AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala rain alert : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത; വെള്ളിയാഴ്ച രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സൗരാഷ്ട്ര കച്ച് മേഖലക്ക് മുകളിൽ സ്ഥിതിചെയ്യുന്ന അതി തീവ്ര ന്യൂനമർദ്ദം വ്യാഴാഴ്ച രാവിലെയോടെ അറബിക്കടലിൽ എത്തിച്ചേരുമെന്നും ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തിൽ അടുത്ത‌ അഞ്ച് ദിവസം വ്യാപാക മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Kerala rain alert : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത; വെള്ളിയാഴ്ച രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
മഴ (Image Credits: PTI)
Sarika KP
Sarika KP | Published: 28 Aug 2024 | 05:50 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സൗരാഷ്ട്ര കച്ച് മേഖലക്ക് മുകളിൽ സ്ഥിതിചെയ്യുന്ന അതി തീവ്ര ന്യൂനമർദ്ദം വ്യാഴാഴ്ച രാവിലെയോടെ അറബിക്കടലിൽ എത്തിച്ചേരുമെന്നും ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തിൽ അടുത്ത‌ അഞ്ച് ദിവസം വ്യാപാക മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ആ‌​ഗസ്റ്റ് 28 മുതൽ സെപ്പറ്റംബർ ഒന്നുവരെ ശക്തമായ മഴയക്ക് സാധ്യതയെന്നാണ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

വെള്ളിയാഴ്ച അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. ഇതിന്റെ ഭാ​ഗമായി രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട് കണ്ണൂർ ജില്ലകളിലാണ് ഓറ‍ഞ്ച് അലർ‌ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് (28-8-24) ബുധനാഴ്ച നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട് , കണ്ണൂർ. കാസർ​ഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച എട്ട് ജില്ലകളിലും മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് , കണ്ണൂർ. കാസർ​ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇടിമിന്നൽ ജാഗ്രതാ നിർദേശം

2024 ആഗസ്റ്റ് 28, 29 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ 2024 ഓഗസ്റ്റ് 29 മുതൽ 31 വരെയും; കർണാടക തീരത്ത് 2024 ഓഗസ്റ്റ് 28 (ഇന്ന്) മുതൽ 31 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

29/08/2024 മുതൽ 31/08/2024 വരെ: കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

28/08/2024 മുതൽ 31/08/2024 വരെ: കർണാടക തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Follow Us