബരത്ത് എത്തുന്ന വിധത്തിലാണ് റെയിൽവെ സമയക്രമത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്. കൊല്ലത്ത് നിന്നും സർവീസ് ആരംഭിക്കുന്ന ട്രെയിൻ പുനലൂർ, തെന്മല, ചെങ്കോട്ട വഴിയാണ് താംബരത്തേക്ക് എത്തി ചേരുക. നേരത്തെ കൊല്ലത്ത് നിന്നും ചെന്നൈ എഗ്മൂറിലേക്കായിരുന്നു ട്രെയിൻ സർവീസ് നടത്തിയിരുന്നത്. എഗ്മൂറിൽ പ്ലാറ്റ്ഫോം പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാലായിരുന്നു ട്രെയിന് കോച്ചുകൾ വർധിപ്പിക്കാതിരുന്നത്. എന്നാൽ സർവീസ് എഗ്മൂറിൽ നിന്നും താംബരത്തേക്ക് മാറ്റിയതോടെ ആ പ്രശ്നത്തിന് റെയിൽവെ പരിഹാരം കണ്ടു.
ALSO READ : Onam special train: ഓണം പ്രമാണിച്ച് കേരളത്തിലേക്ക് 92 പ്രത്യേക ട്രെയിൻ സർവ്വീസുകൾ
കൊല്ലം-താംബരം എക്സ്പ്രസിൻ്റെ പുതിയ സമയക്രമം ഇങ്ങനെ
- കൊല്ലം – 16.00
- കുണ്ടറ – 16.06
- കൊട്ടാരക്കര – 16.15
- ആവണീശ്വരം – 16.28
- പുനലൂർ – 16.55
- തെന്മല – 17.43
- ആര്യങ്കാവ് – 18.13
- ചെങ്കോട്ട – 19.10
- മധുര – 10.25
- ഡിണ്ടിഗൽ – 11.25
- തിരുച്ചിറപ്പള്ളി – 01.45
- വില്ലുപുരം – 4.40
- താംബരം – 7.30